Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

കൊറോണയെ നേരിടാൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അമേരിക്ക; പ്രതിരോധ പ്രവർത്തനങ്ങൾക്കായി 3.65 ലക്ഷം കോടി രൂപ സഹായവും പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്: കൊറോണ മരണ നിരക്ക് 41 കടന്നതോടെ ജാഗ്രതയോടെ നേരിടാൻ ഉറച്ച് അമേരിക്കൻ ഭരണ കൂടം

കൊറോണയെ നേരിടാൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അമേരിക്ക; പ്രതിരോധ പ്രവർത്തനങ്ങൾക്കായി 3.65 ലക്ഷം കോടി രൂപ സഹായവും പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്: കൊറോണ മരണ നിരക്ക് 41 കടന്നതോടെ ജാഗ്രതയോടെ നേരിടാൻ ഉറച്ച് അമേരിക്കൻ ഭരണ കൂടം

സ്വന്തം ലേഖകൻ

വാഷിങ്ടൻ: കൊറോണ ലോകത്തെ പിടിച്ചു കുലുക്കുമ്പോൾ നേരിടാൻ ശക്തമായ നടപടികളുമായി അമേരിക്ക. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം മൂന്നുമണിയോടെ വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫെഡറൽ ഫണ്ടിൽനിന്ന് 5000 കോടി യുഎസ് ഡോളർ (3.65 ലക്ഷം കോടി രൂപ) സഹായവും പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിക്ക് (ഫെമ) കൂടുതൽ ഫണ്ട് ചെലവഴിക്കാനും കൂടുതൽ സംഘങ്ങളെ നിയോഗിക്കാനും കഴിയും. ഇതാദ്യമായല്ല ആരോഗ്യ കാരണങ്ങളാൽ അമേരിക്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. വെസ്റ്റ് നൈൽ വൈറസിനെതിരെ 2000 ൽ പ്രസിഡന്റ് ബിൽ ക്ലിന്റൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. അമേരിക്കയിൽ കൊറോണ മരണ നിരക്ക് ഉയർന്നതോടെ കഴിഞ്ഞ ദിവസം 11 സംസ്ഥാനങ്ങളിൽ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ വൈകിട്ടോടെ ദേശിയ അടിയന്തിരാവസ്ഥ തന്നെ പ്രഖ്യാപിക്കുക ആയിരുന്നു. അടുത്ത എട്ടാഴ്ചകൾ നിർണായകമാണ്. നാം കൊറോണ വൈറസിനെ കുറിച്ച് പഠിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യും- ട്രംപ് പറഞ്ഞു. എല്ലായിടത്തുനിന്നുമുള്ള അമേരിക്കക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യത്തെ എല്ലാ ആശുപത്രികളോടും അടിയന്തര സന്നദ്ധതാ പദ്ധതി ആവിഷ്‌കരിക്കാനും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയിലെ ജനങ്ങൾക്ക് ആവശ്യമുള്ളതും അവകാശപ്പെട്ടതുമായ പരിചരണം ലഭ്യമാക്കുന്നിതിന് വിഘാതം സൃഷ്ടിക്കുന്ന എന്തിനെയും നീക്കം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാൻ വൈകിയതിൽ ട്രംപ് ഭരണകൂടത്തിനു നേർക്ക് കടുത്ത വിമർശനം ഉയർന്നിരുന്നു. അതേസമയം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനെത്തിയ ട്രംപ് പല ഉന്നത ഉദ്യോഗസ്ഥർക്കും ഷേക്ക് ഹാൻഡ് നൽകി. ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുമെല്ലാം ഒരേ മൈക്ക് അഡ്ജസ്റ്റ് ചെയ്താണ് സംസാരിച്ചത്. ട്രംപിന്റെ മകൾ ഇവാങ്ക സ്വയം ഐസൊലേഷനിൽ കഴിയുന്ന ഈ സമയത്ത് ട്രംപിന്റെ ഈ പ്രവൃത്തി വ്യാപക വിമർശനത്തിന് ഇടയാക്കി.

എല്ലാ സംസ്ഥാനങ്ങളോടും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ തുറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചവരെ 1800 പേരിലാണ് അമേരിക്കയിൽ കൊറോണ വൈറസ് സ്ഥിരീകരിചചത്. ഇതുവരെ 42 പേർ മരിക്കുകയും ചെയ്തു. യൂറോപ്പുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുകയും ചെയ്തു.,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP