Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അറബ് വസന്തത്തിന്റെ തുടക്കക്കാർ; യൂറോപ്യൻ യാത്രക്കാരുടെ സ്വപ്‌നഭൂമി; സ്വതന്ത്ര ചിന്തകളുടെ കളരി; ഇതൊക്കെ ആയിരുന്ന ടുണീഷ്യ നിമിഷനേരം കൊണ്ട് ഭീകരതയുടെ ആസ്ഥാന കേന്ദ്രം ആയി മാറിയത് എങ്ങനെ?

അറബ് വസന്തത്തിന്റെ തുടക്കക്കാർ; യൂറോപ്യൻ യാത്രക്കാരുടെ സ്വപ്‌നഭൂമി; സ്വതന്ത്ര ചിന്തകളുടെ കളരി; ഇതൊക്കെ ആയിരുന്ന ടുണീഷ്യ നിമിഷനേരം കൊണ്ട് ഭീകരതയുടെ ആസ്ഥാന കേന്ദ്രം ആയി മാറിയത് എങ്ങനെ?

റബ് രാജ്യത്ത് സ്വതന്ത്ര ചിന്തകളുടെ വിത്തുപാകിയ ആശയമായിരുന്നു അറബ് വസന്തം. ഭരണകർത്താക്കൾക്കെതിരെ യുവാക്കളുടെ ശക്തിയെ ഉണർത്തിവിട്ട ചിന്താധാര. ഇതിനൊക്കെ വിത്തുപാകിയത് ആഫ്രിക്കയിലെ കുഞ്ഞൻ രാജ്യമായ ടുണീഷ്യയായിരുന്നു. എന്നാൽ, ടുണീഷ്യ ഇന്നറിയപ്പെടുന്നത് ഈ ചിന്താശക്തിയുടെ പേരിലല്ല. ഭീകരതയുടെ വിളനിലമായി ടുണീഷ്യ അധഃപതിക്കുകയാണ് സമീപകാലത്തുണ്ടായത്.

2011-ലെ അറബ് വസന്തത്തിന്റെ പ്രഭവകേന്ദ്രം ടുണീഷ്യയായിരുന്നു. ഉത്തരാഫ്രിക്കയും കടന്ന് ഗൾഫ് നാടുകളിലേക്ക് വ്യാപിച്ച യുവശക്തിക്ക് തുടക്കമിട്ട രാജ്യമെന്ന നിലയ്ക്കാണ് ടുണീഷ്യ പരിഗണിക്കപ്പെട്ടത്. എന്നാൽ, ലോകത്തെ ഉണർത്തിവിട്ട യുവശക്തിയുടെ നാട്ടിൽനിന്നാണ് പിന്നീട് ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാർ കടന്നുവന്നത്. ഏറ്റവുമൊടുവിൽ ഫ്രാൻസിൽ നിരപരാധികൾക്കുമേലെ വാഹനമോടിച്ചു കയറ്റി 84 പേരെ കൊന്നൊടുക്കിയ മുഹമ്മദ് ബൗലെൽ വരെ ടുണീഷ്യൻ രക്തമാണ് പേറുന്നത്.

മനോഹരങ്ങളായ കടൽത്തീരങ്ങളും അതിലേറെ മനോഹരങ്ങളായ പുരോഗമനാശയങ്ങളുമുള്ള രാജ്യമായിരുന്നു ടുണീഷ്യ. മതനിരപേക്ഷമായ സാഹചര്യത്തിൽനിന്നാണ് രാജ്യം ഇസ്ലാമിക ഭീകരതയുടെ തടങ്കലിലേക്ക് വീണത്. അറബ് വസന്തത്തെത്തുടർന്ന് പ്രസിഡന്റ് ബെൻ അലി പുറത്തായശേഷം ഫലത്തിൽ നാഥനില്ലാത്ത അവസ്ഥയിലായി രാജ്യം.

2011-നുശേഷം അഞ്ചുതവണയാണ് ടുണീഷ്യയിൽ ഭീകരാക്രമണമുണ്ടായത്. അവസാന നിമിഷം പരാജയപ്പെടുത്തിയ ഭീകരാക്രമണ ശ്രമങ്ങൾ എണ്ണമറ്റതാണെന്ന് സർക്കാർ തന്നെ പറയുന്നു. തലസ്ഥാന നഗരമായ ടുണിസിലെ മ്യൂസിയത്തിൽ 21 വിദേശ പൗരന്മാരെ കൊലപ്പെടുത്തിയത് 2015 മാർച്ചിലാണ്. മൂന്നുമാസത്തിനുശേഷം 38 വിദേശികളെ സൗസ്സെ കടൽത്തീരത്ത് വെടിവച്ചുകൊന്നു.

ഐസിസിന് ഏറ്റവും കൂടുതൽ ഭീകരരെ സമ്മാനിക്കുന്ന രാജ്യം കൂടിയാണ് ഇന്ന് ടുണീഷ്യ. 7000-ത്തോളം ടുണീഷ്യക്കാർ ഐസിസിൽ ചേർന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഐസിസിൽ ചേർന്നേക്കുമെന്ന ആശങ്കയുള്ളതിനാൽ, 15,000-ത്തോളം പേർക്ക് സർക്കാർ യാത്രാവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP