Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുട്ടിന്റെ സുഹൃത്ത് നാളത്തെ തെരഞ്ഞെടുപ്പിൽ ബൾഗേറിയൻ പ്രസിഡന്റാകുമോ..? ബൾഗേറിയയും യൂറോപ്പിന്റെ വെളിയിലേക്കെന്ന് സൂചന; ഇറ്റലിയും റഫറണ്ടത്തിന്; ട്രംപ്-പുട്ടിൻ സഖ്യത്തോടെ യൂറോപ്പിന്റെ കഥ കഴിയുമെന്ന് സൂചന

പുട്ടിന്റെ സുഹൃത്ത് നാളത്തെ തെരഞ്ഞെടുപ്പിൽ ബൾഗേറിയൻ പ്രസിഡന്റാകുമോ..? ബൾഗേറിയയും യൂറോപ്പിന്റെ വെളിയിലേക്കെന്ന് സൂചന; ഇറ്റലിയും റഫറണ്ടത്തിന്; ട്രംപ്-പുട്ടിൻ സഖ്യത്തോടെ യൂറോപ്പിന്റെ കഥ കഴിയുമെന്ന് സൂചന

യൂറോപ്യൻ യൂണിയനിൽ അംഗമായ ബൾഗേറിയയിൽ നാളെ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിൽ ബൾഗേറിയൻ ജനത ജനറൽ റുമെൻ റാഡേവിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കാനും സാധ്യതയേറെയാണ്. റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ ഉറ്റസുഹൃതാണ് റാഡേവെന്നത് ഏറെ നിർണായകമാണെന്നാണ് റിപ്പോർട്ട്. അങ്ങനെ വന്നാൽ യൂറോപ്യൻ യൂണിയന് പുറത്ത് കടക്കാനുള്ള ബൾഗേറിയൻ നീക്കം ശക്തമാവുമെന്നും സൂചനയുണ്ട്. കഴിഞ്ഞ പത്ത് വർഷമായി യൂറോപ്യൻ യൂണിയനിൽ അംഗമായി തുടരുന്ന ബൾഗേറിയക്ക് ബ്രസൽസ് നേതൃത്വം തങ്ങളുടെ ആശങ്കകൾ പരിഹരിക്കാത്തതിൽ തികഞ്ഞ അസംതൃപ്തിയുണ്ട്. അതിനാൽ യൂണിയനിൽ നിന്നും എങ്ങനെയെങ്കിലും പുറത്ത് കടന്ന് റഷ്യൻ സംരക്ഷണത്തിൽ കഴിയാൻ രാജ്യം ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. റാഡേവ് അധികാരത്തിൽ വന്നാൽ ഇത് സംഭവിക്കാനുള്ള സാധ്യത വളരെ ശക്തമായിരിക്കുകയാണ്. ഇതിന് പുറമെ ഇറ്റലിയും റഫറണ്ടം നടത്തി യൂറോപ്യൻ യൂണിയൻ വിടാനുള്ള നീക്കമാരംഭിച്ചുവെന്നും സൂചനയുണ്ട്. ഇപ്പോൾ അധികാരത്തിൽ വന്ന പുതിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുട്ടിനുമായി നല്ല ബന്ധമുണ്ടാക്കാൻ ആഗ്രഹിക്കുന്ന ആളാണ്. അങ്ങനെ വരുമ്പോൾ ട്രംപ്-പുട്ടിൻ സഖ്യത്തിനും സാധ്യത തെളിഞ്ഞ് വരുന്നുണ്ട്. അത് സംഭവിച്ചാൽ യൂറോപ്പിന്റെ കഥ എപ്പോൾ കഴിഞ്ഞുവെന്ന് ചോദിച്ചാൽ മതിയെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ബ്രസൽസ് ബ്യൂറോക്രാറ്റുകൾ തങ്ങളുടെ ഉത്കണ്ഠകളെ തീർത്തും അവഗണിക്കുന്നതിൽ ബൾഗേറിയൻ ജനത തീർത്തും അസംതൃപ്തരാണ്. എന്നാൽ റഷ്യ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന പ്രതീക്ഷ അവരിൽ ശക്തമാവുന്നുമുണ്ട്. ബൾഗേറിയൻ അതിന്റെ നാറ്റോയിലെ അംഗത്വമടക്കമുള്ള അന്താരാഷ്ട്ര സഖ്യത്തെക്കുറിച്ച് പുനർനിർണയം നടത്താനൊരുങ്ങുകയാണെന്നാണ് ജനറൽ റാഡേവ് പ്രതീക്ഷിക്കുന്നത്. ഊർജം, സൈനിക ഉപകരണങ്ങൾ, ടൂറിസം വരുമാനം തുടങ്ങിവയിൽ റഷ്യയെ വൻതോതിൽ ആശ്രയിക്കുന്നതിനാൽ ബൾഗേറിയക്ക് നിലവിൽ തന്നെ റഷ്യയുമായി ശക്തമായ ബന്ധമാണുള്ളതത്. പാശ്ചാത്യ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും റഷ്യയോട് സമീപവർഷങ്ങളിലായി പല തെറ്റുകളും ചെയ്തിട്ടുണ്ടെന്നാണ് ബൾഗേറിയയിലെ നിരവധി പേർ ആരോപിക്കുന്നത്. ഇതിൽ മാറ്റം വരുത്തി റഷ്യക്കൊപ്പം സഖ്യം സ്ഥാപിക്കാൻ അവർ ആഗ്രഹിക്കുന്നുമുണ്ട്.

ഡിസംബറിൽ ഇറ്റലിയിലും റഫറണ്ടം നടക്കുമെന്നുറപ്പായതോടെ യൂറോപ്യൻ യൂണിയൻ പരിഭ്രാന്തിയിലായിരിക്കുകയാണ്. ഇതിലെ ഫലം യൂണിയന് എതിരായാൽ തുടർന്ന് ഇറ്റലിയും ബ്രിട്ടന്റെ പാത പിന്തുടർന്ന് യൂണിയൻ വിട്ട് പോകുമോയെന്ന ഉത്കണ്ഠയാണ് അവരെ അലട്ടുന്നത്.ഇതിലെ ഫലം യൂണിയന് എതിരാണെങ്കിൽ അതിന്റെ പ്രത്യാഘാതം മാർക്കറ്റുകളിൽ കടുത്ത ആഘാതമുണ്ടാക്കുകയും അത് യൂറോപ്യൻ വിപണിയെയും യൂണിയന്റെ ഐക്യത്തെ തന്നെയും തകർക്കുമെന്ന ആശങ്കയും ബ്രസൽസ് നേതൃത്വത്തിനിടയിൽ ശക്തമാണ്. റഫറണ്ടത്തെ തുടർന്ന് ഇറ്റലിയിൽ ഭരണഘടനാ പരിഷ്‌കാരമുണ്ടാവുകയും തുടർന്ന് രാജ്യം ബ്രസൽസ് സഖ്യത്തോട് വിടപറയുമെന്നുമുള്ള ആശങ്കയാണ് ശക്തമായിരിക്കുന്നത്. ഫ്രാൻസ്, ജർമനി അടക്കുമുള്ള യൂണിയൻ രാജ്യങ്ങളിൽ അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. ഇവിടങ്ങളിലെല്ലാം യൂറോപ്യൻ യൂണിയൻ വിരുദ്ധ പാർട്ടികൾ ശക്തമായി രംഗത്തുള്ളതും യൂണിയന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതിന് പുറമെ ഇറ്റാലിയൻ റഫറണ്ടത്തിലെ ഫലവും ബ്രസൽസിന് എതിരാവുകയാണെങ്കിൽ അത് പ്രസ്തുത തെരഞ്ഞെടുപ്പുകളിൽ യൂണിയൻ വിരുദ്ധ വികാരം കൂടുതൽ ശക്തമായി പ്രതിഫലിക്കുമെന്നും ബ്രസൽസ് മേലാളന്മാർ ഭയപ്പെടുന്നുണ്ട്.

ഇറ്റാലിയൻ പ്രധാനമന്ത്രിയായ മറ്റിയോ റെൻസി പരാജയപ്പെട്ടാൽ അത് വിവിധ രാജ്യങ്ങളിൽ കടുത്ത സാമൂഹിക അനിശ്ചിത്തത്വത്തിന് വഴിയൊരുക്കും. ദാരിദ്ര്യം, കുടിയേറ്റ നയങ്ങൾ, ബ്രസൽസിനോട് പെരുകി വരുന്ന വെറുപ്പ് തുടങ്ങി പ്രശ്നങ്ങളാൽ ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ യൂണിയൻ രാജ്യങ്ങളിൽ ചിലതിൽ ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും അത് ബ്രസൽസ്‌ക്ലബിന്റെ കെട്ടുറപ്പിന് കനത്ത ഭീഷണി സൃഷ്ടിക്കുകയും ചെയ്യുമെന്ന് രാഷ്ട്രീയനിരീക്ഷകർ കണക്ക് കൂട്ടുന്നു. യൂറോപ്യൻ യൂണിയനും നാറ്റോയും പുട്ടിനെ പ്രീണിപ്പിച്ച് യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന ആരോപണം പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ തന്നെ ട്രംപ് ആരോപിച്ചിരുന്നു. തന്നെ തെരഞ്ഞെടുത്താൽ അധികാരമേൽക്കുന്നതിന് മുമ്പ് റഷ്യയിൽ പോയി പുട്ടിനെ കണ്ട് അമേരിക്കയും റഷ്യയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ലോകരാജ്യങ്ങളുടെ സഖ്യങ്ങളിൽ തന്നെ പൊളിച്ചെഴുത്തുണ്ടാകുമെന്നാണ് കരുതുന്നത്. വേണമെങ്കിൽ നാറ്റോയോടുള്ള ചങ്ങാത്തം വരെ താൻ വേണ്ടെന്ന് വയ്ക്കുമെന്ന് ട്രംപ് സൂചന നൽകിയതും ഇക്കാര്യത്തിൽ നിർണായകമായിത്തീർന്നേക്കാം. അങ്ങനെ വരുമ്പോൾ ഏറ്റവുമധികം തിരിച്ചടിയുണ്ടാകുക യൂറോപ്യൻ യൂണിയനാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP