Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു വയസുകാരിയെ സഹോദരിമാർ ചേർന്ന് തട്ടിക്കൊണ്ടുപോയി; 13ഉം 14ഉം വയസുള്ള പെൺകുട്ടികളുടെ ലക്ഷ്യം ലൈംഗിക ചൂഷണമെന്ന് സംശയം; പീഡനശ്രമത്തിനുള്ള കുറ്റം ചുമത്തി പൊലീസ്

രണ്ടു വയസുകാരിയെ സഹോദരിമാർ ചേർന്ന് തട്ടിക്കൊണ്ടുപോയി; 13ഉം 14ഉം വയസുള്ള പെൺകുട്ടികളുടെ ലക്ഷ്യം ലൈംഗിക ചൂഷണമെന്ന് സംശയം; പീഡനശ്രമത്തിനുള്ള കുറ്റം ചുമത്തി പൊലീസ്

മെക്‌സിക്കോ സിറ്റി: ന്യൂകാസിലിലെ പ്രൈമാർക്ക് സ്റ്റോറിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ 13ഉം 14ഉം വയസുള്ള സഹോദരിമാരുടെ മേൽ പീഡനശ്രമത്തിന് കേസെടുത്തു. ഇവർ ഈ കൊച്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോയത് എന്തിനാണെന്ന ചോദ്യം ഈ അവസരത്തിൽ ശക്തമാവുകയാണ്. സഹോദരിമാരുടെ പ്രായം കണക്കിലെടുത്ത് ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ടൈനെസൈഡ് സ്വദേശികളാണിവരെന്നാണ് റിപ്പോർട്ട്.

ഷോപ്പിൽ നിന്നും ഡമ്മികൾ, ബേബി മിൽക്ക്, ബോട്ടിൽ എന്നിവ മോഷ്ടിച്ച കുറ്റവും സഹോദരിമാരുടെ മേൽ ചുമത്തിയിട്ടുണ്ട്.കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതിന് ശേഷം അവളെ കണ്ടുപിടിക്കുന്നതിനായി പൊലീസ് ബസുകൾ, ലോക്കൽ യൂണിവേഴ്‌സിറ്റി, കൗൺസിൽ, ഷോപ്പുകൾ തുടങ്ങിയ ഇടങ്ങളിലെ മണിക്കൂറുകളോളം നീളുന്ന സിസിടിവി ഫൂട്ടേജുകൾ സൂക്ഷ്മമായി പരിശോധിച്ചിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ഒരു മണിക്കൂർ 45 മിനുറ്റുകൾക്കം പാർക്കിൽ നിന്നും മൂന്ന് മൈലുകൾക്കപ്പുറത്ത് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് പ്രതികളായ പെൺകുട്ടികളെ നോർത്തംബർലാൻഡ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ ഹാജരാക്കുകയും ചെയ്തു. ലൈംഗിക ചൂഷണത്തിനായി കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കേസാണിവരുടെ മേൽ ചാർജ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ മോഷണക്കുറ്റവും ഇവരുടെ മേൽ ചുമത്തിയിട്ടുണ്ട്. ഇരുപെൺകുട്ടികൾക്കും ജാമ്യം നിഷേധിച്ചിട്ടുണ്ട്. ലോക്കൽ അഥോറിറ്റി കെയറിൽ ഇവരെ റിമാൻഡ് ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്.ഗൗരവപരമായ ചാർജുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ഡിസ്ട്രിക്ട് ജഡ്ജായ റോഗെർ എൽസെ പ്രതികളെ ധരിപ്പിച്ചിട്ടുണ്ട്. മെയ്‌ 13ന് മുമ്പ് ഇവരെ നോർത്ത് ടൈനെസൈഡ് യൂത്ത് കോടതിയിൽ ഹാജരാക്കുന്നതാണ്.

പ്രതികളുടെ കുടുംബത്തിൽ നിന്ന് ആരും വിചാരണയ്ക്ക് എത്തിയിരുന്നില്ല. 30 മിനുറ്റാണ് വിചാരണ നീണ്ടു നിന്നിരുന്നത്.നിയമപരമായ കാരണങ്ങളാൽ തട്ടിക്കൊണ്ടു പോകലിന് വിധേയയാ കുഞ്ഞിന്റെ ഐഡന്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP