Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൃഷണങ്ങൾ ഇല്ലാതെ ജനിച്ച 36കാരനിൽ ഇരട്ട സഹോദരന്റെ വൃഷണങ്ങളിൽ ഒന്ന് വെച്ച് പിടിപ്പിച്ചു; സെർബിയയിൽ നിന്നുള്ള ഈ യുവാവിന് ഇനി സ്വന്തം രക്തത്തിൽ പെട്ട കുഞ്ഞ് പിറക്കുമെന്ന് ഡോക്ടർമാർ

വൃഷണങ്ങൾ ഇല്ലാതെ ജനിച്ച 36കാരനിൽ ഇരട്ട സഹോദരന്റെ വൃഷണങ്ങളിൽ ഒന്ന് വെച്ച് പിടിപ്പിച്ചു; സെർബിയയിൽ നിന്നുള്ള ഈ യുവാവിന് ഇനി സ്വന്തം രക്തത്തിൽ പെട്ട കുഞ്ഞ് പിറക്കുമെന്ന് ഡോക്ടർമാർ

സ്വന്തം ലേഖകൻ

ബെൽഗ്രേഡ്: ജന്മനാ വൃഷണങ്ങളില്ലാതിരുന്ന 36കാരനിൽ തന്റെ ഇരട്ട സഹോദരന്റെ വൃഷണങ്ങളിൽ ഒന്ന് വെച്ചു പിടിപ്പിച്ചു. ലോകത്തെ വിദഗ്ദരായ ഡോക്ടർമാരുടെ സംഘം നടത്തിയ ഓപ്പറേഷനിലാണ് വൃഷണം തുന്നിച്ചേർത്തത്. ചൊവ്വാഴ്ചയായിരുന്നു ഓപ്പറേഷൻ നടന്നത്. ശസ്ത്രക്രിയ വിജയകരമായതിനാൽ ആഴ്ചാവസാനം ഇരുവർക്കും വീട്ടിൽ പോകാനാവും. ലോകത്തിൽ മൂന്നാമതായി നടന്ന ഇത്തരത്തിലുള്ള ഓപ്പറേഷനാണിത്.

സ്വന്തം സഹോദരനിൽ നിന്നും തുന്നി ചേർത്ത വൃഷ്ണത്തിലൂടെ ഇയാൾക്ക് സ്വന്തം രക്തത്തിൽ തന്നെ കുഞ്ഞ് ജനിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഐഡന്റിക്കൽ ട്വിൻസ് ആയതാണ് ഇതിന് സഹായകമായത്. രണ്ട് വൃഷ്ണങ്ങളുമില്ലാതെ കുട്ടികൾ ജനിക്കുന്നത് അപൂർവ്വമാണ്. അതേസമയം 1974ൽ നടത്തിയ ഒരു പഠനത്തിൽ 5,000 ആൺകുട്ടികളിൽ ഒരാൾ വൃഷ്ണങ്ങളിൽ ഒന്ന് ഇല്ലാതെ ജനിക്കുന്നതായി കണ്ടെത്തിയിരുന്നു. 20,000 പേരിൽ ഒരാൾ ഇരു വൃഷ്ണങ്ങളും ഇല്ലാതെ ജനിക്കുന്നതായി സൗത്ത് കാലിഫോർണിയാ റിസേർച്ച് പേപ്പർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മാത്രം വ്യക്തമല്ല.

ജനിതകപരമായ കാരണങ്ങളാവാം എന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. എന്നാൽ ഈ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് സെർബിയയിലെ ഈ ഇരട്ട സഹോദരന്മാരുടെ കേസ്. ഒരു വൃഷണം പോലും ഇല്ലാതെ ജനിക്കുന്ന ാെരാൾക്ക് ടെസ്‌റ്റോസ്‌റ്റെറോൺ എന്ന ഹോർമോൺ പ്രോഡ്യൂസ് ചെയ്യാനാവില്ല. ഇതിന്റെ അഭാവത്തിൽ ഒരു പുരുഷന് പ്രായപൂർത്തിയാവില്ല. വളരെ കുറച്ച് രോമങ്ങൾ മാത്രമെ ഇത്തരക്കാരിൽ ഉണ്ടാവൂ. നെഞ്ചിലെ കലകൾ വളരാൻ ഇത് കാരണമാവുകയും സെക്‌സിനോടുള്ള താൽപര്യം ഇത്തരക്കാരിൽ കുറവായിരിക്കുകയും ചെയ്യും.

ഈ വർഷം ആദ്യം അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ ഒരു വ്യക്തിയിൽ വൃഷ്ണവും ലിംഗവും മാറ്റിവെച്ചിരുന്നു. അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് ആക്രമണത്തിൽ കാലുകളും അടിവയറും ലിംഗവും നഷ്ടമായ ആളാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP