Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ലോകാവസാനം പെരുവെള്ളപ്പാച്ചിലിൽ ആണെങ്കിൽ ഇയാൾ മാത്രം മരിക്കില്ല; ജർമൻ ഗ്രാമത്തിൽ ഏതുദുരന്തത്തെയും അതിജീവിക്കാൻ കഴിയുന്ന ആഡംബര വീട് നിർമ്മിച്ച് കോടീശ്വരൻ

ലോകാവസാനം പെരുവെള്ളപ്പാച്ചിലിൽ ആണെങ്കിൽ ഇയാൾ മാത്രം മരിക്കില്ല; ജർമൻ ഗ്രാമത്തിൽ ഏതുദുരന്തത്തെയും അതിജീവിക്കാൻ കഴിയുന്ന ആഡംബര വീട് നിർമ്മിച്ച് കോടീശ്വരൻ

ലോകാവസാനം എങ്ങനെയുമായിക്കോട്ടെ, റോബർട്ടോ വിസിനിയോയുടെ ഈ വീട് അതിനെയെല്ലാം അതിജീവിക്കും. അണുബോംബ് സ്‌ഫോടനമോ മഹാപ്രളയമോ രാസായുധപ്രയോഗമോ സുനാമിയോ ഭൂകമ്പമോ എന്തും നേരിടാൻ ശേഷിയുള്ള, അന്തിമവിധിദിനത്തെ അതിജീവിക്കുന്ന അത്ഭുതഗേഹമാണ് വിസിനിയോയുടെ പഞ്ചനക്ഷത്ര അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സായ വിവോസ് യൂറോപ്പ വൺ ഷെൽട്ടർ.

ജർമൻ ഗ്രാമമായ റോത്തൻസ്‌റ്റെയ്‌നിലാണ് ഭൂമിക്കടിയിൽ ഈ അത്ഭുത ഹൗസിങ് കോംപ്ലക്‌സ് നിർമ്മിച്ചിട്ടുള്ളത്. ഭൂഗർഭത്തിൽ നിർമ്മിച്ചിട്ടുള്ള കോംപ്ലക്‌സിൽ നീന്തൽക്കുളവും തീയറ്ററുകളും ജിംനേഷ്യവും റെസ്‌റ്റോറന്റുകളും അപ്പാർട്ട്‌മെന്റുകളും ഹെലിപ്പാഡുമൊക്കെയുണ്ട്. ശതകോടീശ്വരനായ വിസിനിയോയുടെ സ്വപ്‌നമായിരുന്നു ഏത് മഹാദുരന്തങ്ങളെയും അതിജീവിക്കാൻ ശേഷിയുള്ള ഈ വീടുകൾ.

അത്ഭുതവീട്ടിലെ അപ്പാർട്ടുമെന്റുകൾ വിൽക്കാനുള്ളതാണ്. ഇതിന്റെ വില നിശ്ചയിട്ടില്ലെങ്കിലും, മൊത്തം കോംപ്ലക്‌സിന്റെ മൂല്യം 110 കോടി ഡോളറാണെന്നാണ് കണക്കാക്കുന്നത്. ലോകത്തെ അതിസമ്പന്നർക്കുമാത്രമേ ഇവിടേയ്ക്ക് പ്രവേശനമുണ്ടാകൂ എന്ന് സാരം. അപ്പാർട്ട്‌മെന്റ് സ്വന്തമാക്കുന്ന കുടുംബങ്ങൾക്ക് 2500 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ടുമെന്റുകളാണ് ലഭിക്കുക.

ഇവിടെ അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കുന്നവർക്ക് ആശുപത്രി, ഹോട്ടൽ, ബേക്കറി തുടങ്ങിയ സൗകര്യങ്ങലെല്ലാം ലഭിക്കും. പ്രാർത്ഥനാ മുറികൾ, വൈൻ സെല്ലാറുകൾ, സ്‌കൂൾ, ടെലിവിഷൻ കേന്ദ്രം എന്തിന് ജയിൽ പോലും ഈ ഭൂഗർഭ കോംപ്ലക്‌സിൽ ഒരുക്കിയിരിക്കുന്നു. വീടിന്റെ വിലയ്്ക് പുറമെ, കോംപ്ലക്‌സ് കൊണ്ടുനടക്കുന്നതിനുള്ള ചെലവുകളും ഇവിടെ താമസിക്കുന്നവർ വഹിക്കണം.

76 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കോംപ്ലക്‌സിൽ ഒരു വീട് സ്വന്തമാക്കിയാൽ പിന്നെ പേടിക്കേണ്ടെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. തൊട്ടരികിൽനിന്നുള്ള അണുബോംബ് സ്‌ഫോടനത്തെപ്പോലും ഇത് അതിജീവിക്കും. ബോംബാക്രമണത്തെ ചെറുക്കുന്ന 2.27 ലക്ഷം ചതുരശ്ര അടി ലിവിങ് ഏരിയയാണ് ഇവിടെയുള്ളത്. ഭൂമിക്ക് മുകളിൽ 43,906 ചതുരശ്ര അടി പൊതുസ്ഥലവും ഈ കോംപ്ലക്‌സിനുണ്ട്.

കോംപ്ലക്‌സിന് സ്വന്തം നിലയ്ക്ക് വൈദ്യുതോത്പാദന കേന്ദ്രവും ജലവിതരണ കേന്ദ്രവുമുണ്ട്. ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയൻ സ്വന്തം സൈനികരുടെ സംരക്ഷണത്തിന് വേണ്ടി നിർമ്മിച്ച ഭൂഗർഭ ബങ്കറുകളാണ് ഇപ്പോൾ ഈ കോംപ്ലക്‌സായി മാറ്റിയിരിക്കുന്നത്. റോത്തൻസ്‌റ്റെയിനിലെ അപ്പാർട്ട്‌മെന്റുകൾ വലിയ വിലപിടിച്ചതാണെങ്കിലും കാലിഫോർണിയയിൽ ബജറ്റ് ബങ്കറുകളും വിവോസ് നിർമ്മിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP