Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തായ്‌ലന്റിലെ ടൂറിസം പുതിയ വഴികൾ തേടുന്നു; ചവിട്ടി തിരുമ്മാൻ ആനകളും രംഗത്ത്

തായ്‌ലന്റിലെ ടൂറിസം പുതിയ വഴികൾ തേടുന്നു; ചവിട്ടി തിരുമ്മാൻ ആനകളും രംഗത്ത്

രോഗ്യ ടൂറിസം രംഗത്ത് ഏറ്റവും മികച്ച് നില്ക്കുന്ന രാജ്യമാണ് തായ്‌ലന്റ്.അവിടെ ഈ രംഗം വളരെ ശക്തമാണ്. ആദ്യമായി ലോകത്തിന് ആരോഗ്യ ടൂറിസം പരിചയപ്പെടുത്തിയതും ഈ രാജ്യമായിരുന്നു. ഇവിടെക്ക് ചികിത്സക്കായി എത്തുന്ന വിദേശികളുടെ എണ്ണവും ഓരോ വർഷവും കൂടി വരുകയാണ്.

ആരോഗ്യ ടൂറിസം രംഗത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന തായ്‌ലന്റ് പുതിയ രീതികൾ ആരോഗ്യ രംഗത്ത് പരീക്ഷിക്കുന്നതും പുതുമയുള്ള കാര്യമല്ല. ഇപ്പോൾ ഇവിടെത്തെ ആനയുടെ ചവിട്ടി തിരുമ്മൽ ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. ഇവിടെ ചികിത്സയ്ക്കായി എത്തുന്നവരെ തിരുമ്മാനായി ആനയെയാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്. വിട്ടുമാറാത്ത നടുവേദനയും ചതവും ഉള്ളവരെ തിരുമ്മി സുഖപ്പെടുത്തുന്നത് പ്രത്യേകം പരിശീലനം സിദ്ധിച്ച ആനകളാണ് .

തായ് ലന്റിലെ ജാങ്ങ് മൈയിലെ സ്പാ ക്യാമ്പിലാണ് രണ്ടര മുതൽ അഞ്ചര ടൺ വരെ ഭാരമുള്ള ആനകൾ രോഗികളെ ചവിട്ടി തിരുമ്മുന്നത്. തുമ്പിക്കൈ വച്ചും കൈകൾ കൊണ്ടും ആണ് ഇവയുടെ മസാജിങ്. ശരീരത്തിൽ ടൗവല് പുതച്ച് നിലത്തു കിടക്കുന്ന ആളിന്റെ നടുവിനും പുറത്തും ആണ് ആനയുടെ മസാജിങ്. അപകടകരമായ ചികിത്സ എന്നും ചിലർ ഇതിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും നിരവധി പേരാണ് ഈ ചികിത്സ തേടി ഇവിടേക്കെത്തുന്നത്. ധൈര്യത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലുള്ള പാശ്ചാത്യർ തന്നെയാണ് ആനയുടെ തിരുമ്മിന് കൂടുതലായും എത്തുന്നതെന്നാണ് റ്ിപ്പോർട്ട്.

വിനോദ സഞ്ചാരികളായ സ്ത്രീകളും പുരുഷന്മാരും ആനകളുടെ തിരുമ്മിന് വേണ്ടി കിടന്നു കൊടുക്കാറുണ്ട്. ഈ ഏഷ്യൻ ആനകളുടെ ഈ തിരുമ്മൽ ഇപ്പോൾ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP