Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശത്രുവിനെ തിരിച്ചറിയാൻ ഫേസ് റെക്കഗ്നിഷ്യൻ സംവിധാനം; കണ്ണിൽപ്പെടുന്ന ശത്രുവിനെ പതിനഞ്ച് കിലോമീറ്ററോളം പിന്തുടർന്ന് വധിക്കാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്; സിറിയൻ തീവ്രവാദികളെ തുരത്താൻ തുർക്കി വിന്യസിക്കാൻ പോകുന്നത് മനുഷ്യ സഹായമില്ലാതെ ശത്രുവിനെ കണ്ടെത്തി വധിക്കാൻ ശേഷിയുള്ള കാർഗു ഡ്രോണുകൾ

ശത്രുവിനെ തിരിച്ചറിയാൻ ഫേസ് റെക്കഗ്നിഷ്യൻ സംവിധാനം; കണ്ണിൽപ്പെടുന്ന ശത്രുവിനെ പതിനഞ്ച് കിലോമീറ്ററോളം പിന്തുടർന്ന് വധിക്കാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്; സിറിയൻ തീവ്രവാദികളെ തുരത്താൻ തുർക്കി വിന്യസിക്കാൻ പോകുന്നത് മനുഷ്യ സഹായമില്ലാതെ ശത്രുവിനെ കണ്ടെത്തി വധിക്കാൻ ശേഷിയുള്ള കാർഗു ഡ്രോണുകൾ

മറുനാടൻ മലയാളി ബ്യൂറോ

അങ്കാറ: വടക്കൻ സിറിയയിലെ തീവ്രവാദി സംഘങ്ങളെ നേരിടാൻ സിറിയൻ അതിർത്തിയിൽ കാർഗു ഡ്രോണുകളെ വിന്യസിക്കാൻ തുർക്കി തയ്യാറെടുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് ശത്രുവിനെ തിരിച്ചറിഞ്ഞ് വധിക്കാൻ കഴിവുള്ള ആയുധമാണ് കാർഗു ഡ്രോൺ. ഈ ഡ്രോണുകൾ സ്വയം ലക്ഷ്യസ്ഥാനങ്ങളിൽ ഇടിച്ചിറങ്ങിയാണ് ആക്രമണം നടത്തുക. ഗ്രനേഡ് ആക്രമണങ്ങൾക്ക് സമാനമാണിത്. ശത്രുക്കളുടെ താവളമോ വാഹനമോ കപ്പലോ എന്തുമാവട്ടെ. ലക്ഷ്യം നിശ്ചയിച്ചുകഴിഞ്ഞാൽ അതിനെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് പതിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യും.

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് സാങ്കേതിക വിദ്യയുടെ പിന്തുണയിലാണ് ഇതിന്റെ പ്രവർത്തനം. ഫേസ് റെക്കഗ്‌നിഷൻ സംവിധാനവും ഡ്രോണിലുണ്ട്. അരമണിക്കൂറോളം വായുവിൽ നിൽക്കാൻ കഴിയുന്ന ഇത്തരം ഡ്രോണുകൾക്ക് 15 കിലോമീറ്ററോളം ശത്രുവിനെ പിന്തുടർന്ന് ചെല്ലാനാകും. ഏഴ് കിലോഗ്രാം ഭാരമുള്ള ഈ ക്വാഡ് കോപ്റ്ററുകൾ കൂട്ടമായി വിന്യസിക്കാനാവും.

തുർക്കിയിലെ ആയുധ നിർമ്മാണ കമ്പനിയായ എസ്ടിഎം ആണ് കാർഗു ഡ്രോണിന്റെ സ്രഷ്ടാക്കൾ. അടുത്ത വർഷത്തോടെ തുർക്കി സൈന്യം ഈ ഡ്രോണുകൾ ഉപയോഗിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. തുർക്കിയുടേയും സിറിയയുടെയും അതിർത്തിയിലാണ് സുരക്ഷയ്ക്കായി കാർഗു ഡ്രോണുകളും ഉപയോഗിക്കുക. വടക്കൻ സിറിയയിലെ തീവ്രവാദി സംഘങ്ങളെ നേരിടാൻ അമേരിക്കയിമായി സഹകരിച്ചുവരികയാണ് തുർക്കി.

കാർഗു ഡ്രോൺ ഉപയോഗിക്കാൻ തുടങ്ങുന്നതോടെ മനുഷ്യന്റെ ഇടപെടലില്ലാതെ ആളുകളെ പിന്തുടർന്ന് കണ്ടെത്തി വധിക്കാൻ കഴിവുള്ള ഡ്രോണുകൾ ഉപയോഗിക്കുന്ന ആദ്യ രാജ്യമായി തുർക്കി മാറും. അടുത്തിടെ തുർക്കി മനുഷ്യ നിയന്ത്രിത സായുധ റോബോട്ടുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും വടക്ക് കിഴക്കൻ സിറിയയിൽ അവ നിരവധി തവണ ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP