Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇയുടെ ഇമേജ് വർധിപ്പിക്കാനും സ്വാധീനം ഉയർത്താനുമുള്ള പിആർ പണി ഏറ്റെടുത്തു ടോണി ബ്ലെയർ; മാസത്തിൽ ഒന്നു വന്നു മുഖം മിനുക്കി മടങ്ങാൻ ചെലവ് 35 ദശലക്ഷം ഡോളർ

യുഎഇയുടെ ഇമേജ് വർധിപ്പിക്കാനും സ്വാധീനം ഉയർത്താനുമുള്ള പിആർ പണി ഏറ്റെടുത്തു ടോണി ബ്ലെയർ; മാസത്തിൽ ഒന്നു വന്നു മുഖം മിനുക്കി മടങ്ങാൻ ചെലവ് 35 ദശലക്ഷം ഡോളർ

ലണ്ടൻ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പ്രതിച്ഛായ വർധിപ്പിക്കാനും സ്വാധീനം ഉയർത്താനും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ. ചുമ്മാ ചാരിറ്റി പ്രവർത്തനമൊന്നുമല്ല ഇത്. മാസത്തിൽ ഒന്ന് വന്ന് മുഖം മിനുക്കി മടങ്ങാൻ ചെലവ് 35 ദശലക്ഷം ഡോളറാണ് ബ്ലെയർ കൈപ്പറ്റുന്നത്.

അഞ്ച് വർഷത്തെ ഡീലിന് ടോണി ബ്ലെയർ അസോസിയേറ്റ്സ് പ്രതിവർഷം 7 മില്യൺ ഡോളർ അഥവാ 5.4മില്യൺ പൗണ്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രഫഷണൽ ഫീസുകൾ, ചെലവുകൾ എന്നിവയ്ക്കാണീ തുക വാങ്ങുന്നത്. ഇതിൽ ബ്ലെയറിന് യുഎഇ സന്ദർശിക്കുന്നതിനുള്ള യാത്രാച്ചെലവുകളും ഉൾപ്പെടുന്നുണ്ട്. ആദ്യ വർഷം താൻ 12 പ്രാവശ്യം യുഎഇ സന്ദർശിക്കുമെന്നാണ് ബ്ലെയർ പറയുന്നത്.

ഈ സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് നിർദ്ദേശം 2014 സെപ്റ്റംബറിലായിരുന്നു യുഎഇ ബ്ലെയറിന് മുന്നിൽ സമർപ്പിച്ചിരുന്നത്. യുഎഇ വിദേശകാര്യ മന്ത്രാലയത്തിൽ ബ്ലെയറിന് ഒരു ഫർണിഷ്ഡ് ഓഫീസും പ്രദാനം ചെയ്യുമെന്ന് ഈ ഡീലിൽ വാഗ്ദാനമുണ്ട്. എന്നാൽ അന്ന് ബ്ലെയർ യുഎന്നിന്റെ മിഡിൽ ഈസ്റ്റിലെ സ്ഥാനപതിയായിരുന്നതിനാൽ ഇതിനെച്ചൊല്ലി വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു.പിന്നീട് കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹം യുഎൻ സ്ഥാപനപതി സ്ഥാനം രാജി വച്ചിരുന്നത്. ബ്ലെയറിന്റെ ആഗോള ബന്ധങ്ങൾ ഫലപ്രദമായി യുഎഇയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതിന് നിർദേശിക്കുന്ന ഒരു കത്തും ഈ നിർദേശത്തിനൊപ്പം അയച്ചിരുന്നു. ബ്ലെയറിന്റെ സ്വാധീനമുപയോഗിച്ച് തങ്ങൾക്ക് രാഷ്ട്രീയപരമായും വ്യാപാരപരമായും കൂടുതൽ ബന്ധങ്ങൾ നേടിയെടുക്കാൻ സാധിക്കുമെന്നാണ് യുഎഇ കണക്ക് കൂട്ടുന്നത്.

ടോണി ബ്ലെയർ ഫെയ്ത്ത് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിലൂടെ തനിക്ക് 50ൽ അധികം രാജ്യങ്ങളിൽ നല്ല ബന്ധങ്ങളുടെ ശൃംഖല ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ബ്ലെയർ അവകാശപ്പെടുന്നത്. 2007ൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചതിന് ശേഷം മുതൽ ബ്ലെയർ മിഡിൽ ഈസ്റ്റിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഫലസ്തീനും ഇസ്രയേലിനുമിടയിലുള്ള സമാധാന ചർച്ചകളിൽ അദ്ദേഹം മുഖ്യ പങ്കാണ് വഹിച്ചിരുന്നത്. യുഎഇയുടെ വിദേശകാര്യമന്ത്രിയായ ഷെയ്ഖ് അബ്ദുള്ള ബിൻ സയിദ് അൽ നഹ്യാനെ ബ്ലെയർ കണ്ടിട്ടുണ്ട്.

ലണ്ടനിലെ ഗ്രോസ്വെൻസർ സ്‌ക്വയറിൽ ഹെഡ്ക്വാർട്ടേഴ്സ് വക ബ്ലെയർ വിവിധ രാജ്യങ്ങളിലെ കമ്പനികളിൽ 60 മില്യൺ പൗണ്ട് നിക്ഷേപിച്ചിട്ടുണ്ട്.സെർബിയ, വിയറ്റ്നാം, കൊളംബിയ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളും ബ്ലെയറിന്റെ ടീമിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. തുടക്കക്കാരായ രാജ്യങ്ങൾക്ക് തന്റെ കമ്പനി ഗവേണിങ് ഉപദേശങ്ങൾ നൽകുന്നുണ്ടെന്ന് ബ്ലെയർ നേരത്തെ വ്യക്തമാക്കിയിരുന്നു.ഇത്തരത്തിൽ ലഭിക്കുന്ന പണം ബ്ലെയറിന്റെ കീശയിലേക്കല്ല പോകുന്നതെന്നും മറിച്ച് ബിസിനസിൽ നിക്ഷേപിക്കുന്നതിനും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും ചെലവുകൾക്കുമാണ് നൽകുകയെന്നാണ് ബ്ലെയറിന്റെ വക്താവ് വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP