Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

17ാം വയസിൽ പത്തുകോടി രൂപ ലോട്ടറി അടിച്ചു; ധൂർത്തടിച്ച് പണം മുഴുവൻ തീർത്ത് പട്ടിണിയായി; ഒരു 18കാരിയുടെ ജീവിതകഥ

17ാം വയസിൽ പത്തുകോടി രൂപ ലോട്ടറി അടിച്ചു; ധൂർത്തടിച്ച് പണം മുഴുവൻ തീർത്ത് പട്ടിണിയായി; ഒരു 18കാരിയുടെ ജീവിതകഥ

ണം അനർഹമായ കൈകളിൽ എത്തിപ്പെട്ടാൽ ആപത്താണെന്നും അതു കൊണ്ട് ആർക്കും ഒരു പ്രയോജനവും ഉണ്ടാവില്ലെന്നും പഴമക്കാർ പറയാറുണ്ട്. ബ്രിട്ടനിലെ എഡിൻബർഗ് സ്വദേശിനിയായ ജാൻ പാർക്ക് എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ അത് യാഥാർത്ഥ്യമായി ഭവിക്കുകയും ചെയ്തു. തന്റെ 17-ാം വയസിൽ പത്തുകോടി രൂപ ലോട്ടറി അടിച്ച ഭാഗ്യവതിയായിരുന്നു ഇവർ. എന്നാൽ ഒരു വർഷത്തിന് ശേഷം കൈയിലൊരു നയാപൈസ പോലുമില്ലാത്തവളായിത്തീർന്നിരിക്കുകയാണിപ്പോൾ. ലോട്ടറിയടിച്ച പണം മുഴുൻ ചുരുങ്ങിയ കാലം കൊണ്ട് ധൂർത്തടിച്ച് പട്ടിണിക്കാരിയായ ഒരു 18കാരിയുടെ ജീവിതകഥയാണിത്.

ഒരു വർഷം മുമ്പാണ് ജാനിന് യൂറോമില്യൺസ് ജാക്ക്‌പോട്ടടിച്ചത്. പിന്നീട് പണം എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുയായിരുന്നു ഈ പെൺകുട്ടി. ആഡംബരങ്ങൾക്ക് വേണ്ടിയാണ് പണത്തിൽ ഭൂരിഭാഗവും ധൂർത്തടിച്ചത്. ഡിസൈനർ ബാഗുകൾ, ആഭരണങ്ങൾ, യാത്രകൾ, സ്തനസൗന്ദര്യ ശസ്ത്രക്രിയ തുടങ്ങിയവയ്ക്കായി ലക്ഷക്കണക്കിന് പൗണ്ടാണ് പൊടിച്ചത്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ലോട്ടറി വിന്നർ എന്ന പേരിൽ ബഹുമാനിക്കപ്പെട്ട ജാക്ക് ഇപ്പോൾ ബ്രിട്ടനിലെ ഏറ്റവും ധൂർത്തപുത്രി എന്ന ചീത്തപ്പേരിന് കൂടി അർഹയായിരിക്കുകയാണ്. ഇപ്പോൾ കടുത്ത ദുഃഖത്തിന്റെയും ഇച്ഛാഭംഗത്തിന്റെയും പിടിയലമർന്നിരിക്കുകയാണീ പെൺകുട്ടി. സന്തോഷം പണം കൊടുത്ത് വാങ്ങാൻ കഴിയില്ലെന്ന തിരിച്ചറിവിലും എത്തിച്ചേർന്നിരിക്കുന്നു.

ബിബിസി ജാക്കിനെക്കുറിച്ച് ടീനേജ് മില്യണയർ എന്നൊരു ഡോക്യുമെന്ററി നിർമ്മിച്ചിരുന്നു. അത് അടുത്തിടെ പ്രക്ഷേപണം ചെയ്യുകയുമുണ്ടായി. ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് ട്വിറ്റർ യൂസർമാരുടെ ഭാഗത്ത് നിന്നുണ്ടായത്. ദരിദ്രമായ അവസ്ഥയിൽ നിന്നും സമ്പന്നയായിത്തീർന്ന ജാക്കിന്റെ അവസ്ഥകളും മാറ്റങ്ങളും പ്രതിപാദിച്ച ഡോക്യുമെന്ററി വന്നതിന് ശേഷം സോഷ്യൽമീഡിയ ജാക്കിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. പണം കൊണ്ട് തറവാടിത്തം വാങ്ങാൻ സാധിക്കില്ലെന്നാണ് ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചിരിക്കുന്നത്.ടീനേജ് മില്യണയർ മില്യണയർ തന്നെ കൊന്നുവെന്നാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. അത്രയ്ക്ക്പണം നേടിയിട്ടും നിങ്ങൾ ഇപ്പോൾ ഒരു പഴയ ബാഗ് പോലെയായിരിക്കുന്നുവെന്നും യൂസർ കൂട്ടിച്ചേർത്തു. തനിക്കെതിരെയുള്ള ഇത്തരം കമന്റുകൾക്ക് അവസാനം ജാക്ക് പ്രതികരിച്ചിട്ടുമുണ്ട്. 'Haters are gonna hate' എന്ന പ്രതികരണത്തിനൊപ്പം ഒരു സ്‌മൈലി ഫേസ് എമോജിയും അവർ പോസ്റ്റ് ചെയ്തു. എന്നാൽ ടീനേജ് മില്യണയറെ പിന്തുണച്ചു കൊണ്ടും ചിലർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

ലോട്ടറി ലഭിച്ചതോടെ തന്റെ ജീവിതശൈലി തന്നെ മാറ്റാൻ ജാക്ക് തീരുമാനിക്കുകയായിരുന്നു. അതു വരെ ജീവിച്ചിരുന്ന 3 ബെഡ്‌റൂം വീട്ടിൽ നിന്നും ഒരു കൗൺസിൽ എസ്‌റ്റേറ്റ് വാങ്ങി കുടുംബത്തോടൊപ്പം അതിലേക്ക് മാറുകയായിരുന്നു.ലോട്ടറി നേടിയതിന് ശേഷമുള്ള തന്റെ ഒരു വർഷത്തെ ജീവിതം ജാക്ക് ബിബിസി ഡോക്യമെന്ററിക്കായി വെളിപ്പെടുത്തിയിട്ടുണ്ട്.ലോട്ടറി നേടിയതോടെ താൻ ശ്രദ്ധകേന്ദ്രമായെന്നും ആളുകൾ തന്നെ ബഹുമാനിക്കാൻ തുടങ്ങിയെന്നും ജാക്ക് പറയുന്നു. ഈ പണം കൊണ്ട് എന്താണ് ചെയ്യാൻ പോകുന്നതെന്ന് പലരും ചോദിക്കുകയും ചെയ്തിരുന്നു.കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി എന്താണ് ചെയ്യുകയെന്ന് തീരുമാനിക്കാനായിരുന്നു താൻ ആ നിമിഷത്തിൽ ബുദ്ധിമുട്ടിയതെന്ന് ജാക്ക് വെളിപ്പെടുത്തുന്നു. ആ പ്രായത്തിലുള്ള ആരും ചെയ്യുന്ന കാര്യങ്ങൾ ആർഭാടത്തോടെ നിർവഹിക്കുകയായിരുന്നു. കൂട്ടുകാരോടൊപ്പം ആഡംബരമായ നൈറ്റ് പാർട്ടികളിൽ പങ്കെടുക്കുകയായിരുന്നു ഇഷ്ടവിനോദങ്ങളിലൊന്ന്. തുടർന്ന് സുഹൃത്തുക്കളെയും കൂട്ടി ലോഭമില്ലാത്ത ഷോപ്പിംഗുകളും പതിവാക്കി. തുടർന്ന് തന്റെ 18ാം പിറന്നാൾ അതിഗംഭീരമായാണ് ജാക്ക് ആഘോഷിച്ചത്. ലക്കും ലഗാനുമില്ലാത്തെ ചെലവുകളിലൂടെ ഒരു വർഷം കൊണ്ട് ലോട്ടറി അടിച്ച തുക മുഴുവൻ ജാക്ക് ഇത്തരത്തിൽ പൊടിച്ച് കളയുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP