Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രംപ് യുദ്ധം തുടങ്ങി! തുടക്കം അസദിന്റെ നേതൃത്വത്തിലുള്ള സിറിയൻ ഭരണകൂടത്തിന് നേർക്ക്; 60തോളം മിസൈലുകൾ ഒരുമിച്ചു വർഷിച്ചത് ഷായരത് വ്യോമതാവളത്തിന് നേരെ; അമേരിക്കൻ സൈനിക നടപടി സിറിയയുടെ രാസായുധ പ്രയോഗത്തെ തുടർന്ന്; തിരിച്ചടി അമേരിക്കൻ ദേശീയ സുരക്ഷയ്ക്ക് വേണ്ടിയെന്ന് ട്രംപ്

ട്രംപ് യുദ്ധം തുടങ്ങി! തുടക്കം അസദിന്റെ നേതൃത്വത്തിലുള്ള സിറിയൻ ഭരണകൂടത്തിന് നേർക്ക്; 60തോളം മിസൈലുകൾ ഒരുമിച്ചു വർഷിച്ചത് ഷായരത് വ്യോമതാവളത്തിന് നേരെ; അമേരിക്കൻ സൈനിക നടപടി സിറിയയുടെ രാസായുധ പ്രയോഗത്തെ തുടർന്ന്;  തിരിച്ചടി അമേരിക്കൻ ദേശീയ സുരക്ഷയ്ക്ക് വേണ്ടിയെന്ന് ട്രംപ്

വാഷിംഗടൺ: യുദ്ധക്കൊതിയതെന്ന് അമേരിക്കൻ മാധ്യമങ്ങൾ തന്നെ വിശേഷിപ്പിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്ക ആദ്യ യുദ്ധത്തിന് തുടക്കമിട്ടു; സിറിയക്ക് മേലാണ് അമേരിക്കയുടെ സൈനിക നടപടി തുടങ്ങിയത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിനെ തുടർന്നാണ് സൈനിക നടപടിയുടെ തുടക്കം. പ്രസിഡന്റ് പദവിയിൽ ട്രംപ് എത്തിയ ശേഷമുള്ള ആദ്യ സൈനിക നടപടിയാണ് സിറിയയിലേത്. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ സിറിയൻ സർക്കാർ രാസായുധ പ്രയോഗം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ ആക്രമണം.

സിറിയൻ സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഹോംസിലെ ശെയ്‌റാത്തിലുള്ള വ്യോമ താവളത്തിൽ ഇന്ന് പുലർച്ചെ 3.45നാണ് അക്രമണമുണ്ടായത്. കനത്ത ആക്രമണമാണ് അമേരിക്ക സിറിയയിൽ നടത്തിയത്. അറേപതോളം ടോമോഹാക് മിസൈലുകൾ വർഷിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യ്തു. സിറിയയിലെ ഷായരത് വ്യോമതാവളത്തിന് നേരെയാണ് ആക്രമണം നടത്തിയത്.ഇന്ത്യൻ സമയം പുലരച്ചെ നാലോടെയാണ് ആക്രമണം ആരംഭിച്ചതെന്നാണ് വിവരം.

സിറിയൻ വ്യോമ താവാളത്തിന്റെ എയർ സ്ട്രിപ്പ്, യുദ്ധ സാമ്രഗ്രികൾ സൂക്ഷിക്കുന്ന സ്ഥലം, കൺട്രോൾ ടവർ, വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലം എന്നിവിടങ്ങളിൽ അറുപതോളം ക്രൂയിസ് മിസൈലുകൾ വർഷിച്ചതായാണ് യു.എസ് ഔദ്യോഗിക വൃത്തങ്ങളും അറിയിച്ചത്. സംഭവത്തെ ന്യായീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണൾഡ് രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിമതരുടെ നിയന്ത്രണ മേഖലയായ ഇദ്‌ലിബ് പ്രവിശ്യയിലെ ഖാൻ ശൈഖൂനിൽ ബശ്ശാർ അൽ അസദിന്റെ സൈന്യം രാസായുധ പ്രയോഗം നടത്തിയത്. സരിൻ വിഷ വാതകമാണ് പ്രയോഗിച്ചത്. സംഭവത്തിൽ 60 പേർ മരിച്ചതായാണ് പ്രാഥമിക വിവരമെങ്കിലും 100 പേർ മരിച്ചതായും 500 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ടുണ്ടായിരുന്നു.

ഇതിനെ ലോക രാഷ്ട്രങ്ങൾ ശക്തമായി വിമർശിച്ചതിനെതിന് പിന്നാലെ ട്രംപും സിറിയക്കെതിരെ പ്രതികരിച്ചിരുന്നു. രാസായുധ പ്രയോഗം ഏല്ലാ നിയന്ത്രണങ്ങളെയും ലംഘിക്കുന്നതാണെന്നും സിറിയയിൽ കാര്യങ്ങൾ ചുവന്ന വരയിലാണെന്നും ട്രംപ് പറഞ്ഞപ്പോൾ സിറിയൻ പ്രശ്‌നത്തിൽ യു.എൻ ഇടപെടൽ പരാജയപ്പെടുകയാണെങ്കിൽ അമേരിക്ക വിഷയത്തിൽ ഇടപെടുമെന്നാണ് അംബാസിഡർ നിക്കി ഹാലെ പ്രതികരിച്ചത്. സിറിയയിലെ രാസായുധ പ്രയോഗത്തിൽ റഷ്യയും സിറിയൻ പ്രസിഡന്റ് അസദുമാണ് പ്രതികൂട്ടിൽ നിൽക്കുന്നത്.

സിറിയൻ സർക്കാർ നടത്തിയ രാസായുധ പ്രയോഗത്തിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തിരിച്ചടി ദേശീയ സുരക്ഷാ താൽപര്യത്തിന് ആവശ്യമായിരുന്നു. സിറിയൻ സർക്കാർ നടത്തുന്ന കൂട്ടക്കുരുതി തടയാൻ രാജ്യാന്തരസമൂഹം ഇടപെടണമെന്നും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ ഈ നീചമായ നടപടിക്ക് കാരണം അമേരിക്കയിലെ മുൻ സർക്കാരിന്റെ കഴിവുകേടും നിശ്ചയദാർഢ്യമില്ലായ്മയും ആണെന്നും ട്രംപ് കുറ്റപെടുത്തി.

റഷ്യയുടെ കടുത്ത എതിര്പ്പിനിടെയാണ് അമേരിക്കയുടെ നീക്കം. അൽ അസദ് ഭരണകൂടത്തെ പുറത്താക്കുന്നതു തങ്ങളുടെ പ്രധാന അജൻഡയിൽ വരുന്നതല്ലെന്നായിരുന്നു കഴിഞ്ഞയാഴ്ച ടിലേഴ്സൺ വ്യക്തമാക്കിയിരുന്നത്. എന്നാൽ സിറിയയ നടത്തിയ രാസായുധ പ്രയോഗമാണ് അമേരിക്കയുടെ നിലപാടിൽ മാറ്റം വരുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP