Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം പാർട്ടിക്കാരനായ മുൻ പ്രസിഡന്റിന്റെ പിന്തുണ പോലുമില്ലാതെ ഡൊണാൾഡ് ട്രംപ്; ജോർജ് ബുഷിന്റെ വോട്ട് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹില്ലാരി ക്ലിന്റനെന്ന് പ്രഖ്യാപനം

സ്വന്തം പാർട്ടിക്കാരനായ മുൻ പ്രസിഡന്റിന്റെ പിന്തുണ പോലുമില്ലാതെ ഡൊണാൾഡ് ട്രംപ്; ജോർജ് ബുഷിന്റെ വോട്ട് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹില്ലാരി ക്ലിന്റനെന്ന് പ്രഖ്യാപനം

വംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ വിവാദ നായകൻ ഡൊണാൾഡ് ട്രംപ് എന്തൊക്കെ വീരവാദങ്ങളും അവകാശവാദങ്ങളും പുറപ്പെടുവിച്ചാലും അദ്ദേഹത്തിനെ എതിർക്കുന്നവർ സ്വന്തം പാർട്ടിയിൽ തന്നെ ഏറെയുണ്ടെന്നത് നേരത്തെ തന്നെ തെളിഞ്ഞ കാര്യമാണ്. എന്നാൽ ഇപ്പോഴിതാ സ്വന്തം പാർട്ടിക്കാരനായ മുൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ വോട്ട് പോലും ട്രംപിന് ലഭിക്കില്ലെന്നാണ് പുതിയ റിപ്പോർട്ട്.ഇതനുസരിച്ച് ബുഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹില്ലാരി ക്ലിന്റന് ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് പ്രസ്താവിച്ചിട്ടുമുണ്ട്.

92കാരനായ ബുഷ് ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് റോബർട്ട് എഫ്. കെന്നഡിയുടെ പുത്രിയും മുൻ മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണറുമായ കാത്ലീൻ ഹാർട്ടിംൻഗ്ടൺ കെന്നെഡി ടൗൺസെൻഡ് വെളിപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് ടൗൺസെൻഡ് ബുഷ് തന്റെ കൈകൾ പിടിച്ച് കുലുക്കുന്നതിന്റെ ഫോട്ടോ ഫേസ്‌ബുക്കിലിടുകയും ചെയ്തിരുന്നു. ഹില്ലാരിക്കാണ് താൻ വോട്ട് ചെയ്യുകയെന്ന് ബുഷ് വ്യക്തമാക്കിയെന്ന് സൂചിപ്പിക്കുന്ന കാപ്ഷനാണീ ഫോട്ടോയ്ക്ക് അവർ നൽകിയിരിക്കുന്നത്. താൻ ബുഷിനെ തിങ്കളാഴ്ച മൈനെയിൽ വച്ച് കണ്ടുവെന്നും അന്ന് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയതായും ടൗൺസെൻഡ് പൊളിറ്റിക്കോയോട് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഹില്ലാരിയുടെ ഭർത്താവ് 1992ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതിനെ തുടർന്നായിരുന്നു ബുഷ് നാല് വർഷം മാത്രമിരുന്ന വൈറ്റ്ഹൗസിലെ പ്രസിഡന്റ് കസേര ഉപേക്ഷിക്കാൻ നിർബന്ധിതനായത്. എന്നാൽ ഒരു പൗരനെന്ന നിലയിലാണ് ബുഷ് ഇപ്പോൾ തന്റെ വോട്ടിങ് നിലപാട് വ്യക്തമാക്കിയിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വക്താവായ ജിം മാക്ഗ്രാത്ത് പ്രതികരിച്ചിരിക്കുന്നത്. ഹില്ലാരിയും ട്രംപും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ബുഷിന് അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും വക്താവ് പറയുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച തങ്ങളുടെ മകൻ ജെബ് ബുഷിന് വേണ്ടി പ്രചാരണ രംഗത്തിറങ്ങുന്നത് വരെ ബുഷും ഭാര്യ ബാർബറ ബുഷും പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകളിൽ തീർത്തും മൗനം പാലിക്കുകയായിരുന്നു ചെയ്തിരുന്നത്. ട്രംപിന്റെ നോമിനേഷൻ സ്വീകരിക്കപ്പെട്ട ക്ലീവ്ലാൻഡിലെ റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷനിലും ബുഷ് പങ്കെടുത്തിരുന്നില്ല..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP