Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടിയേറ്റക്കാർ നിങ്ങളുടെ സംരക്ഷണം ഇല്ലാതാക്കുന്നുവെന്ന് ട്രംപ്; അത് സഹിച്ചോളാമെന്ന് മെയ്‌; തർക്കം തുടരുമ്പോഴും മുഖത്ത് ചിരിയുമായി കെട്ടിപ്പിടിച്ച് പിരിഞ്ഞ് അമേരിക്കയും ബ്രിട്ടനും; ട്രംപ് സന്ദർശനംകൊണ്ട് ഗുണമില്ലാതെ ബ്രിട്ടൻ

കുടിയേറ്റക്കാർ നിങ്ങളുടെ സംരക്ഷണം ഇല്ലാതാക്കുന്നുവെന്ന് ട്രംപ്; അത് സഹിച്ചോളാമെന്ന് മെയ്‌; തർക്കം തുടരുമ്പോഴും മുഖത്ത് ചിരിയുമായി കെട്ടിപ്പിടിച്ച് പിരിഞ്ഞ് അമേരിക്കയും ബ്രിട്ടനും; ട്രംപ് സന്ദർശനംകൊണ്ട് ഗുണമില്ലാതെ ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലക്ഷക്കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധപ്രകടനത്തിനിടെയാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസിഡന്റായശേഷമുള്ള ആദ്യ ബ്രിട്ടീഷ് സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്നത്. ജെറമി കോർബിനടക്കമുള്ള രാഷ്ട്രീയക്കാരും മറ്റ് സെലിബ്രിറ്റികളും ട്രംപ് ഭരണകൂടത്തിന്റെ മനുഷ്യത്വ രഹിതമായ സമീപനങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ തെരുവിലിറങ്ങിയതോടെ, ട്രംപിന്റെ സന്ദർശനം കൊണ്ട് ബ്രിട്ടന് കാര്യമായ ഗുണം ലഭിക്കില്ലെന്ന് ഉറപ്പായി. ബ്രെക്‌സിറ്റിനുശേഷം അമേരിക്കയുമായി ഏർപ്പെടേണ്ട ചില സുപ്രധാന വ്യാപാര കരാറുകളുടെ ചർച്ച ഈ സന്ദർശന വേളയിൽ നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ, കുടിയേറ്റ വിഷയത്തിലുള്ള ഭിന്നിപ്പ് ട്രംപിന്റെയും ബ്രി്ട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെയും കൂടിക്കാഴ്ചയിൽ കല്ലുകടിയായി നിലനിന്നുവെന്നാണ് സൂചന. കുടിയേറ്റം നിങ്ങളുടെ സംസ്്കാരത്തെ ഇല്ലാതാകുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ അവജ്ഞയോടെ പുച്ഛിച്ചുതള്ളിയ തെരേസ, ലോകമെങ്ങുംനിന്നുള്ള കുടിയേറ്റക്കാർ ബ്രിട്ടന് മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് തിരിച്ചടിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടുന്നതോടെ ഇപ്പോഴുള്ള ഫ്രീ മൂവ്‌മെന്റ് നയം മാറുമെങ്കിലും കുടിയേറ്റക്കാരോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി.

തെരേസയുടെ ബ്രെക്‌സിറ്റ ്പദ്ധതികളോടുള്ള വിയോജിപ്പും ചർച്ചയിൽ ട്രംപ് ഉന്നയിച്ചതായാണ് സൂചന. അറ്റ്‌ലാന്റിക്കിന് കുറുകെ ഫലപ്രദമായ വ്യാപാര കരാറുണ്ടാക്കാമെന്ന തന്റെ പ്രതീക്ഷകൾ പാളിയെന്നും ട്രംപ് പറഞ്ഞു. ലക്ഷക്കണക്കിനാളുകളെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചുകൊണ്ട് ബ്രിട്ടനും യൂറോ്പ്പിലെ മറ്റ് രാജ്യങ്ങളും സ്വന്തം സംസ്‌കാരത്തെത്തന്നെയാണ് ഇല്ലാതാക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ, കുടിയേറ്റം സംബന്ധിച്ച് ബ്രിട്ടന്റെ നിലപാട് ട്രംപിന്റേതിൽനിന്ന് ഭിന്നമാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പിന്നാലെ വ്യക്തമാക്കി.

ലോകത്തിന്റെ പലഭാഗത്തുനിന്നും എത്തിയിട്ടുള്ള വിവിധ തരക്കാരായ ജനങ്ങൾ ബ്രിട്ടന്റെ ജീവിതത്തിനും ഭാവിക്കും വേണ്ടി മഹത്തായ സംഭാവനകൾ നൽകിയിട്ടുള്ളവരാണ്. കുടിയേറാനും ജീവിക്കാനും ലോകത്തെ ഏറ്റവും നല്ല രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. അത് തുടരുകതന്നെ ചെയ്യും. എന്നാൽ, രാജ്യത്തിന്റെ അതിർത്തികൾ നിയന്ത്രണത്തിലാക്കി നിർത്തുന്ന തരത്തിലുള്ള നീക്കങ്ങൾ കൊണ്ടുവരും. അത്തരം കുടിയേറ്റ നിയന്ത്രണങ്ങൾ ഇക്കൊല്ലമൊടുവിൽ നിലവിൽ വരുെമന്നും വക്താവ് പറഞ്ഞു. എന്നാൽ, ബ്രിട്ടനിലേക്ക് വരാനും ഇവിടെ സംഭാവകൾ നൽകാനും താത്പര്യപ്പെടുന്ന ആരെയും വിലക്കില്ലെന്നും അവർ പറഞ്ഞു.

സൺ പത്രത്തിനുനൽകിയ അഭിമുഖത്തിലാണ് ട്രംപ് തെരേസ മേയുടെ നയങ്ങൾക്കെതിരെ കടുത്ത വിമർശനമുന്നയിച്ചത്. ബ്രെക്‌സിറ്റ്, കുടിയേറ്റം, ചർച്ചകളിൽ തെരേസയെടുക്കുന്ന നിലപാടുകൾ എന്നിവയെ ട്രംപ് ശക്തമായി വിമർശിച്ചു. യൂറോപ്പിന്റെ കെട്ടുറപ്പ് ഇല്ലാതാക്കിയത് കുടിയേറ്റമാണെന്ന് ട്രംപ് പറഞ്ഞു. ഇക്കാര്യത്തിൽ പെട്ടെന്ന് പ്രതിരോധ നടപടികളെടുത്തില്ലങ്കിൽ അത് ഗുണകരമാകില്ലെന്നുറപ്പാണ്. നിങ്ങളില്ലാതാക്കുന്നത് നിങ്ങളുടെ സംസ്‌കാരത്തെയാണ്. ചില പ്രദേശങ്ങളിൽപ്പോയാൽ, പത്തോ പതിനഞ്ചോ വർഷങ്ങൾ മുമ്പില്ലാതിരുന്ന പലതും കാണാനാവും-ട്രംപ് പറഞ്ഞു.

എന്നാൽ, ബ്രിട്ടനിലേക്ക് വരുംമുമ്പ് ബ്രസൽസിൽവെച്ചു നൽകിയ ഈ അഭിമുഖം തന്റെ വാദങ്ങളെ തെറ്റായി വ്യാഖ്യനിച്ചുണ്ടാക്കിയതാണെന്ന് ട്രംപ് പിന്നീട് വിശദീകരിച്ചു. താൻ തെരേസ മേയെ വിമർശിച്ചിട്ടില്ലെന്നും തനിക്കവരോട് വളരെയേറെ ബഹുമാനമാണുള്ളതെന്നും ട്രംപ് പറഞ്ഞു. താൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ അതേ രീതിയിലല്ല പ്രസിദ്ധീകരിച്ചുവന്നതെന്നും ട്ര്ംപ് പറഞ്ഞു. ബ്രിട്ടനുമായി സവിശേഷമായ ബന്ധമാണ് അമേരിക്കയ്ക്കുള്ളത്. ആ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP