Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുന്നിന്റെ മുകളിൽ 15,000 സ്‌ക്വയർ ഫീറ്റ് കൊട്ടാരത്തിൽ രാജാവിനെ പോലെ ജീവിതം; സ്വന്തമായി റീട്ടെയ്ൽ ശൃംഖല തുടങ്ങി വളർത്തി വിറ്റു പണം നേടി സുഖജീവിതം നയിക്കുന്ന സ്റ്റീവിന്റെ കഥ

കുന്നിന്റെ മുകളിൽ 15,000 സ്‌ക്വയർ ഫീറ്റ് കൊട്ടാരത്തിൽ രാജാവിനെ പോലെ ജീവിതം; സ്വന്തമായി റീട്ടെയ്ൽ ശൃംഖല തുടങ്ങി വളർത്തി വിറ്റു പണം നേടി സുഖജീവിതം നയിക്കുന്ന സ്റ്റീവിന്റെ കഥ

ലണ്ടൻ: ജീവിതം ആസ്വദിക്കാനുള്ളതാണ്. കഷ്ടപ്പാടുകൾ നിറഞ്ഞ ഭൂതകാലത്തിന് വിട പറഞ്ഞ്, അധ്വാനിച്ചു നേടിയ പണം കൊണ്ട് ഇനിയുള്ള ജീവിതം സുഖിച്ചു ജീവിക്കാനുള്ളതാണെന്നു തന്നെയാണ് സ്റ്റീവ് സ്മിത്തും വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെയാണ് സ്വന്തമായി തുടങ്ങി വിജയിപ്പിച്ചെടുത്ത വ്യാപാര സ്ഥാപനം വിറ്റുകിട്ടിയ പണം കൊണ്ട് രാജകീയ സൗകര്യങ്ങളോടെ സ്റ്റീവ് സ്മീത്ത് എന്ന് ബ്രിട്ടീഷ് ധനാഢ്യൻ ഇപ്പോൾ ജീവിക്കുന്നതും. ബ്രിട്ടനിലെ പ്രശസ്തമായ പൗണ്ട്‌ലാൻഡ് എന്ന റീട്ടെയ്ൽ ശൃംഖലയുടെ ഉടമയാണ് അദ്ദേഹം. തന്റെ സ്ഥാപനം തുടങ്ങി ഒരു ദശാബ്ദത്തിനു ശേഷം അതു വിറ്റു കിട്ടിയ പണം കൊണ്ട് സ്റ്റീവ് സ്വസ്ഥമായി ജീവിക്കുന്നത്. ഷ്രോപ്‌ഷെയറിലെ ഹാമർ ഹില്ലിലെ 15,000 സ്‌ക്വയർ ഫീറ്റ് കൊട്ടാരത്തിൽ സ്റ്റീവ് ജീവിക്കുന്നത് രാജാവിനെ പോലെ തന്നെയാണ്.

80 വലിയ ജനാലകളുള്ള, അഞ്ച് വൻ റിസപ്ഷൻ ഹാളുകളുള്ള, ഡിസ്‌കോ ലൈറ്റുകൾ മിന്നിത്തിളങ്ങുന്ന ഡാൻസ് ഫ്‌ളോറുള്ള കൊട്ടാരസാദൃശ്യമായ വീട്ടിൽ സ്റ്റീവിനൊപ്പം ജീവിത പങ്കാളി ട്രേസിയുമുണ്ട്. തന്റെ ബിസിനസ് ജീവിതത്തിൽ സഹായിയായി ഒപ്പം നിന്ന ട്രേസിയും ഒരു കഠിനാധ്വാനി തന്നെയാണെന്ന് ഈ അമ്പത്തൊന്നുകാരൻ സാക്ഷ്യപ്പെടുത്തുന്നു.

1990-ൽ പൗണ്ട്‌ലാൻഡ് തുടങ്ങുമ്പോൾ സ്റ്റീവ് സ്മിത്തിന് വെറും പതിനെട്ടു വയസ് പ്രായം. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലുള്ള മാതാപിതാക്കളുടെ ബിൽസ്റ്റൺ മാർക്കറ്റ് സ്റ്റാളിൽ നിപ്പറായി തുടങ്ങിയ ജീവിതം ഇപ്പോൾ ചെന്നെത്തി നിൽക്കുന്നത് ലണ്ടനിലെ ധനികരിലൊരാളായിട്ടാണ്. സ്വന്തം പരിശ്രമത്തിലൂടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ വ്യക്തി തന്നെയാണ് സ്റ്റീവ്. അന്നുവരെ നിലവിലില്ലാതിരുന്ന പുതിയ വിപണ തന്ത്രം ഉപയോഗിച്ചാണ് സ്റ്റീവ് പൗണ്ട്‌ലാൻഡിനെ പണിതുയർത്തിയത്. അതുകൊണ്ടു തന്നെ ഹൈ സ്ട്രീറ്റിൽ പൗണ്ട്‌ലാൻഡിനുള്ള സ്ഥാനം ഒരിക്കലും പിന്നോക്കം പോയില്ല. കസ്റ്റമർ നൽകുന്ന പണത്തിന് മൂല്യം ലഭിക്കുന്ന രീതിയിലുള്ള ഉത്പന്നങ്ങളാണ് പൗണ്ട്‌ലാൻഡ് നൽകിയിരുന്നത്. അൽദി, ലിൻഡ് തുടങ്ങിയ ബാർഗേൻ ചെയിനുകൾ എത്തിയിട്ടും പൗണ്ട്‌ലാൻഡ് തന്നെ മുൻനിരയിൽ സ്ഥാനം പിടിച്ചു നിന്നു.

ഒരു ദശാബ്ദത്തിനു ശേഷം 50 മില്യൺ പൗണ്ടിന് പൗണ്ട്‌ലാൻഡ് വിറ്റ് സ്റ്റീവ് ബാർഗേൻ ശൃംഖലയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. എന്നാൽ പിന്നീട് സ്റ്റീവ് റിയൽ എസ്റ്റേറ്റ് രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. എസ്റ്റേറ്റ് ഡയറക്ട് എന്ന ഓൺലൈൻ ഹൗസ് സെല്ലിങ് സർവീസ് നടത്തുന്നുണ്ട് സ്റ്റീവ്. എസ്‌റ്റേറ്റ് എജന്റുമാരുടെ കഴുത്തറപ്പൻ ഫീസിൽ നിന്നും മറ്റും ഉപയോക്താക്കളെ രക്ഷിക്കാൻ ഇതുവഴി സാധിച്ചിട്ടുണ്ടെന്ന് സ്റ്റീവ് പറയുന്നു.

2004-ൽ ഹാമർ ഹിൽ വാങ്ങിയിട്ട് പ്രോപ്പർട്ടി ഇരട്ടിയാക്കുകയായിരുന്നു സ്റ്റീവ്. കൊട്ടാരസദൃശ്യമായ വീട് പണിത് അതിൽ നിറയെ ആഢംബര സാധനങ്ങൾ നിറയ്ക്കാനും സ്റ്റീവ് മടിച്ചില്ല. എന്നാൽ ഇതിനെല്ലാം ഉപരി ഈ വീട് നിറയെ സ്‌നേഹമാണെന്നു തന്നെ സ്റ്റീവ് പറയുന്നു. കഠിനാധ്വാനം ചെയ്തു നേടിയ പണമായതിനാൽ ഇതിൽ സത്യസന്ധതയുണ്ടെന്നും അതുകൊണ്ടു തന്നെ വീട് ഏറെ ഐശ്വര്യം നിറഞ്ഞതാണെന്നുമാണ് സ്റ്റീവന്റെ ഭാഷ്യം. 26 വയസുള്ള മകൾ കാത്തിയെ വിവാഹം കഴിച്ച് അയച്ചു. പത്തൊമ്പതുകാരൻ ആഷ്‌ലി സ്റ്റീവിനെ ബിസിനസുകളിൽ സഹായിച്ചുകൊണ്ടിരിക്കുന്നു. 16കാരൻ ജോ ആകട്ടെ സ്റ്റീവിനൊപ്പം വീട്ടിൽ തന്നെയുണ്ട്.

മാതാപിതാക്കൾ തൊട്ടടുത്തു തന്നെ താമസിക്കുന്നു. സ്റ്റീവിന് ബിസിനസ് തുടങ്ങാൻ 50,000 പൗണ്ട് നൽകിയ പിതാവിന് പൗണ്ട്‌ലാൻഡ് വിറ്റപ്പോൾ കിട്ടിയ തുകയിൽ പാതി നൽകി പിതാവിനോടുള്ള കടമയും തീർക്കാൻ മറന്നില്ല ഈ ബിസിനസ് ടൈക്കൂൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP