Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ സ്വാതന്ത്ര്യത്തിന്റെ ജൂൺ പിറന്നു; വനിതകൾക്ക് ലൈസൻസ് നൽകി തുടങ്ങിയതോടെ സ്ത്രീകൾ ഇനി വണ്ടി ഓടിച്ച് റോഡിൽ ഇറങ്ങും; തൊഴിൽ നഷ്ടപ്പെടുന്നവരിൽ അനേകം മലയാളി ഡ്രൈവർമാരും

സൗദിയിൽ സ്വാതന്ത്ര്യത്തിന്റെ ജൂൺ പിറന്നു; വനിതകൾക്ക് ലൈസൻസ് നൽകി തുടങ്ങിയതോടെ  സ്ത്രീകൾ ഇനി വണ്ടി ഓടിച്ച് റോഡിൽ ഇറങ്ങും; തൊഴിൽ നഷ്ടപ്പെടുന്നവരിൽ അനേകം മലയാളി ഡ്രൈവർമാരും

ജിദ്ദ: സൗദിയിൽ ജൂൺ പിറന്നത് വനിതകളുടെ സ്വാതന്ത്ര്യത്തിന് പുതു മാനം നൽകി. സൗദിയിൽ വനിതാ ഡ്രൈംവിങ് ലൈസൻസ് തിങ്കളാഴ്ച മുതൽ നൽകി തുടങ്ങി. സൗദി ജനറൽ ട്രാഫിക്ക് ഡയറക്ടറേറ്റാണ് ലൈസൻസ് നൽകി തുടങ്ങിയത്. സൗദിയിൽ വനിതകൾക്ക് വാഹനമോടിക്കാനുള്ള അനുമതിക്ക് ഇനി ഒരു മാസത്തിന് താഴെ മാത്രം സമയമുള്ളപ്പോഴാണ് വനിതകളുടെ ആദ്യ ഡ്രെവിങ് ലൈസൻസ വിതരണം ആരംഭിച്ചിരിക്കുന്നത്.

വിദേശത്തുനിന്നും നേരത്തെ ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയവർക്കാണ് നിലവിൽ പുതിയ സൗദി ലൈസൻസ് നൽകിയത്.ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വീഡിയോയിൽ ട്രാഫിക്ക് വിഭാഗം ഉദ്യോഗസ്ഥർ ഡ്രൈവിങ് ലൈസൻസ് കെമാറുന്നതും ലൈസൻസ് ലഭിച്ച വനിത നന്ദി പറയുന്നതും വ്യക്തമാവുന്നുണ്ട്.

സ്വദേശിവത്കരണത്തിന് (നിതാഖാത്) പിന്നാലെ സൗദിയിൽ വനിതകൾ ഡ്രൈവിങ് പഠിച്ചത് മൂലം വെട്ടിലായത് മലയാളി ഡ്രൈവർമാരാണ്. തൊഴിൽ രംഗത്ത് വൻ തിരിച്ചടി കിട്ടിയതോടെ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ഇവർ.

വിദേശ ഡ്രൈവർമാരുടെ നിയമനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം ഇടിവാണ് സൗദിയിൽ ഉണ്ടായിട്ടുള്ളത്. വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകിത്തുടങ്ങിയതോടെ ഇത് 40 ശതമാനത്തിലേറെയാകുമെന്നാണ് സൂചന എട്ടു ലക്ഷത്തിലേറെ വിദേശ ഡ്രൈവർമാരുള്ള സൗദിയിൽ രണ്ടു ലക്ഷത്തോളം ഹൗസ് ഡ്രൈവർമാരാണ്.

ഹൗസ് ഡ്രൈവർമാർക്ക് ഭക്ഷണത്തിനും താമസത്തിനും ഉൾപ്പെടെ ശമ്പളം ലഭിക്കുമായിരുന്നു.കൂടാതെ അയ്യായിരം റിയാൽ ശമ്പളവും ലഭിക്കുമായിരുന്നു. ആവശ്യക്കാർ കുറഞ്ഞതോടെ ഹൗസ് ഡ്രൈവർമാരുടെ ശമ്പളം 4000 റിയാലിനും അതിനു താഴെയായി.ഇതാണ് പ്രവാസികളെ സൗദി വിടാൻ പ്രേരിപ്പിക്കുന്നത്.

2017 സെപ്റ്റംബർ 27-നായിരുന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജകൽപനയിലുടെ സൗദിയിലെ വനിതകൾക്ക് വാഹനമോടിക്കാനുള്ള അനുമതി നൽകുമെന്ന പ്രഖൃാപനം നടത്തിയിരുന്നത്.ജൂൺ 24 മുതലാണ് സൗദിയിലെ വനിതകൾക്ക് വാഹനം ഓടിക്കാൻ അനുമതി. 18 വയസ്സും അതിന് മുകളിൽ പ്രായമുള്ളവർക്കുമാണ് ഡൈവിങ് ലൈസൻസ് നൽകുന്നത്.

വനിതകൾക്ക് ഡ്രൈവിംഗിൽ പരിശീലനത്തിനുള്ള അഞ്ച് കേന്ദ്രങ്ങൾ സൗദിയിലെ പട്ടണങ്ങളിൽ ഒരുക്കിയിട്ടുണ്ട്. വിദേശത്ത് നിന്നും ഡ്രൈവിംഗിൽ ലൈസൻസ് കരസ്ഥമാക്കിയ സൗദി അദ്ധ്യാപികമാരാണ് ഈ അഞ്ച് സെന്ററുകളിൽവെച്ച് പരിശീലനം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP