1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
20
Monday

ശ്രീലങ്കയിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സംഭവത്തിന് മൂന്നു മണിക്കൂർ മുൻപ് ഇന്ത്യൻ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ എന്തേ മൗനം പാലിച്ചു? രാജ്യം പ്രതിസന്ധി നേരിടുമ്പോൾ സിംഗപ്പൂരിൽ ലങ്കൻ പ്രസിഡന്റ് അവധി ആഘോഷിച്ചത് ഉചിതമോ? ശ്രീലങ്കയുടെ കരൾ ഉരുക്കുന്ന ആക്രമണം അരങ്ങേറിയതിന് പിന്നാലെ ഉയരുന്ന ചോദ്യശരങ്ങൾക്ക് ഉത്തരമില്ലാതെ ഭരണകൂടം

April 25, 2019 | 06:32 AM IST | Permalink



ശ്രീലങ്കയിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സംഭവത്തിന് മൂന്നു മണിക്കൂർ മുൻപ് ഇന്ത്യൻ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ എന്തേ മൗനം പാലിച്ചു? രാജ്യം പ്രതിസന്ധി നേരിടുമ്പോൾ സിംഗപ്പൂരിൽ ലങ്കൻ പ്രസിഡന്റ് അവധി ആഘോഷിച്ചത് ഉചിതമോ? ശ്രീലങ്കയുടെ കരൾ ഉരുക്കുന്ന ആക്രമണം അരങ്ങേറിയതിന് പിന്നാലെ ഉയരുന്ന ചോദ്യശരങ്ങൾക്ക് ഉത്തരമില്ലാതെ ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌

ശ്രീലങ്ക എന്ന് കേൾക്കുമ്പോൾ ആഹാ..ഒറ്റപ്പെട്ട ദ്വീപായി കിടക്കുന്ന ഒരു രാജ്യമെന്നാണ് പലർക്കും തോന്നുന്നതെങ്കിൽ ഇന്ത്യയ്ക്ക് ഇത് ഒരു അയൽരാജ്യം മാത്രമല്ല. പരസ്പരം ഉള്ളറിയുന്ന സഹോദരങ്ങളെ പോലെയാണ് ഇരു രാജ്യങ്ങളും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈസ്റ്റർ ദിനത്തിൽ സ്‌ഫോടനമുണ്ടാകുന്നതിന് മുൻപ് അതിനുള്ള സാധ്യത അവരെ ഓർമ്മിപ്പിച്ച ഇന്റലിജൻസ് റിപ്പോർട്ട്. ലങ്കയിലെ ക്രിസ്ത്യൻ പള്ളികൾ കേന്ദ്രീകരിച്ച് ആക്രമണമുണ്ടാകുമെന്ന് കൃത്യമായി ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടും അക്കാര്യത്തിൽ പ്രതിരോധം സൃഷ്ടിക്കുന്നതിൽ ലങ്ക പരാജയപ്പെട്ടു. സ്‌ഫോടന പരമ്പരയ്ക്ക് മൂന്നു മണിക്കൂർ മുൻപ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടും അവർക്ക് എന്തുകൊണ്ട് കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തി പ്രതിരോധിക്കാൻ സാധിച്ചില്ല എന്നാണ് ഇപ്പോൾ ചോദ്യമുയരുന്നത്.

ഇന്ത്യയുമായി വലിയ ബന്ധം വച്ചു പുലർത്തുന്ന ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമ സിംഗേ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ലേ എന്നും എന്തുകൊണ്ടാണ് താനിത് അറിഞ്ഞില്ലെന്ന് പ്രസിഡന്റും പറയുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങൾ. 359 പേർക്ക് ജീവൻ നഷ്ടമാവുകയും അഞ്ഞൂറിലധികം ആളുകൾക്ക് സാരമായ പരുക്കേൽക്കുകയും ചെയ്ത സ്‌ഫോടന പരമ്പര അരങ്ങേറുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് ശ്രീലങ്കൻ വാർത്താ വിതരണ മന്ത്രിയായ ഹരിൻ ഫെർണാണ്ടോയുടെ ട്വീറ്റ് ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ ഒന്നായിരുന്നു.'ഈസ്റ്ററിന് ഇത്തവണ പള്ളിയിൽ പോകേണ്ട എന്നാണ് എന്റെ പിതാവ് എന്നോടു പറഞ്ഞത്. എന്തെങ്കിലും സംഭവിക്കാൻ സാധ്യതയുണ്ടത്രെ.' എന്നായിരുന്നു ഹരിന്റെ ട്വീറ്റ്.

രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വേളയിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന അവധിക്കാലം ആഘോഷിക്കുകയായിരുന്നു. അതും ആഡംബരത്തിന് പേരു കേട്ട സിംഗപ്പൂരിൽ. കഴിഞ്ഞ വർഷം അവസാനമായപ്പോഴേയ്ക്കും ശ്രീലങ്കൻ പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിൽ അധികാരത്തിന്റെ പേരിൽ നടന്ന പിടിവിലകളും രാജ്യം മറന്നിട്ടില്ല. ശക്തമായ അഭിപ്രായ പോരാട്ടത്തിൽ പ്രസിഡന്റിന് തോൽവി ഏൽക്കേണ്ടി വന്നതിനും രാജ്യം സാക്ഷിയായി. അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സ്‌ഫോടന പരമ്പര രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത് എന്ന് ഓർമ്മിക്കണം.

ശ്രീലങ്കയിൽ പ്രധാനമന്ത്രിപദത്തിൽ റെനിൽ വിക്രമസിംഗെ 90 മാസം പിന്നിട്ടിരിക്കുന്നു. ഏഷ്യയിലെ കരുത്തനായ നേതാവ് എന്ന ഖ്യാതിയുമായി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് ഭീകരാക്രമണം. മറുവശത്ത് പ്രതിപക്ഷ നേതാവ് മഹിന്ദ രാജപക്ഷെ അടുത്ത തിരഞ്ഞെടുപ്പിനുള്ള പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. മുൻ സൈനിക മേധാവി ശരത് ഫൊൻസേക പ്രതിരോധത്തിന്റെ ചുമതലയിലായിരുന്നുവെങ്കിൽ ഇത്തരമൊന്നു സംഭവിക്കില്ല എന്നാണ് രാജപക്ഷെ പറയുന്നത്. ഫൊൻസേകയുമായി അടുത്തബന്ധമില്ലാത്ത രാജപക്ഷെ ഇപ്പോൾ അദ്ദേഹത്തെ പുകഴ്‌ത്തുന്നത് അടുത്ത തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണെന്നു നിശ്ചയം.

എൽടിടിഇ കാലം മുതൽ മിലിട്ടറി ഇന്റലിജൻസിൽ ശ്രീലങ്കയ്ക്കു വ്യക്തമായ മുൻപരിചയങ്ങളും മേൽക്കയ്യും ഉള്ളതാണ്. എന്നാൽ, 2009നു ശേഷം അധികാരത്തിൽ വന്ന സർക്കാരുകൾക്കു പറ്റിയ വീഴ്ചയാണു സ്‌ഫോടനമെന്ന് മുൻ സൈനിക മേധാവിയും പാർലമെന്റ് അംഗവുമായ ശരത് ഫൊൻസേക പറയുന്നതും ഈ സമയത്ത് ഓർക്കേണ്ട ഒന്നാണ്. ശ്രീലങ്കയിൽ അടുത്തകാലത്ത് കാൻഡിയിലും മറ്റും മുസ്ലിംകളും ബുദ്ധമതക്കാരും തമ്മിൽ പലവട്ടം സംഘർഷങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ബുദ്ധപ്രതിമകൾ തകർത്തതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഏതാനുംപേർ കൊല്ലപ്പെടുകയും ചെയ്തു.

ഇത്തരം സംഘർഷങ്ങൾ ഭാവിയിലും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നിലനിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടത്. കാൻഡിയിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് നാഷനൽ തൗഹീദ് ജമാഅത്തിന്റെ പേര് ആദ്യം കേൾക്കുന്നത്. ഇതിൽനിന്ന് ആശയപരമായി ഭിന്നിച്ചു പോന്നവരാണ് ഇപ്പോഴത്തെ സംഭവത്തിനു പിന്നിലെന്ന നിഗമനത്തിലാണ് സർക്കാർ. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആധിപത്യം അതിന്റെ ശക്തികേന്ദ്രങ്ങളിൽ അവസാനിച്ചുവെന്നു കരുതുമ്പോഴാണ് ഏഷ്യയിലെ പുതിയ കേന്ദ്രങ്ങളിലേക്കു ഭീകരത വ്യാപിക്കുന്നതെന്നത് ഇന്ത്യയും പാശ്ചാത്യ ശക്തികളും ആശങ്കയോടെയാണു നോക്കുന്നത്.

ശ്രീലങ്കയെ ഞെട്ടിച്ച സ്‌പോടന പരമ്പരയുടെ സമയം ലോകത്തെ ഓർമ്മിപ്പിക്കുകയാണ് കൊച്ചിക്കട സെന്റ് ആന്റണീസ് പള്ളിയുടെ പുറംചുമരിലെ വലിയ ക്ലോക്ക്. 8.45ന് നിലച്ചതാണ് ക്ലോക്ക്. ആദ്യ സഫോടനം നടന്ന ആ സമയത്ത് നഗരത്തിലെ സെന്റ് ആന്റണീസ് പള്ളിയിൽ ഈസ്റ്റർ പ്രാർത്ഥനയ്ക്കിടെ മരിച്ചത് മുപ്പത്തഞ്ചോളം പേരാണ്.പള്ളിയും പരിസരവും കനത്ത പട്ടാളക്കാവലിലാണ്. കൊളംബോ തുറമുഖത്തോടു ചേർന്നുള്ള സെന്റ് ആന്റണീസ് പള്ളി എല്ലാ മതസ്ഥരുടെയും ആരാധനാലയമാണ്. തൊട്ടടുത്തുള്ള പൊന്നമ്പലേശ്വരം ശിവക്ഷേത്രത്തിൽ തൊഴുത് പള്ളിയിൽക്കയറി പ്രാർത്ഥിച്ചു മടങ്ങുന്ന ജനതയാണ് ഇവിടെയുള്ളത്.

കൊച്ചിക്കാർ തുറമുഖം വഴി വന്ന് കുടിയേറി കടകൾ തുടങ്ങിയതുകൊണ്ടാണ് ഈ സ്ഥലം കൊച്ചിക്കട എന്നറിയപ്പെടുന്നത്. മലയാളികളുടെ സജീവമായൊരു നാലാം തലമുറ ഇവിടെയില്ല. പലരും തമിഴരെയും സിംഹളരെയും വിവാഹം ചെയ്ത് വേരുകൾ പറിച്ചുനട്ടെങ്കിലും ഈ തെരുവും വഴിയും പേരുകൊണ്ടെങ്കിലും കൊച്ചിക്കു സ്വന്തമാണ്.

പതിമൂന്നാം നൂറ്റാണ്ടിൽ കൊളംബോ ഭരിച്ചിരുന്ന ഭുവനേകബാഹു എന്ന രാജാവ് പോർച്ചുഗീസ് ആക്രമണം വന്നപ്പോൾ കോഴിക്കോട് സാമൂതിരിയുടെ സഹായം തേടിയതായി ഒരു കഥയുണ്ട്. സാമൂതിരി സൈന്യത്തെ അയയ്ക്കുകയും സേന പറങ്കിപ്പടയെ തുരത്തുകയും ചെയ്തു. അന്ന് സേനയെ നയിച്ച സർവസൈന്യാധിപനായ മലയാളിയെ ഭുവനേകബാഹു നാട്ടിലേക്ക് അയച്ചില്ലെന്നും മകളെ വിവാഹം ചെയ്തുകൊടുത്തുവെന്നുമാണ് കഥ.

ശ്രീലങ്കയുടെ പവർ പൊളിറ്റിക്‌സിനോട് ഏറ്റവും അടുത്തുനിൽക്കുന്ന മലയാളിയാണ് എം.കെ.രാഹുലൻ. കൊളംബോയുടെ ഹൃദയഭാഗത്ത് ഗാൾഫേസിലെ പ്രസിഡന്റിന്റെ ഓഫിസിൽ ഞങ്ങൾ കാണാൻ ചെല്ലുമ്പോൾ വലിയ തിരക്കിലായിരുന്നു രാഹുലൻ. ചാവേർ സ്‌ഫോടനം നടന്ന ഷാങ്ഗ്രില, കിങ്‌സ്ബറി ഹോട്ടലുകളുടെ നടുവിലുള്ള പഴയ പാർലമെന്റ് മന്ദിരമാണ് ഇപ്പോൾ രാഷ്ട്രത്തലവന്റെ ഓഫിസ്. കൊളംബോയിലെ എല്ലാ എംബസികളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ ചുമതലയാണ് പ്രസിഡന്റിന്റെ ഔദ്യോഗിക 'ഇന്റർപ്രെട്ടർ' ആയ രാഹുലന്.

രാഷ്ട്രത്തലവന്മാരും അംബാസഡർമാരും വരുമ്പോൾ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കരികിൽ രാഹുലനുണ്ടാകും. ശ്രീലങ്കൻ പാർലമെന്റിൽ 1973ൽ ഇന്റർപ്രെട്ടറായി ജോലിക്കു കയറിയ രാഹുലൻ, സിരിമാവോ ബന്ദാരെ നായകെയ്ക്ക് ഒപ്പമാണ് ആദ്യം പ്രവർത്തിച്ചത്. നാലു പതിറ്റാണ്ടിനുള്ളിൽ രാഹുലൻ ഏഴു രാഷ്ട്രത്തലവന്മാർക്കൊപ്പം പ്രവർത്തിച്ചു.

ആരാണ് ശ്രീലങ്കയുടെ ഭാവനാസമ്പന്നനായ ഭരണാധികാരി എന്നു ചോദിച്ചാൽ രാഹുലൻ പറയും - 'എല്ലാവരും ഓരോരോ കഴിവുകൾ ഉള്ളവരാണ്. മുഖം നോക്കാതെ ആത്മാർഥമായി ജോലി ചെയ്യുക എന്നതാണ് എന്റെ രീതി. മഹിന്ദ രാജപക്ഷെയെ അൽപം തമിഴ് പഠിപ്പിക്കാൻ എനിക്കു കഴിഞ്ഞു. അദ്ദേഹം ഐക്യരാഷ്ട്ര സംഘടനയിൽ ആദ്യമായി തമിഴിൽ പ്രസംഗിച്ച ശ്രീലങ്കൻ പ്രസിഡന്റാണ്'.വർഷങ്ങൾക്കു മുൻപ് കൊളംബോയിൽ കുടിയേറിയ ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി മേപ്രത്ത് കിട്ടുആശാനാണ് രാഹുലന്റെ പിതാവ്. അമ്മ സിംഹള വംശജ കുത്തുമണിക്കെലാഗെ ഡിലോണ.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ ചർച്ചയാകുന്നത് മുൻവർഷങ്ങളിലെ പ്രവചനങ്ങൾ; 1998 മുതൽ 2014 വരെയുള്ള പ്രവചനങ്ങളിലുള്ളത് പാളിപ്പോയവ മുതൽ യഥാർത്ഥ ഫലവുമായി ചെറിയ വ്യത്യാസം മാത്രമുള്ളത് വരെ; വോട്ടർമാരുമായി സംസാരിച്ച് തയാറാക്കുന്ന എക്‌സിറ്റ് പോൾ ഫലത്തെ എത്രത്തോളം വിശ്വസിക്കാം? എക്‌സിറ്റ് പോളും യഥാർത്ഥ ഫലങ്ങളും മുൻവർഷങ്ങളിൽ പറഞ്ഞതിങ്ങനെ
എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത് ബിജെപിയുടെ വിജയക്കുതിപ്പ്; കോൺഗ്രസ് ഇത്തവണയും മൂന്നക്കം തികയ്ക്കില്ലെന്നും എക്‌സിറ്റ് പോളുകൾ; എൻഡിഎക്ക് 300ൽ അധികം സീറ്റുകളും പ്രവചനം; എക്‌സിറ്റ് പോളുകൾ നേർവഴിക്കായാൽ മന്മോഹൻ സിംഗിന് ശേഷം തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രി കസേരയിൽ അമർന്നിരിക്കാൻ നരേന്ദ്ര മോദിക്ക് യോഗം; ആഘാതമായി പ്രവചനങ്ങൾ പുറത്തുവരുമ്പോൾ സഖ്യചർച്ചകൾ നടത്താനുള്ള ആത്മവിശ്വാസം പോലും പോയി യുപിഎ; മെഷീൻ അട്ടിമറിയിലേക്ക് വിരൽചൂണ്ടി സാധ്യത ചൂണ്ടി മമത
എൽഡിഎഫ് വിജയം ഉറപ്പുള്ളത് പാലക്കാടും ആറ്റിങ്ങലിലും മാത്രം; യുഡിഎഫ് 13 സീറ്റുകളിൽ വിജയിച്ചു കയറും; തിരുവനന്തപുരത്ത് നേരിയ മുൻതൂക്കം ബിജെപി സ്ഥാനാർത്ഥി കുമ്മനത്തിന്; അഞ്ചിടത്ത് ഫോട്ടോഫിനിഷ്; ഉണ്ണിത്താനും കെ മുരളീധരനും രമ്യ ഹരിദാസും അട്ടിമറി വിജയം നേടുമ്പോൾ തൃശ്ശൂരിനെ ഇളക്കിമറിച്ച സുരേഷ് ഗോപിക്കും സാധ്യതയില്ല; മനോരമ ന്യൂസ് എക്‌സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
എക്സിറ്റ് പോൾ ഫലങ്ങൾ വിരൽചൂണ്ടുന്നത് മോദി തരംഗത്തിലേക്ക്; ബിജെപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചനങ്ങൾ; കോൺഗ്രസ് മുന്നണി അധികാരത്തിലെത്തുമെന്ന് ഒരു എക്സിറ്റ് പോളുകളും പ്രവചിക്കുന്നില്ല; കേരളത്തിൽ യുഡിഎഫ് തന്നെ; ബിജെപി അക്കൗണ്ട് തുറന്നേക്കും; എല്ലാവരെയും ഒരുമിച്ചു കൂട്ടിയാലും കേന്ദ്രത്തിൽ സർക്കാറുണ്ടാക്കാൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും കഴിയില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
റഫാലും അഴിമതിയും ഒന്നും വിലപ്പോയില്ല; ഇന്ത്യയുടെ അമരത്ത് വീണ്ടും മോദി തന്നെയെന്ന് ഇന്ത്യ ടുഡേ എക്‌സിറ്റ് പോൾ; നിയമസഭയിൽ അടിതെറ്റിയ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രവചനം; ഗുജറാത്തും രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയും ബിജെപി അങ്ങ് എടുക്കും; കർണാടകയിൽ കുമാരസ്വാമിക്കും ബംഗാളിൽ ദീദിക്കും ബിജെപി സർപ്രൈസ് പാക്കേജ് നൽകുമെന്നും എക്‌സിറ്റ് പോൾ
നല്ല പ്രകാശം..ഫ്രഷാകാൻ..വാഷ്‌റൂം, ജനാല, 10 അടി ഉയരമുള്ള സീലിങ്, സദാസമയം നിരീക്ഷണത്തിന് സിസി ടിവി, കോളിങ് ബെൽ അടിച്ചാൽ 24 മണിക്കൂറും വിളിപ്പുറത്തുള്ള പരിചാരകൻ; വിശ്രമിക്കാൻ ബെഡും ധ്യാനിക്കാൻ ശാന്തസുന്ദരമായ അന്തരീക്ഷവും; കവാടത്തിൽ നിന്നാൽ കേദാർനാഥ് ക്ഷേത്രത്തിലേക്ക് നോക്കി തൊഴാം; ട്രോളന്മാർ എന്തുപറഞ്ഞാലും മോദിയുടെ സന്ദർശനത്തോടെ, ആരും തിരിഞ്ഞുനോക്കാതിരുന്ന രുദ്ര ഗുഹയിലേക്ക് ഇനി ഉണ്ടാവുക സന്ദർശക പ്രവാഹം തന്നെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും വൈദ്യർക്ക് ഇല്ല; മരുന്നു കഴിച്ചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ട്; ഒരാളെയും ഞാൻ അങ്ങോട്ട് ശിപാർശചെയ്യില്ലെന്നും മോഹനൻ വൈദ്യർ ചികിൽസിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന കാൻസർ രോഗി; നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും ചികിസിച്ച മോഹനൻ വൈദ്യർ വീണ്ടും വിവാദക്കുരുക്കിൽ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ