Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

ടൈം മാസികയ്ക്ക് ഇപ്പോൾ 'നല്ല ബെസ്റ്റ് ടൈം' ! ഏറെ ജനശ്രദ്ധയാകർഷിച്ച അമേരിക്കൻ വാർത്താ മാസിക വിറ്റു പോയത് 190 ദശലക്ഷം ഡോളറിന് ! ക്ലൗഡ് കമ്പ്യൂട്ടിങ് വെബ്സൈറ്റായ സെയിൽഫോഴ്സ് ഡോട്ട് കോം മേധാവി മാർക്ക് ബെനിയോഫും ഭാര്യ ലിന്നും പുതിയ ഉടമകൾ ; മാസികയുടെ പ്രവർത്തനങ്ങളുമായി നിലവിലുള്ളവർ തന്നെ തീരുമാനങ്ങൾ എടുക്കുമെന്നും വ്യക്തമാക്കി കമ്പനി

മറുനാടൻ ഡെസ്‌ക്‌

സാൻഫ്രാൻസിസ്‌കോ: ആഗോളതലത്തിൽ ഏറെ ജനശ്രദ്ധയാകർഷിച്ച അമേരിക്കൻ വാർത്താ മാസികയായ ടൈം 190 ദശലക്ഷം ഡോളറിന് വിറ്റു. ഇത് ഏകദേശം 1300 കോടി രൂപയോളം വരും. പ്രമുഖ ക്ലൗഡ് കമ്പ്യൂട്ടിങ് വെബ്‌സൈറ്റ് കമ്പനിയായ സെയിൽഫോഴ്‌സ് ഡോട് കോം മേധാവിയും സഹ സ്ഥാപകനുമായ മാർക്ക് ബെനിയോഫും ഭാര്യ ലിന്നുമാണ് ടൈം മാസിക വാങ്ങിയത്.

ബെനിയോഫ് ടൈം മാസിക വാങ്ങുന്നതായും ഇടപാട് സെയിൽസ്‌ഫോഴ്‌സ് ഡോട് കോമുമായി ബന്ധമില്ലാത്തതാണെന്നും ഞായറാഴ്ച കമ്പനി പ്രസ്താവനയിൽ വ്യക്തമായിരുന്നു. അതേ സമയം, മാസികയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ആളുകൾ തന്നെ തീരുമാനങ്ങളെടുക്കുമെന്നും കമ്പനി വ്യക്തമാക്കി.

ടൈം, ഫോർച്യൂൺ, സ്‌പോട്‌സ് ഇല്ലസ്‌ട്രേറ്റഡ് എന്നീ മാസികകൾ വിൽക്കാൻ പോകുന്നതായി മുൻ ഉടമകളായ മെർഡിത് കോർപ്പറേഷൻ മാർച്ചിൽ പ്രഖ്യാപനം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP