Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭീകരാക്രമണങ്ങളിൽ നടുങ്ങി ലോകം; കുവൈറ്റിൽ മുസ്ലിം പള്ളിയിലെ ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് 25 പേർ; ടുണീഷ്യയിൽ 27 മരണം; കിഴക്കൻ ഫ്രാൻസിൽ ഗ്യാസ് ഫാക്ടറിയിൽ ഐഎസ് ഭീകരർ ഒരാളെ തലയറുത്തു കൊന്നു

ഭീകരാക്രമണങ്ങളിൽ നടുങ്ങി ലോകം; കുവൈറ്റിൽ മുസ്ലിം പള്ളിയിലെ ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് 25 പേർ; ടുണീഷ്യയിൽ 27 മരണം; കിഴക്കൻ ഫ്രാൻസിൽ ഗ്യാസ് ഫാക്ടറിയിൽ ഐഎസ് ഭീകരർ ഒരാളെ തലയറുത്തു കൊന്നു

കുവൈറ്റ് സിറ്റി: ലോകരാജ്യങ്ങളെ വിറപ്പിച്ച് വീണ്ടും ഭീകരാക്രമണം. കുവൈറ്റിൽ മുസ്ലിം പള്ളിയിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ 25 പേരും ഫ്രാൻസിൽ ഗ്യാസ് ഫാക്ടറിയിൽ നടന്ന ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു. ടുണീഷ്യയിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ചു നടത്തിയ ആക്രമണത്തിൽ 27 പേരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്‌ച്ച നമസ്‌കാരത്തിനിടെയാണ് കുവൈത്തിലെ മുസ്ലിംപള്ളിയിൽ ചാവേർ സ്‌ഫോടനമുണ്ടായത്. ചാവേർ ആക്രമണത്തിൽ മരണം 25 ആയെന്നും 202 പേർക്ക് പരിക്കേറ്റെന്നും കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

മരണസംഖ്യ ഇനിയും ഉയർന്നേക്കാം. കുവൈത്തിലെ അൽ സവാബിർ മേഖലയിലുള്ള ഷിയാ പള്ളിയായ ഇമാം സാദിഖിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.

ഫ്രാൻസിലെ ഗ്രനോബിളിലാണ് ഗ്യാസ് ഫാക്ടറിയിൽ ഭീകരാക്രമണം ഉണ്ടായത്. തലയറുത്താണ് ഇവിടത്തെ ജീവനക്കാരനെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ.

നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. അക്രമം നടത്തിയിരുന്നയാൾ ഒരു ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പതാകയും കൈയിൽ കരുതിയിരുന്നതായാണ് വാർത്താഏജൻസി റിപ്പോർട്ടു ചെയ്യുന്നത്. ബോംബ് സ്‌ഫോടനങ്ങളും വെടിവയ്പും അക്രമി ഫാക്ടറിക്കുള്ളിൽ നടത്തിയതായാണു റിപ്പോർട്ട്. ഇയാളെ അറസ്റ്റുചെയ്തതായാണ് സൂചന.

ജനുവരി ഏഴിന് പാരിസിലെ ചാർലി എബ്‌ദോ വാരികയിൽ നടത്തിയ ഭീകരാക്രമണത്തിൽ വാരികാ എഡിറ്ററും നാല് കാർട്ടൂണിസ്റ്റുകളും പൊലീസുകാരും ഉൾപ്പടെ 17 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നീടും ഇവിടെ അനിഷ്ടസംഭവങ്ങൾ അരങ്ങേറി. ഇതിനെത്തുടർന്ന് കടുത്ത ജാഗ്രതയാണ് പൊലീസ് പുലർത്തിയിരുന്നത്. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.

ഫ്രാൻസിലെ ലയോണിൽ നിന്നും 30 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ പ്രാദേശിക സമയം രാവിലെ പത്തിനാണ് സംഭവം. സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കുവൈറ്റിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഷിയാ പള്ളിയാണ് ഇമാം സാദിഖ് പള്ളി. സ്‌ഫോടനത്തിന്റെ പിന്നിൽ ഐഎസ് ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ മാസം സൗദി അറേബ്യയിലെ രണ്ട് ഷിയാ പള്ളിയിൽ ഇസ്ലാമിസ് സ്റ്റേറ്റ് ഭീകരർ ആക്രമണം നടത്തിയിരുന്നു. ആക്രമണങ്ങളിൽ 24 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച്ച പ്രാർത്ഥനക്കിടെയായിരുന്നു സൗദിയിലും ആക്രമണം നടന്നത്. ആക്രമണത്തെ അപലപിച്ച് കുവൈത്ത് വിദേശകാര്യമന്ത്രാലയം രംഗത്തുവരുകയും ചെയ്തു.

ആഫ്രിക്കൻ രാജ്യമായ ട്യൂണീഷ്യയിലും ഭീകരാക്രമണമുണ്ടായി. രണ്ടു ഹോട്ടലുകളിലായി ഉണ്ടായ ആക്രമണത്തിൽ 27 പേരാണു കൊല്ലപ്പെട്ടത്. ബീച്ചിന് സമീപത്തുള്ള റിസോർട്ടിലെ ഹോട്ടലുകളിലാണ് ആക്രമണം ഉണ്ടായത്. ഹോട്ടലിനുള്ളിൽ ശക്തമായ സ്‌ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിദേശികളടക്കം നിരവധി വിനോദ സഞ്ചാരികൾ ഹോട്ടലുകളിൽ ഉണ്ടായിരുന്നു.

ആയുധധാരിയായ ഒരു അക്രമിയെ വെടിവച്ചുകൊന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാർച്ചിൽ ട്യൂണീഷ്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം ഉണ്ടായിരുന്നു. അന്ന് വിദേശികളടക്കം 22 പേരാണ് കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP