Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാഠ്മണ്ഡുവിൽ റൺവേയിൽ നിന്ന് തെന്നിയ ടർക്കിഷ് വിമാനം വൻദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പൈലറ്റിനെ ചതിച്ചത് കനത്ത മൂടൽ മഞ്ഞ്

കാഠ്മണ്ഡുവിൽ റൺവേയിൽ നിന്ന് തെന്നിയ ടർക്കിഷ് വിമാനം വൻദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പൈലറ്റിനെ ചതിച്ചത് കനത്ത മൂടൽ മഞ്ഞ്

കാഠ്മണ്ഡു: ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിയ ടർക്കിഷ് വിമാനം വൻദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കനത്ത മൂടൽമഞ്ഞിനെത്തുടർന്നാണ് വിമാനം റൺവേയിൽ നിന്നു തെന്നിമാറിയത്.

227 യാത്രക്കാരും 11 ജീവനക്കാരും അടക്കം 238 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 7.40നായിരുന്നു സംഭവം.

ടർക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിൽ നിന്ന് പുറപ്പെട്ട എയർബസ് 330 വിമാനമാണ് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിനീങ്ങിയത്. ടാക്‌സിവേയ്ക്കിടയിലുള്ള സ്ഥലത്തേക്കാണ് വിമാനം ഇറങ്ങി നിന്നത്.

സംഭവത്തെക്കുറിച്ച് പൈലറ്റ് വിവരം നൽകിയ ഉടൻതന്നെ ആംബുലൻസുകളും രക്ഷാപ്രവർത്തകരുമെത്തി വിമാനത്തിന്റെ എമർജൻസി വാതിൽ വഴി മുഴുവൻ ആളുകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആർക്കും പരിക്കേറ്റിട്ടില്ല. വിമാനത്തിന്റെ മുൻ ഭാഗത്തിനും മുൻ ചക്രത്തിനും കേടുപാടുകൾ സംഭവിച്ചു.

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് പൈലറ്റിന് റൺവേ കാണാനാവാതെ പോയതാണ് അപകടത്തിന് കാരണം. അതേസമയം സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP