Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അള്ളാഹു അക്‌ബർ' എന്ന് ഉറക്കെ വിളിച്ച് ഐസിസ് പതാകയുമായി ആയുധധാരി പാരീസിലെ പൊലീസ് സ്റ്റേഷനിൽ; വെടിവച്ചിട്ട യുവാവിന്റെ അരയിൽ കെട്ടിയിരുന്നതു വ്യാജ ബോംബ്; പാരീസ് വീണ്ടും വിരണ്ടു പോയത് ഇങ്ങനെ

'അള്ളാഹു അക്‌ബർ' എന്ന് ഉറക്കെ വിളിച്ച് ഐസിസ് പതാകയുമായി ആയുധധാരി പാരീസിലെ പൊലീസ് സ്റ്റേഷനിൽ; വെടിവച്ചിട്ട യുവാവിന്റെ അരയിൽ കെട്ടിയിരുന്നതു വ്യാജ ബോംബ്; പാരീസ് വീണ്ടും വിരണ്ടു പോയത് ഇങ്ങനെ

പാരീസ്: ഷാർലി ഹെബ്‌ദോ ഭീകരാക്രമണത്തിന്റെ വാർഷികാഘോഷ വേളയിൽ പൊലീസ് സ്റ്റേഷനിലേക്ക് 'അള്ളാഹു അക്‌ബർ' എന്നു വിളിച്ചു പറഞ്ഞ് എത്തിയയാളെ പൊലീസ് വെടിവച്ചുകൊന്നു. ദേഹത്ത് സ്‌ഫോടക വസ്തുക്കൾ കെട്ടിവച്ച് വടക്കൻ പാരീസിലെ ഒരു പൊലീസ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവെയാണു ഭീകരനെ വധിച്ചതെന്നു പിന്നീട് പാരീസ് ഇന്റീരിയർ മന്ത്രാലയ വക്താവ് അറിയിക്കുകയും ചെയ്തു.

സ്‌ഫോടകവസ്തുക്കളുമായെത്തിയ ഇയാൾ എത്തിയത് ഫ്രഞ്ച് മാസികയായ ഷാർളി ഹെബ്‌ദോ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിലാണ് എന്നതും പാരീസിനെ പരിഭ്രാന്തിയിലാഴ്‌ത്തി. പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ വെടിവച്ചു വീഴ്‌ത്തിയതെന്നാണ് അധികൃതർ അറിയിച്ചത്.

പടിഞ്ഞാറൻ പാരീസിലെ പതിനെട്ടാം തെരുവിലെ പൊലീസ് സ്റ്റേഷനിരികിലാണു സംഭവം. അള്ളാഹു അക്‌ബർ എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് പൊലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കയറാൻ ഇയാൾ ശ്രമിക്കുകയായിരുന്നു.

ഒരു കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാൾ സ്റ്റേഷനിലേക്കു കടക്കാൻ ശ്രമിച്ചത്. ഷാർലി ഹെബ്‌ദോ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇയാളുടെ നീക്കമെന്നത് പൊലീസിനെ കടുത്ത നടപടിയിലെത്തിക്കുകയായിരുന്നു. വെടിയേറ്റു വീണ ഇയാളെ വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കി.

ഇയാളിൽ നിന്നു കണ്ടെടുത്തത് വ്യാജബോംബാണെന്നു പിന്നീടു തെളിഞ്ഞു. നിരവധി ഇലക്ട്രിക് വയറുകൾ ചുറ്റിയ നിലയിലായിരുന്നു ഇയാൾ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കടത്തിയത്. സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധർ എത്തി നടത്തിയ പരിശോധനയിലാണ് ഇതു ബോംബല്ലെന്നു തിരിച്ചറിഞ്ഞത്.

ഐസിസിനോടുള്ള പിന്തുണ അറിയിച്ചുള്ള ഒരു കത്തും ഇയാളിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. ഒരു മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP