Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്‌ഫോടക വസ്തു നിറച്ച കാർ ഇടിച്ചുകയറ്റിയതിന് പിന്നാലെ ഹോട്ടലിനുള്ളിലുള്ളവരെ വെടിവെച്ച് കൊന്നത് തോക്കുധാരികളായ നാലുപേർ; സോമാലിയയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ വിദേശികളും; അൽ ഷബാബ് ഉത്തരവാദിത്തം ഏറ്റെടുത്ത ചാവേർ ആക്രമണത്തിൽ മരിച്ചവരിൽ പ്രമുഖ മാധ്യമപ്രവർത്തക ഹൊഡാൻ നലായെ ഉൾപ്പെടെ മൂന്ന് മാധ്യമപ്രവർത്തകരും

സ്‌ഫോടക വസ്തു നിറച്ച കാർ ഇടിച്ചുകയറ്റിയതിന് പിന്നാലെ ഹോട്ടലിനുള്ളിലുള്ളവരെ വെടിവെച്ച് കൊന്നത് തോക്കുധാരികളായ നാലുപേർ; സോമാലിയയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ വിദേശികളും; അൽ ഷബാബ് ഉത്തരവാദിത്തം ഏറ്റെടുത്ത ചാവേർ ആക്രമണത്തിൽ മരിച്ചവരിൽ പ്രമുഖ മാധ്യമപ്രവർത്തക ഹൊഡാൻ നലായെ ഉൾപ്പെടെ മൂന്ന് മാധ്യമപ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

മൊഗാദിഷു: സൊമാലിയയിൽ വെള്ളിയാഴ്ചയുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത് വിദേശികളുൾപ്പെടെ 26 പേർ. 59 പേർക്ക് പരിക്കേറ്റു. തെക്കൻ സൊമാലിയയിലെ കിസ്മായോ നഗരത്തിലുള്ള അസാസേ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഹോട്ടലിനുള്ളിലേക്ക് ചാവേർ ഇടിച്ചുകയറ്റുകയും പിന്നാലെ തോക്കുധാരികളായ നാലുപേർ ഉള്ളിൽക്കടന്ന് വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ അൽ-ഷബാബ് ഏറ്റെടുത്തു.

കൊല്ലപ്പെട്ടവരിൽ കെനിയ, ടാൻസാനിയ, യു.എസ്., ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരുള്ളതായി സൊമാലിയയിലെ അർധസ്വയംഭരണമേഖലയായ ജുബാലൻഡിന്റെ പ്രസിഡന്റ് അഹമ്മദ് മുഹമ്മദ് ഇസ്‌ലാം പറഞ്ഞു. കൊല്ലപ്പെട്ടവരിൽ സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്. കിസ്മായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൊമാലിയൻ മാധ്യമപ്രവർത്തക സംഘടന അറിയിച്ചത്. സൊമാലിയയിൽ ഈ വർഷം കൊല്ലപ്പെടുന്ന ആദ്യ മാധ്യമപ്രവർത്തകരാണ് ഇവരെന്നാണ് സംഘടന അറിയിച്ചത്. രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകയായ ഹൊഡാൻ നലായെയും ഭർത്താവും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മുൻ മന്ത്രിയും മരിച്ചവരിൽ ഉൾപ്പെടുന്നെന്ന് അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക രാഷ്ട്രീയ, ഗോത്രനേതാക്കൾ ഹോട്ടലിൽ ചർച്ച നടത്തുന്നതിനിടെയായിരുന്നു ആക്രമണം. പൊലീസ് യൂണിഫോം ധരിച്ചാണ് അക്രമികൾ എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഹോട്ടലിനുള്ളിലുണ്ടായിരുന്നവരെ 12 മണിക്കൂറോളം ഭീകരർ ബന്ദിയാക്കി. ഭീകരരും സുരക്ഷാഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടൽ ശനിയാഴ്ച രാവിലെയാണ് അവസാനിച്ചത്. നാലുഭീകരരെയും വധിച്ചതായി സൈനികവക്താവ് മുഹമ്മദ് അബ്ദിവെലി പറഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി സോമാലിയയിൽ ശക്തമായ സാന്നിധ്യമാണ് ഭീകരസംഘടനയായ അൽ ഷബാബ്. അൽ ഖായിദയോട് ആഭിമുഖ്യം പ്രഖ്യാപിച്ചിട്ടുള്ള അൽ ഷബാബ് സൊമാലിയൻ സർക്കാരിനെതിരേ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. എന്നാൽ, കിസ്മായോയിൽനിന്ന് 2012-ൽ ഷബാബിനെ തുരത്തിയതിനുശേഷം താരതമ്യേന ശാന്തമായിരുന്നു ആ നഗരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP