Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ കരാർ ലഭിച്ചത് ക്ലിന്റൺ ജേ ആഘോഷിച്ചത് മദ്യവും മദിരാക്ഷിയും കൊണ്ട്; അടിച്ച് പൂസായതോടെ തന്റെ ക്ലബ് മാറ്റം വാർത്തയായോ എന്നറിയാൻ ഫോണെടുത്ത ടോട്ടനം താരം ലോകത്തിന് കാണിച്ച് കൊടുത്തത് സ്വന്തം കാമകേളികൾ; മദ്യലഹരിയിൽ യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന കാമറൂൺ താരത്തിനെ സ്‌നാപ്പ് ചാറ്റിലൂടെ കണ്ടത് ആയിരങ്ങൾ

പുതിയ കരാർ ലഭിച്ചത് ക്ലിന്റൺ ജേ ആഘോഷിച്ചത് മദ്യവും മദിരാക്ഷിയും കൊണ്ട്; അടിച്ച് പൂസായതോടെ തന്റെ ക്ലബ് മാറ്റം വാർത്തയായോ എന്നറിയാൻ ഫോണെടുത്ത ടോട്ടനം താരം ലോകത്തിന് കാണിച്ച് കൊടുത്തത് സ്വന്തം കാമകേളികൾ; മദ്യലഹരിയിൽ യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന കാമറൂൺ താരത്തിനെ സ്‌നാപ്പ് ചാറ്റിലൂടെ കണ്ടത് ആയിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പാരിസ്: അടിച്ച് പൂസായി സ്വന്തം വാർത്ത വായിക്കാൻ ഫോണെടുത്ത ടോട്ടനം താരം ലൈവ് ചെയ്തത് യുവതിയുമൊത്തുള്ള കിടപ്പറ രംഗം. പുതിയ ക്ലബുമായി കരാർ ഉറപ്പിച്ചതിന്റെ ആഘോഷങ്ങൾക്കിടെയാണ് കാമറൂൺ താരമായ ക്ലിന്റൺ ജേയ് ക്ക് അക്കിടി പറ്റിയത്. ഗൂഗിളിൽ വാർത്ത തിരയാൻ ഫോണെടുത്തെങ്കിലും സ്‌നാപ്പ് ചാറ്റ് ലൈവ് ഓണായതോടെ ലോകം കണ്ടത് ക്ലിൻൺന്റെ കിടപ്പറ രംഗങ്ങൾ. സ്നാപ്പ് ചാറ്റിലെ ആയിരക്കണക്കിന് പേർ ക്ലിന്റന്റെ കിടപ്പറ രംഗങ്ങൾ ലൈവായി കണ്ടു.

മാർസലേയുടെ താരമായിരുന്ന ക്ലിന്റണ് ഡൈനാമോ മോസ്‌കോയുടെ പുതിയ കരാർ ലഭിച്ചിരുന്നു. ഇത് ആഘോഷിക്കാനായി 25-കാരനായ താരം നന്നായി മദ്യപിക്കുകയും ചെയ്തു. തന്റെ തന്നെ പുതിയ കരാറിനെ കുറിച്ചുള്ള വാർത്തകൾ ഗൂഗിളിൽ വായിക്കാൻ ശ്രമിക്കവെ കൈ തട്ടി അബദ്ധത്തിൽ സ്നാപ്പ് ചാറ്റ് ലൈവ് ഓണാകുകയായിരുന്നു.

അക്കിടി പറ്റിയത് മനസിലാക്കി ക്ലിന്റൺ ഈ വീഡിയോ പിൻവലിച്ചിരുന്നു. എന്നാൽ അതിനുമുമ്പുതന്നെ യുവതിയുമൊത്തുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ നിരവധിയാളുകൾ കണ്ടു കഴിഞ്ഞിരുന്നു.

ഗൂഗിളിൽ വാർത്തകൾ നോക്കുന്നതിനിടെ അബദ്ധത്തിൽ തന്റെ സ്‌നാപ്ചാറ്റ് സ്റ്റോറി ഓണാകുകയായിരുന്നു. താൻ മദ്യ ലഹരിയിലായിരുന്നുവെന്നും ഇത് അബദ്ധത്തിൽ സംഭവിച്ചുപോയതാണെന്നും ക്ലിന്റൺ ജേ പിന്നീട് പ്രതികരിച്ചു. സംഭവം വിവാദമായതോടെ ജേയുടെ മോസ്‌കോയിലേക്കുള്ള വരവ് സംബന്ധിച്ച് അഭ്യൂഹങ്ങളും പ്രചരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP