Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുബായിൽ അവധിയാഘോഷിക്കാനെത്തിയ അമേരിക്കൻ പൗരനും കുടുംബത്തിനും നേരെ നടിയുടെ ആക്രമണം; ഈജിപ്ഷ്യൻ നടിയുടെ ആക്രമണം ബിക്കിനി ചിത്രം പകർത്തിയെന്ന് ആരോപിച്ച്; മർദ്ദനത്തിനിരയായതിൽ 11വയസുകാരിയും

ദുബായിൽ  അവധിയാഘോഷിക്കാനെത്തിയ അമേരിക്കൻ പൗരനും കുടുംബത്തിനും നേരെ നടിയുടെ ആക്രമണം; ഈജിപ്ഷ്യൻ നടിയുടെ ആക്രമണം ബിക്കിനി ചിത്രം പകർത്തിയെന്ന് ആരോപിച്ച്; മർദ്ദനത്തിനിരയായതിൽ 11വയസുകാരിയും

ദുബായ് ; വിനോദ സഞ്ചാരത്തിനായി ദുബായിൽ എത്തിയ അമേരിക്കൻ പൗരനെയും കുടുംബത്തെയും ഈജിപ്ഷ്യൻ നടി ആക്രമിച്ചുവെന്ന് പരാതി. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിഞ്ഞ മാസമായിരുന്നു സംഭവമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പൗരൻ, ഇയാളുടെ ഭാര്യ, 11 വയസ്സുള്ള മകൾ എന്നിവരാണ് ആക്രമണത്തിന് ഇരയായത് എന്നാണ് റിപ്പോർട്ട്.

നീന്തൽ വസ്ത്രം ധരിച്ച് കുളത്തിന് സമീപം നിന്നിരുന്ന നടിയുടെ ചിത്രം സഞ്ചാരിയുടെ മകൾ പകർത്തിയെന്നു ആരോപിച്ചാണ് അക്രമം നടത്തിയതെന്ന് 47 വയസ്സുള്ള അമേരിക്കൻ പൗരൻ പറഞ്ഞു. എന്നാൽ, നടിയുടെ ദൃശ്യമല്ല അഞ്ചു വയസ്സുള്ള തന്റെ മകന്റെ ചിത്രമാണ് മകൾ പകർത്തിയതെന്ന് അമേരിക്കൻ പൗരൻ നടിയോട് വിശദീകരിച്ചുവെങ്കിലും ഇത് കേൾക്കാൻ അവർ തയാറായില്ല. സിനിമ നടിയും സഹോദരിയും ഇവരെ മർദിക്കുന്ന ദൃശ്യങ്ങൾ ഹോട്ടലിലെ ക്യാമറയിൽ പതിഞ്ഞുവെന്നാണ് സൂചന.

ജൂൺ 29ന് നടന്ന സംഭവത്തെ തുടർന്ന് ദുബായ് പൊലീസിലെ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി. നടിയെയും അവരുടെ സഹോദരിയെയും പരാതി ഉന്നയിച്ചവരെയും അൽ ബർഷ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. നടിയും സഹോദരിയും സഞ്ചാരിയുടെ ഭാര്യയെയും മകളെയും ആക്രമിക്കുകയായിരുന്നു.

മകളുടെ കയ്യിലുണ്ടായിരുന്ന ഫോൺ നടി തട്ടിപ്പറിച്ചെടുക്കുകയും താഴെ എറിയുകയും ചെയ്തു. നടിയുടെ സഹോദരി മകളെ ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് അമേരിക്കൻ പൗരൻ പരാതിയിൽ പറയുന്നു. മെഡിക്കൽ റിപ്പോർട്ടിൽ അമേരിക്കൻ പൗരന്റെയും ഭാര്യയുടെയും മകളുടെയും ശരീരത്തിൽ മാന്തിയതിന്റെ പാടുകൾ ഉണ്ടെന്ന് വ്യക്തമായി. കേസുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP