Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഫ്രിക്കൻ രാജ്യങ്ങൾ കടുത്ത പ്രതിഷേധത്തിൽ; മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് യുഎന്നിലെ ആഫ്രിക്കൻ അംബാസഡർമാർ; നിലപാടിൽ ഉറച്ച് ട്രംപും; അമേരിക്കൻ പ്രസിഡന്റിന്റെ ഷിറ്റ്‌ഹോൾ കൺട്രീസ് പ്രയോഗം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊടുങ്കാറ്റായി

ആഫ്രിക്കൻ രാജ്യങ്ങൾ കടുത്ത പ്രതിഷേധത്തിൽ; മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് യുഎന്നിലെ ആഫ്രിക്കൻ അംബാസഡർമാർ; നിലപാടിൽ ഉറച്ച് ട്രംപും; അമേരിക്കൻ പ്രസിഡന്റിന്റെ ഷിറ്റ്‌ഹോൾ കൺട്രീസ് പ്രയോഗം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊടുങ്കാറ്റായി

മറുനാടൻ മലയാളി ഡസ്‌ക്

വാഷിങ്ടൺ: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഹെയ്ത്തിയിൽ നിന്നും കുടിയേറുന്നവരെ സംരക്ഷിക്കാൻ ചില യുഎസ് ജനപ്രതിനിധികൾ നടത്തുന്ന ശ്രമത്തെയാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഹസിച്ചത്. യുഎസിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണു സഹായിക്കേണ്ടതെന്നും അല്ലാതെ 'വിസർജ്യ കേന്ദ്ര'മായ രാജ്യങ്ങളിൽ നിന്നുള്ളവരെയല്ല എന്നും ട്രംപ് നടത്തിയ പരാമർശം വിവാദമായി.

നോർവേ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു നടത്തിയ സംയുക്ത മാധ്യമ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ വംശീയ ചുവയുള്ള അശ്ലീല പരാമർശം.എന്തിനാണ് ഇത്തരം 'ഷിറ്റ്‌ഹോൾ' രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെ അമേരിക്ക സ്വീകരിക്കുന്നതെന്ന് ട്രംപ് ചോദിച്ചു.

യോഗത്തിൽ പങ്കെടുത്ത ചിലരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് ആണ് ട്രംപിന്റെ വിവാദ പരാമർശം റിപ്പോർട്ട് ചെയ്തത്.വിദേശ പൗരന്മാർ അമേരിക്കയിലേയ്ക്കു കുടിയേറുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാർലമെന്റ് അംഗങ്ങളുമായി ട്രംപ് വൈറ്റ് ഹൗസിൽ ചർച്ച നടത്തിയത്.

പ്രസിഡന്റിന്റെ പ്രസ്താവനയെ തള്ളിപ്പറയാതിരുന്ന വൈറ്റ്ഹൗസ് അമേരിക്കൻ ജനതയുടെ താത്പര്യമാണ് ട്രംപ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കി. നേരത്തെ ഹെയ്ത്തികാർ മുഴുവൻ എയ്ഡ്‌സ് വാഹകരാണെന്ന പ്രസ്താവന ട്രംപിനെ വിവാദത്തിലാക്കിയിരുന്നു. ഇതിനെ പിന്നാലെ നടത്തിയ പുതിയ വിവാദ പരാമർശം രൂക്ഷവിമർശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. എന്നാൽ ട്രംപ് ഇതിന് മറുപടി പറഞ്ഞിട്ടില്ല.

അതിനിടെ ഐക്യരാഷ്ട്രസഭയിലെ ആഫ്രിക്കൻ അംബാസഡർമാരെല്ലാം കൂട്ടായി ട്രംപ് മാപ്പ് പറയണമെന്ന് ആവശ്യവുമായി രംഗത്ത് വന്നത് സംഗതിയുടെ ഗൗരവം കൂട്ടി.വർഗീയ-വംശീയ വിദ്വേഷം വമിക്കുന്ന ട്രംപിന്റെ പരാമർശം പിൻവലിക്കണമെന്ന അത്യപൂർവ പ്രസ്താവനയാണ് അംബാസഡർമാർ പുറത്ത് വിട്ടിരിക്കുന്നത്.ആഫ്രിക്കൻ രാജ്യങ്ങൾ ഒന്നിച്ച് അമേരിക്കയ്‌ക്കെതിരെ ഇങ്ങനെ തിരിയുന്നത് ഇതാദ്യമാണെന്ന് യുഎന്നിലെ മുൻ അംബാസഡർ സാമന്ത പവർ പറഞ്ഞു.

ട്രംപിന്റെ പരാമർശനം അത്യന്തം ദൗർഭാഗ്യകരമെന്നാണ് ഘാന പ്രസിഡന്റ് നാന അഖുഫോ അഡോ പ്രതികരിച്ചത്.സുഹൃദ് രാജ്യമാണെങ്കിലും എത്ര ശ്ക്തനായ നേതാവാണെങ്കിലും ഇത്തരം പരാമർശങ്ങൾ പൊറുക്കാനാവില്ലെന്ന്ും അദ്ദേഹം പറഞ്ഞു. മോശം പരാമർശം നടത്തിയതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാപ്പ് പറയണമെന്ന് ആഫ്രിക്കൻ യൂണിയൻ ആവശ്യപ്പെട്ടു. ട്രംപ് ഭരണകൂടം ആഫ്രിക്കൻ ജനതയെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും യൂണിയൻ വക്താക്കൾ അഭിപ്രായപ്പെട്ടു.

പരാമർശം വിവാദമായതോടെ വിശദീകരണവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. താൻ നടത്തിയ പദപ്രയോഗം കഠിനമായിരുന്നെന്ന് സമ്മതിക്കുന്നതായും എന്നാൽ ആരോപണത്തിൽ ഉന്നയിക്കുന്നതുപോലെയുള്ള വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ട്രംപിന്റെ വിശദീകരണ ട്വീറ്റ്. പക്ഷേ, ഈ വിശദീകരണത്തിൽ തൃപ്തരല്ല ആഫ്രിക്കൻ യൂണിയൻ.

ട്രംപിന്റെ പ്രസ്താവനയിൽ ഞെട്ടലും അമർഷവും രേഖപ്പെടുത്തുന്നെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് ആഫ്രിക്കൻ യൂണിയന്റെ നിലപാട്. അമേരിക്കൻ ഭരണകൂടവും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിൽ ഗൗരവതരമായ ചർച്ച നടത്തേണ്ട ആവശ്യമുണ്ടെന്നും യൂണിയൻ അഭിപ്രായപ്പെട്ടു.

ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം തന്റ് പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നതായി ട്രംപ് സ്വകാര്യസംഭാഷണത്തിൽ പറഞ്ഞതായി അറിയുന്നു.

സാധാരണഗതിയിൽ ആളുകൾ മനസ്സിൽ വിചാരിക്കുകയും എന്നാൽ പുറത്ത് പറയാതിരിക്കുകയും ചെയ്യുന്ന കാര്യമാണ് താൻ പറഞ്ഞതെന്ന് ട്രംപ് വ്യാഖ്യാനിക്കുന്നു.ഏതായാലും ട്ര്ംപിന്റേത് നാണം കെട്ട പരാമർശമാണെന്ന ലോക രാജ്യങ്ങൾ എല്ലാം ഒരേ സ്വരത്തോടെ സമ്മതിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP