Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനേകം ഇന്ത്യാക്കാരെ അമേരിക്കയിലെത്തിച്ച എച്ച്-1ബി വിസയുടെ പഴുതടച്ച് ട്രംപ്; ഇതുവരെയുള്ള പരിശോധനാ രീതികൾ പാടെ പൊളിച്ചെഴുതുന്നു;അമേരിക്കകാരെ ലഭിച്ചില്ലെങ്കിൽ മാത്രം വിസ നൽകൂ

അനേകം ഇന്ത്യാക്കാരെ അമേരിക്കയിലെത്തിച്ച എച്ച്-1ബി വിസയുടെ പഴുതടച്ച് ട്രംപ്; ഇതുവരെയുള്ള പരിശോധനാ രീതികൾ പാടെ പൊളിച്ചെഴുതുന്നു;അമേരിക്കകാരെ ലഭിച്ചില്ലെങ്കിൽ മാത്രം വിസ നൽകൂ

അമേരിക്കയിലേക്ക് ജോലി തേടി പോകുന്നവർക്കുള്ള വിസ നടപടികളിലും ട്രംപിന്റെ ഇടപെടൽ. അനേകം ഇന്ത്യാക്കാരെ അമേരിക്കയിലെത്തിച്ച എച്ച്-1ബി വിസയ്ക്കാണ് പുതുതായി ട്രംപ് ഭരണകൂടം നിയന്ത്രണങ്ങൾ ശക്തപ്പെടുത്തിയത്. ഇനി മുതൽ അമേരിക്കൻ പൗരന്മാരായ ജോലിക്കാരെ ലഭിച്ചില്ലെങ്കിൽ മാത്രമേ പുറം രാജ്യങ്ങളിൽ നിന്നും ജോലിക്കാർക്ക് അവസരം ലഭിക്കുകയുള്ളൂ.

അമേരിക്കൻ പൗരന്മാർക്ക് അവസരം ലഭിക്കുന്നത് എച്ച് 1-ബി വിസ തടസ്സം നിൽക്കുന്നുവെന്ന പ്രചാരണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. അമേരിക്കാർക്ക് ദോഷം ചെയ്യുന്നതൊന്നും നിയമത്തിന്റെ പഴുത്  ഉപയോഗിച്ച് ചെയ്യാൻ ആരേയും അനുവദിക്കില്ലെന്ന സന്ദേശം നൽകാനുള്ള നടപടി ക്രമമെന്നാണ് ആക്ടിങ്ങ് അറ്റോർണി ജനറൽ ടോം വീലർ വ്യക്തമാക്കിയിട്ടുണ്ട്.

എച്ച്-1ബി വിസകൾക്കായുള്ള നടപടിക്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിലിലെ വൈദഗ്ദ്യവും വിശദമായി പരിശോധിച്ച ശേഷമേ വിസാ നടപടി ക്രമങ്ങൾ തുടങ്ങുകയുള്ളൂ. രണ്ട് ഘട്ടങ്ങളിലായി പഴുതടച്ചുള്ള പരിശോധനയ്ക്കാണ് അമേരിക്കൻ ഭരണകൂടം തയ്യാറെടുക്കുന്നത്. വ്യക്തമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരും അനർഹരുമായിട്ടുള്ള നിരവധി പേർ രാജ്യത്ത് കടന്നുകൂടിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഈ നടപടികൾ.

ട്രംപിന്റെ ഈ നടപടി ബാധിക്കുക ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകളെയാണ്. നിലവിൽ എൺപത്തിഅയ്യാരിരത്തോളം എച്ച്-1ബി വിസയിൽ അൻപത് ശതമാനവും ഇന്ത്യക്കാരണ്. ഇത് മൂന്നിലൊന്നായെങ്കിലും കുറയുമെന്നുറപ്പാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP