Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനത്ത കാറ്റിൽ രക്ഷാപ്രവർത്തനം തടസപ്പെട്ടു; ആൽപ്സ് മലനിരകൾക്ക് മുകളിൽ ഒരു ദിവസം മുഴുവൻ 45 പേർ കേബിൾ കാറിൽ തന്നെ ഇരുന്നു

കനത്ത കാറ്റിൽ രക്ഷാപ്രവർത്തനം തടസപ്പെട്ടു; ആൽപ്സ് മലനിരകൾക്ക് മുകളിൽ ഒരു ദിവസം മുഴുവൻ 45 പേർ കേബിൾ കാറിൽ തന്നെ ഇരുന്നു

ഫ്രഞ്ച് ആൽപ്സിലെ എയ്ഗുയില്ലെ ഡു മിഡി സ്റ്റേഷനിൽ നിന്നും ഇറ്റലിയിലെ ഹെൽബ്രോന്നെറിലേക്കുള്ള കേബിൾ കണക്ടിംഗിലെ കേബിൾ കാറുകൾ ഇന്നലെ ഉച്ചയ്ക്ക് ശേഷം സാങ്കേതികത്തകരാറ് മൂലം നിന്ന് പോയതിനെ തുടർന്ന് 110 പേർ അതിനുള്ളിൽ കുടുങ്ങിപ്പോയി. തുടർന്ന് വൻതോതിലുള്ള രക്ഷാപ്രവർത്തനങ്ങളിലൂടെ 65 പേരെ രക്ഷിച്ചെങ്കിലും 45 പേർ കേബിൾ കാറുകളിൽ തന്നെ അകപ്പെട്ട് പോവുകയായിരുന്നു. കനത്ത കാറ്റ് കാരണം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ഇതിനെ തുടർന്ന് ഫ്രഞ്ച്, ഇറ്റാലിയൻ,സ്വിസ് റെസ്‌ക്യൂ സർവീസുകൾ കുതിച്ചെത്തുകയും നാല് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് 65 പേരെ രക്ഷിക്കുകയുമായിരുന്നു.

ബാക്കിയുള്ളവരെ ഇന്ന് രാവിലെ 6.30ഓടെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. കനത്ത ഇരുട്ടും പ്രതികൂലമായ കാലാവസ്ഥയും കാരണം രക്ഷാപ്രവർത്തനം നടത്തുക ബുദ്ധിമുട്ടായതിനെ തുടർന്നായിരുന്നു ഇവർ ഇന്നലെ രാത്രി മുഴുവൻ കേബിൾ കാറുകളിൽ കഴിയാൻ നിർബന്ധിതരായത്. ഫ്രാൻസ്, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെയാണ് രക്ഷിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തകരുടെ ധൈര്യത്തെ ഇന്റീരിയർ മിനിസ്റ്ററായി ബെർണാർഡ് കാസെന്യൂവ് പ്രശംസിച്ചിട്ടുണ്ട്. അവർ 36 പനോരമിക് മോണ്ട് ബ്ലാൻക് പോഡുകളിലാണ് പെട്ട് കുടുങ്ങിപ്പോയിരുന്നത്. ഇതിൽ ഓരോന്നിലും നാല് പേർക്കിരിക്കാവുന്ന സീറ്റുകളാണുള്ളത്.

രക്ഷാപ്രവർത്തനം തടസ്സപ്പെട്ടുവെങ്കിലും ഇതിലുള്ളവർക്ക് രാത്രി കഴിച്ച് കൂട്ടുന്നതിനായി വെള്ളവും ഭക്ഷണവും ബ്ലാങ്കറ്റുകളും വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്. 3800 മീറ്റർ ഉയരത്തിലാണീ കേബിൾ കാറുകൾ സഞ്ചരിക്കുന്നത്. ഓരോ വർഷവും ഈ റൂട്ടിലെ കേബിൾ കാറുകളിലെ സാഹസികമായ യാത്രയ്ക്ക് ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേരാണ് എത്തുന്നത്. ശക്തമായ കാറ്റാണ് കേബിൾ കാറുകളെ തകരാറിലാക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ഒരു ഹെലികോപ്റ്റർ ഇന്നലെ രാത്രി 11.30നും ആൽപ്സിന് മുകളിൽ നിരീക്ഷണാർത്ഥം പറക്കുന്നുണ്ടായിരുന്നു.

പടിഞ്ഞാറൻ യൂറോപ്പിലെ ഏററവും ഉയരം കൂടിയ പർവതനിരയുടെ അപൂർ കാഴ്ചകൾ പ്രദാനം ചെയ്യുന്ന കേബിൾ കാറുകളാണിവ. ഇവയിൽ നിന്നുള്ള മഞ്ഞണിഞ്ഞ പർവതനിരകളുടെ കാഴ്ച മനോഹരമാണ്. ഇവിടുത്തെ വാലീ ബ്ലാൻചെ കേബിൾ കാർ സമ്മർസീസണിലാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ആ സമയത്താണ് വലിയ അളവിൽ പർവതാരോഹകരും വിനോദസഞ്ചാരികളും ഇവിടെയെത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP