Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

താമസ സ്ഥലത്ത് ചാരായം നിർമ്മിക്കാൻ ഒരുക്കിയിരുന്നത് വിപുലമായ സജ്ജീകരണം; രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ പൊലീസ്

താമസ സ്ഥലത്ത് ചാരായം നിർമ്മിക്കാൻ ഒരുക്കിയിരുന്നത് വിപുലമായ സജ്ജീകരണം; രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മനാമ: അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് ചാരായം നിർമ്മാണവും വിൽപനയും നടത്തിയിരുന്ന രണ്ട് ഇന്ത്യക്കാരെ ബഹ്‌റൈനിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് സിലിണ്ടറുകളും മദ്യം നിറച്ച പത്തോളം വലിയ പാത്രങ്ങളും ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തു. സ്റ്റൗവും പ്രഷർ കുക്കറുകളും സജ്ജീകരിച്ചായിരുന്നു ചാരായം നിർമ്മാണം.

മദ്യനിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങൾ കണ്ടുകെട്ടിയതായും പിടിയിലായവരെ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയതെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എല്ലാ സജ്ജീകരണങ്ങളുമുള്ള മദ്യനിർമ്മാണ കേന്ദ്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്ന് റെയ്ഡിന് സാക്ഷികളായിരുന്നവർ പറഞ്ഞു.

ഈസ്റ്റ് റിഫയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു ഫ്‌ളാറ്റിനുള്ളിലായിരുന്നു മദ്യ നിർമ്മാണം. അപ്പാർട്ട്‌മെന്റിലെ ഒരു മുറിയും ടോയ്‌ലറ്റുമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. മറ്റൊരു തർക്കവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി പൊലീസ് ഇവരുടെ ഫ്‌ളാറ്റിലെത്തിയപ്പോഴാണ് സംശയം തോന്നുകയും തുടർന്ന് പരിശോധന നടത്തുകയും ചെയ്തത്. മദ്യവിൽപന നടത്തുകയായിരുന്ന രണ്ട് പ്രവാസികളെ കഴിഞ്ഞ ദിവസം മനാമയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP