Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ട്രംപ് സർക്കാർ മോദി സർക്കാരിനെ സ്വാഗതം ചെയ്യുന്നു':മോദിയെ കാണുമ്പോൾ പറയാൻ ഹിന്ദി പഠിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ്; അഞ്ചുമണിക്കൂർ നീളുന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങൾക്കും നിർണായകം

'ട്രംപ് സർക്കാർ മോദി സർക്കാരിനെ സ്വാഗതം ചെയ്യുന്നു':മോദിയെ കാണുമ്പോൾ പറയാൻ ഹിന്ദി പഠിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ്; അഞ്ചുമണിക്കൂർ നീളുന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങൾക്കും നിർണായകം

വാഷിങ്ടൺ: അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കൻ പ്രസിഡന്റ് ട്രംപ് സ്വാഗതമോതുക ഹിന്ദി പറഞ്ഞുകൊണ്ട്. ഇതിനായി ട്രംപ് ഹിന്ദി വാചകം പഠിക്കുന്ന തിരക്കിലാണന്നാണ് റി്‌പ്പോർട്ടുകൾ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിലെ ട്രംപിന്റെ പ്രചരണ പരിപാടികളുടെ സൂത്രധാരനായിരുന്ന ഷിക്കാഗോയിലെ ഇന്ത്യൻ വ്യവസായി ശലഭ് കുമാർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം മോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുന്നത്. യഥാർഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. 'ട്രംപ് സർക്കാർ മോദി സർക്കാരിനെ സ്വാഗതം ചെയ്യുന്നു'- എന്നായിരിക്കും ട്രംപ് മോദിയോട് ഹിന്ദിയിൽ പറയുക. ഇതിനായി ട്രംപ് ഹിന്ദി വാക്കുകൾ പഠിച്ചതായാണഅ ഇപ്പോൾ വെളിപ്പെടുത്തൽ.

ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 1.20ന് വൈറ്റ് ഹൗസിൽ വച്ചാണ് മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി ക്ഷണിക്കപ്പെട്ട രാഷ്ട്രത്തലവനെന്ന രാഷ്ട്രീയമായും നയതന്ത്രപരമായും ഏറെ പ്രാധാന്യമർഹിക്കുന്ന കൂടിക്കാഴ്ചയാണിത്. അഞ്ച് മണിക്കൂറോളം നീളുന്ന കൂടിക്കാഴ്ചയിൽ എച്ച്-1 ബി വിസ നിയന്ത്രണവും വംശീയ അതിക്രമവും അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും.

കഴിഞ്ഞ ദിവസം വാഷിങ്ടൺ ഡി.സിയിലെത്തിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് വെർജീനിയയിൽ ഇന്ത്യക്കാരെ അഭിമുഖീകരിച്ച ശേഷമാണ് കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തുന്നത്. ഇരുവരും അഞ്ചു മണിക്കൂറോളം ഒന്നിച്ചു ചിലവഴിക്കും. ഇരുവരും നടത്തുന്ന സംഭാഷണത്തിനു ശേഷം ഉന്നത ഉദ്യോഗസ്ഥരോടൊപ്പവും ചർച്ച നടത്തുന്നുണ്ട്. ശേഷം വൈറ്റ് ഹൗസിൽ നടക്കുന്ന പ്രത്യേക വിരുന്നിലും മോദി പങ്കെടുക്കും.

ഇന്ത്യയെ കുറിച്ചും, അമേരിക്കയുമായുള്ള ബന്ധത്തെ കുറിച്ചുമുള്ള വിശദാംശങ്ങളും ട്രംപ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ട്രംപ് ഹിന്ദി വാക്കുകൾ പഠിക്കുകയാണ്. മോദി സർക്കാരിനെ ട്രംപ് സർക്കാർ സ്വാഗതം ചെയ്യുന്നു എന്നായിരിക്കും അദ്ദേഹം പറയുക-ട്രംപിനോട് അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്ന ശലഭ് കുമാർ പറഞ്ഞു. ഇതിലൂടെ രാഷ്ട്രീയമായും നയതന്ത്രപരമായും ഏറെ പ്രാധാന്യമർഹിക്കുന്ന കൂടിക്കാഴ്ച ഗംഭീരമാക്കാൻ തന്നെയാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP