Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തായ് രാജകുടുംബത്തിലെ 'വനിതാ രത്‌നം' രാഷ്ട്രീയ ഗോദായിലേക്ക്; തായ് രാജാവിന്റെ സഹോദരി ഉബോൽരത്തന രാജകന്യ സിരിവധന ബർനാവദി മത്സരത്തിനിറങ്ങുന്നത് 67ാം വയസിൽ; സൈന്യത്തിന്റെ പിൻബലത്തോടെ ഭരിക്കുന്ന പ്രയുത് ചാൻഒച മുഖ്യ എതിരാളി; സഹോദരിയുടെ സ്ഥാനാർത്ഥിത്വം ഭരണഘടനാ വിരുദ്ധമാണെന്ന വിമർശനവുമായി തായ്‌ലന്റ് രാജാവ്

തായ് രാജകുടുംബത്തിലെ 'വനിതാ രത്‌നം' രാഷ്ട്രീയ ഗോദായിലേക്ക്; തായ് രാജാവിന്റെ സഹോദരി ഉബോൽരത്തന രാജകന്യ സിരിവധന ബർനാവദി മത്സരത്തിനിറങ്ങുന്നത് 67ാം വയസിൽ; സൈന്യത്തിന്റെ പിൻബലത്തോടെ ഭരിക്കുന്ന പ്രയുത് ചാൻഒച മുഖ്യ എതിരാളി;  സഹോദരിയുടെ സ്ഥാനാർത്ഥിത്വം ഭരണഘടനാ വിരുദ്ധമാണെന്ന വിമർശനവുമായി തായ്‌ലന്റ് രാജാവ്

മറുനാടൻ ഡെസ്‌ക്‌

ബാങ്കോക്ക് : രാഷ്ട്രീയത്തിൽ നിന്നും എക്കാലത്തും അകലം പാലിച്ചിട്ടുള്ള തായ് രാജകുടുംബത്തിൽ നിന്നും രാഷ്ട്രീയ ഗോദായിലേക്ക് പുതു ചുവട് വയ്‌പ്പ്. തായ്‌ലന്റ് രാജാവ് മഹാവജിരലോങ്കോണിന്റെ മൂത്തസഹോദരി ഉബോൽരത്തന രാജകന്യ സിരിവധന ബർനാവദി (67) യാണ് തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ചുവട് വയ്ക്കുന്നത്. വരുന്ന മാർച്ച് 24നാണ് തെരഞ്ഞെടുപ്പ്.

മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയുടെ തായ് രക്ഷാ ചാർട്ട് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിട്ടാണ് ബർനാവദി മത്സരിക്കുന്നത്. ഇപ്പോൾ സൈന്യത്തിന്റെ പിൻബലത്തിലാണ് തായ്‌ലന്റിൽ ഭരണം. തോടെ പ്രധാനമന്ത്രി പ്രയുത് ചാൻഒച ബർനാവദിയുടെ മുഖ്യ എതിരാളിയാകുമെന്ന് ഉറപ്പായി.2005 ൽ പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയാണ് തായ് രക്ഷാ ചാർട്ട് പാർട്ടിയുടെ നേതാവ്.

രാജാവിന്റെ ആശീർവാദത്തോടെയാണു ഉബോൽരത്തന രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് ആദ്യം സൂചനകളെത്തിയെങ്കിലും ഇത് സത്യമല്ലെന്നും വാർത്തകൾ വന്നിരുന്നു. 1972 ൽ അമേരിക്കക്കാരനെ വിവാഹം ചെയ്ത ശേഷം ഉബോൽരത്തന രാജപദവി ഉപേക്ഷിച്ചിരുന്നു. 26 വർഷം യുഎസിലായിരുന്ന ഉബോൽരത്തന 1998 ൽ വിവാഹമോചനം നേടി. 2016 ഒക്ടോബർ 13ന് അന്തരിച്ച ഭൂമിബോൽ അതുല്യതേജ് രാജാവിന്റെ മൂത്തപുത്രിയാണ്.

വിമർശനവുമായി തായ്‌ലന്റ് രാജാവ്

പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള തായ് രാജകുമാരിയുടെ തീരുമാനത്തെ വിമർശിച്ച് തായ്ലന്റ് രാജാവ്. രാജകുടുംബത്തിൽ നിന്ന് പുറത്തുപോയ സഹോദരിയുടെ ഈ സ്ഥാനാർത്ഥിത്വം ഭരണഘടനാ വിരുദ്ധവും അനുചിതവുമാണെന്നാണ് രാജ വാജിറാലോഗ്കോർണിന്റെ വിമർശനം. ഉപോൽരാടാനാ മത്സരിക്കുകയാണെങ്കിൽ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന ആദ്യത്തെ തായ് കുടുംബാംഗം എന്നത് ചരിത്രമാകും.

എന്നാൽ സഹോദരിയുടെ ഈ നീക്കം തായ് രാജാവ് വളരെ അസഹിഷ്ണുതയോടെയാണ് കണ്ടത്.എന്നാൽ രാജകുടുംബാംഗം എന്ന നിലയ്ക്കുള്ള എല്ലാ അധികാരങ്ങളും ഉപേക്ഷിച്ചാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നതെന്നായിരുന്നു വിമർശനത്തിനുള്ള മറുപടിയായി തായ് രക്സാ ചാറ്റ് പ്രതികരിച്ചു .

തായ്ലൻഡിലെ ഏതൊരു സാധാരണ പൗരനും, ന്യായമായും ലഭിക്കേണ്ടുന്ന അവകാശങ്ങൾ എനിക്കുമുണ്ട്, ഭരണഘടനാപരമായി ലഭിക്കുന്ന ആ അധികാരം മാത്രം ഉപയോഗിച്ചാണ് ഞാൻ തായ് രക്സാ ചാറ്റ് പാർട്ടിയുടെ പേരിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വിവാദങ്ങൾക്കൊടുവിൽ തായ് രാജകുടുംബത്തിലെ മുൻ അംഗവും അടുത്ത തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ ഉപോൽരാടാനാ വിശദീകരിച്ചു.

മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനാവത്ര യുടെ സഖ്യകക്ഷികൾ ചേർന്ന് രൂപീകരിച്ച തായ് രക്ഷ ചാറ്റ് എന്ന രാഷ്ട്രീയ പാർട്ടിക്കുവേണ്ടിയാകും ഇവർ മത്സരിക്കുക. ഒരു അമേരിക്കൻ പൗരനെ വിവാഹം കഴിച്ചതോടെയാണ് ഉപോൽരാടാനാ രാജകന്യ സിറിവധാന ബർണ്ണവാദി രാജകുടുംബത്തിലെ അധികാരങ്ങളൊക്കെ ഉപേക്ഷിച്ച് രാജ്യത്തെ ഒരു സാധാരണ പ്രജയായി ജീവിക്കാൻ തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP