Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരത്തിലിരിക്കുമ്പോൾ കടന്നൽ ആക്രമണത്തെ തുടർന്നുള്ള വീഴ്‌ച്ചയിൽ പത്തുവയസുകാരന്റെ തലയോട്ടിയിൽ കമ്പി കയറി; മൂക്കിലൂടെ കയറിയ കമ്പി തലയുടെ പിൻഭാഗത്ത് കൂടി പുറത്തേക്ക് തള്ളി; കണ്ണിലും തലച്ചോറിലും കമ്പി തൊടാതിരുന്നത് ഭാഗ്യമെന്ന് ഡോക്ടർമാർ; സേവ്യറിന് ലഭിച്ചത് 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം ലഭിക്കുന്ന അത്ഭുത രക്ഷപെടൽ !

മരത്തിലിരിക്കുമ്പോൾ കടന്നൽ ആക്രമണത്തെ തുടർന്നുള്ള വീഴ്‌ച്ചയിൽ പത്തുവയസുകാരന്റെ തലയോട്ടിയിൽ കമ്പി കയറി; മൂക്കിലൂടെ കയറിയ കമ്പി തലയുടെ പിൻഭാഗത്ത് കൂടി പുറത്തേക്ക് തള്ളി; കണ്ണിലും തലച്ചോറിലും കമ്പി തൊടാതിരുന്നത് ഭാഗ്യമെന്ന് ഡോക്ടർമാർ; സേവ്യറിന് ലഭിച്ചത് 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം ലഭിക്കുന്ന അത്ഭുത രക്ഷപെടൽ !

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: മരത്തിലിരിക്കുന്നതിനിടെ പത്തുവയസുകാരൻ കടന്നൽ കുത്തേറ്റ്് വീണത് കമ്പിയുടെ മുകളിലേക്ക്. വീഴ്‌ച്ചയ്ക്കിടെ സേവ്യർ കന്നിങ്ഹാം എന്ന കുട്ടിയുടെ തലയോട്ടിക്കുള്ളിലേക്ക് കമ്പി കുത്തിക്കയറി. എന്നാൽ അത്ഭുതകരമായാണ് കുട്ടി അപകടത്തിൽ നിന്നും രക്ഷപെട്ടത്. മൂക്കിനു സമീപം തുളച്ചു കയറിയ കമ്പി തലയുടെ പിൻഭാഗത്തു കൂടി പുറത്തേക്ക് തള്ളി നിന്നു. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച അമേരിക്കയിലെ ഹാരിസൺ വില്ലയിലായിരുന്നു സംഭവം.

സേവ്യർ കന്നിങ്ഹാം വീട്ടിനടുത്തുള്ള മരത്തിലെ ഏറുമാടത്തിലിരുന്ന് കളിക്കുന്നതിനിടെയാണ് കടന്നൽ വർഗത്തിൽ പെട്ട പ്രാണികളുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ നിന്ന് രക്ഷതേടി തിരക്കിട്ട് താഴേക്കുള്ള ഏണിയിലൂടെ ഇറങ്ങുന്നതിനിടെയാണ് കുട്ടി പിടി വിട്ട് താഴെ വീണത്. താഴെയുണ്ടായിരുന്ന കബാബ് കുത്തി വെയ്ക്കുന്ന കമ്പിയിലേക്കായിരുന്നു മുഖമടച്ച് സേവ്യറിന്റെ വീഴ്ച.

സേവ്യറിന്റെ അമ്മ ഗബ്രിയേല അപ്പോൾ തന്നെ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. തുടർന്ന് ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുത്തു. തുളച്ചു കയറിയ കമ്പി കണ്ണ്, തലച്ചോറ്, പ്രധാന നാഡികൾ ഇവയൊന്നും സ്പർശിച്ചില്ല എന്നത് തികച്ചും അത്ഭുതമായി. ഭാഗ്യം കൊണ്ടു മാത്രമാണ് സേവ്യർ ഇത്തരത്തിൽ രക്ഷപ്പെട്ടത് എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

ഞായറാഴ്ചയാണ് കമ്പി പുറത്തെടുത്തത്. കമ്പിയുടെ ആകൃതി ശസ്ത്രക്രിയ കൂടുതൽ സങ്കീർണമാക്കി. കമ്പി ചതുരാകൃതിയിലുള്ളതായതു കൊണ്ട് ചെറിയ അനക്കം പോലും മുറിവ് ഗുരുതരമാക്കുമായിരുന്നു. എന്തായാലും കുട്ടിയെ ഭാഗ്യം തുണച്ചു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായും സേവ്യറിന് വേഗം തന്നെ വീട്ടിലേക്ക് മടങ്ങാനാവുമെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. 10 ലക്ഷത്തിൽ ഒരാൾ മാത്രമേ ഇങ്ങനെയൊരു പരുക്കിൽ നിന്ന് രക്ഷപെടാറുള്ളൂവെന്നാണ് ഡോക്ടർമാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP