Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുർക്കി ഹിതപരിശോധനയിൽ എർദോഗന് വിജയം; ഇനി പാർലമെന്റ് പിരിച്ചുവിടാനും പ്രസിഡന്റിന് അധികാരം; പാർലമെന്ററി സംവിധാനം അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷം

തുർക്കി ഹിതപരിശോധനയിൽ എർദോഗന് വിജയം; ഇനി പാർലമെന്റ് പിരിച്ചുവിടാനും പ്രസിഡന്റിന് അധികാരം; പാർലമെന്ററി സംവിധാനം അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷം

വോട്ടെണ്ണലിനിടെ പ്രസിഡന്റ് തയിപ് എർദോഗന്റെ ചിത്രവുമായി അനുയായികളുടെ ആഹ്ലാദപ്രകടനം.

അങ്കറ: തുർക്കിയിൽ പ്രസിഡന്റിനു കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ ഭേദഗതിക്കായുള്ള ഹിതപരിശോധന പ്രസിഡന്റ് തയിപ് എർദോഗന് അനുകൂലം. 98.2 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 51.3% വോട്ടർമാർ ഭരണഘടനാ ഭേദഗതി അംഗീകരിച്ചു.

ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭരണകക്ഷി വിജയം അവകാശപ്പെട്ടു. രാജ്യം ചരിത്രപരമായ തീരുമാനമെടുത്തെന്ന് എർദോഗൻ അവകാശപ്പെട്ടപ്പോൾ, ഈ വിജയം ഭരണം അട്ടിമറിക്കാൻ ശ്രമിച്ചവർക്കും രാജ്യത്തിന്റെ ശത്രുക്കൾക്കുമുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി ബിനാലി യിൽദിരിം പറഞ്ഞു.

അതേസമയം, വോട്ടെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രധാന പ്രതിപക്ഷ കക്ഷികൾ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ 58 ശതമാനം വോട്ട് എർദോഗന് അനുകൂലമായി ലഭിച്ചിരുന്നത് അവസാനമായപ്പോൾ നേരിയ ഭൂരിപക്ഷത്തിലേക്കു താഴുകയായിരുന്നു. എന്നാൽ 25 ദശലക്ഷം 'യെസ്' വോട്ടുകൾ ലഭിച്ചതായും ഇത് 'നോ' വോട്ടുകളെക്കാൾ 1.3 ദശലക്ഷം കൂടുതലാണെന്നും ഭരണകക്ഷി അവകാശപ്പെട്ടു.

എന്നാൽ മൂന്നു പ്രധാന നഗരങ്ങളിലും എർദോഗന് തിരിച്ചടിയുണ്ടായെന്ന് പ്രതിപക്ഷവും പറയുന്നു. കുർദ് വംശജർക്കു ഭൂരിപക്ഷമുള്ള തെക്കുകിഴക്കൻ മേഖലയിലും തീരമേഖലകളിലും എർദോഗൻവിരുദ്ധ പക്ഷത്തിനാണു ഭൂരിപക്ഷം. ഇസ്തംബുളിലാണ് എർദോഗൻ കുടുംബസമേതം വോട്ടുചെയ്യാനെത്തിയത്.

പാർലമെന്റ് പിരിച്ചുവിടുന്നത് അടക്കം പ്രസിഡന്റിനു വൻ അധികാരങ്ങൾ കൈമാറുന്ന ഭരണഘടനാ ഭേദഗതി ലക്ഷ്യമിട്ടാണ് എർദോഗൻ ഹിതപരിശോധന നടത്തിയത്. പാർലമെന്ററി സംവിധാനം അട്ടിമറിക്കുകയാണ് എർദോഗന്റെ ലക്ഷ്യമെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP