Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപിന്റെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് നഗ്നമായ മാറിടം കാട്ടി യുവതിയുടെ പ്രതിഷേധ പ്രകടനം; സംഭവം ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട പരിപാടിക്കായി ട്രംപ് പാരീസിലെത്തിയപ്പോൾ; യുവതിയുടെ നെഞ്ചിൽ 'വ്യാജ സമാധാന സ്ഥാപകൻ' എന്ന് വലിയ അക്ഷരത്തിൽ എഴുത്ത് ! ഫീമെൻ എന്ന സ്ത്രീവാദ സംഘടനയിലെ അംഗമെന്നും സൂചന

ട്രംപിന്റെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് നഗ്നമായ മാറിടം കാട്ടി യുവതിയുടെ പ്രതിഷേധ പ്രകടനം; സംഭവം ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട പരിപാടിക്കായി ട്രംപ്  പാരീസിലെത്തിയപ്പോൾ; യുവതിയുടെ നെഞ്ചിൽ 'വ്യാജ സമാധാന സ്ഥാപകൻ' എന്ന് വലിയ അക്ഷരത്തിൽ എഴുത്ത് ! ഫീമെൻ എന്ന സ്ത്രീവാദ സംഘടനയിലെ അംഗമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

പാരീസ്: അർധനഗ്നമായ ശരീരം പ്രദർശിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ യുവതിയുടെ പ്രതിഷേധം. പാരീസിൽ വച്ചാണ് നഗ്നമായ മാറിടം കാട്ടി യുവതി ട്രംപിന്റെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് എടുത്ത് ചാടിയത്. ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിന് ട്രംപ് പാരീസിലെത്തിയപ്പോഴായിരുന്നു യുവതിയുടെ പ്രതിഷേധ പ്രകടനം.

പ്രധാന റോഡിലൂടെ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പെട്ടെന്ന് യുവതി മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. യുവതിയുടെ നെഞ്ചിൽ 'വ്യാജ സമാധാനസ്ഥാപകൻ' എന്ന എഴുത്തുമുണ്ടായിരുന്നു. ഇവർ ഫീമെൻ എന്ന സ്ത്രീവാദ സംഘടനയുടെ അംഗമാണെന്നും സൂചനയുണ്ട്. വാഹന വ്യൂഹത്തിന് ഏതാനും മീറ്ററുകൾ ദൂരെവെച്ച് പൊലീസ് യുവതിയെ തടഞ്ഞു.

ഏഴുപതോളം ലോക നേതാക്കൾ പങ്കെടുക്കുന്നതായിരുന്നു പാരീസിൽ നടന്ന ചടങ്ങ്. ലിംഗവിവേചനം, വംശീയത തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുള്ള സംഘടനയാണ് ഫീമെൻ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പാരീസ് പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP