Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്യഗ്രഹ ജീവികളെ തടവിലാക്കിയിരിക്കുന്നു എന്ന് കരുതുന്ന 'ഏരിയ 51' കാണാനെത്തിയ ഡച്ച് യുവാക്കളെ പിടികൂടിയത് അമേരിക്കൻ പൊലീസ്; 'നമുക്ക് അന്യഗ്രഹ ജീവികളെ കാണാം. അവരെ സ്വതന്ത്രരാക്കാം' എന്ന മുദ്രാവാക്യം പ്രചരിക്കുന്നത് ഫേസ്‌ബുക്കിൽ; 'ഏരിയ 51'ൽ നിഗൂഢത ഉണ്ടെന്ന് ആരോപിച്ച് ജനങ്ങൾ; അന്യഗ്രഹ ജീവികളുടെ സാന്നിധ്യം കണ്ടെത്താൻ ചൈനയും

അന്യഗ്രഹ ജീവികളെ തടവിലാക്കിയിരിക്കുന്നു എന്ന് കരുതുന്ന 'ഏരിയ 51' കാണാനെത്തിയ ഡച്ച് യുവാക്കളെ പിടികൂടിയത് അമേരിക്കൻ പൊലീസ്; 'നമുക്ക് അന്യഗ്രഹ ജീവികളെ കാണാം. അവരെ സ്വതന്ത്രരാക്കാം' എന്ന മുദ്രാവാക്യം പ്രചരിക്കുന്നത് ഫേസ്‌ബുക്കിൽ; 'ഏരിയ 51'ൽ നിഗൂഢത ഉണ്ടെന്ന് ആരോപിച്ച് ജനങ്ങൾ; അന്യഗ്രഹ ജീവികളുടെ സാന്നിധ്യം കണ്ടെത്താൻ ചൈനയും

മറുനാടൻ മലയാളി ബ്യൂറോ

അമേരിക്ക: അന്യഗ്രഹ ജീവികളെ തടവിലാക്കിയിരിക്കുന്നു എന്ന് പറയപ്പെടുന്ന നെവാഡയിലെ സൈനികത്താവളമായ 'ഏരിയ 51' കാണാനെത്തിയ 2 ഡച്ച് യുവാക്കളെ അമേരിക്കൻ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂടൂബ് ചാനലുകളുള്ളവരാണ് ഇരുവരും. ഏരിയ 51ലേക്കു കടന്നു കയറാം എന്ന രീതിയിൽ തുടങ്ങിയ ഫേസ്‌ബുക് ക്യാംപയിന്റെ ഭാഗമായാണ് ഇവർ രണ്ട് പേരും ഇവിടെ എത്തിയത്. 'നമുക്ക് അന്യഗ്രഹ ജീവികളെ കാണാം. അവരെ സ്വതന്ത്രരാക്കാം.' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഈ ഫേസ്‌ബുക് കൂട്ടായ്മ ഉയർത്തുന്നത്. ഇപ്പോൾ ഇവർ രണ്ട് പേർ മാത്രമാണ് സ്ഥലത്തെത്തിയത് എന്നാൽ ഈ ക്യാംപെയ്‌ന്റെ ഭാഗമായി സെപ്റ്റംബർ 20 നാണ് ഇവിടേക്കുള്ള കടന്ന് കയറ്റം ആസൂത്രണം ചെയ്തിരിക്കുന്നത്. അപ്പോൾ കൂടുതൽ പേർ ഇവിടെ എത്താൻ സാധ്യതയുള്ളതായി പൊലീസ് കണക്കാക്കുന്നു.

ഹോളണ്ടിൽ നിന്നുള്ള ടൈസ് ഗ്രാൻസിയർ, ഗോവെർട്ട് ചാൾസ് വിൽഹെൽമുസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവേശനമില്ലാത്ത് സ്ഥലത്തേക്ക് ഇവർ കടന്നുകയറുകയും കാർ പാർക്ക് ചെയ്യുകയും ചെയ്തു. കൂടാതെ ഒരു ഡ്രോണും ക്യാമറയും ലാപ്ടോപ്പും അധികൃതർ പിടിച്ചെടുത്തു. ഗ്രാൻസിയറിന് 735,000, വിൽഹെൽമുസിന് 300,000ലേറെയും യുട്യൂബ് സബ്സ്‌ക്രൈബർമാരാണ് ഉള്ളത്. പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് കടന്നു കയറിയതോടെ് അവരെ കാത്തിരിക്കുന്നത് ആറു മാസം തടവും 500 ഡോളർ പിഴയുമായിരിക്കും.

ആൾക്കാർ പറയുന്നത് ഏരിയ 51 പ്രദേശത്ത് അമേരിക്ക അന്യഗ്രഹ ജീവികളെ സൂക്ഷിച്ചിട്ടുണ്ടെന്നാണ്. പക്ഷേ ഈ പ്രദേശം ഒരു അമേരിക്കൻ സൈനിക കേന്ദ്രമായാണ് അറിയപ്പെടുന്നത്. എന്നാൽ കാലങ്ങളായി ഇവിടെ എന്തോ നിഗൂഢത ഉണ്ടെന്നും അതുകൊണ്ടാണ് അമേരിക്ക ഇത് രഹസ്യമായി സൂക്ഷിക്കുന്നതെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. പക്ഷേ റഷ്യയ്ക്കെതിരെയുള്ള ശീതയുദ്ധ സമയത്ത് വളരെ ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾ വരെ ടെസ്റ്റു ചെയ്തിരുന്നത് എന്നതാണ് രഹസ്യാത്മകത കാത്തു സൂക്ഷിക്കാനുണ്ടായ കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ ജൂണിൽ മാറ്റി റോബട്സ് എന്നയാളാണ് ഏരിയ 51 എന്ന ഫേസ്‌ബുക് ഗ്രൂപ് തുടങ്ങിയത്. തമാശയ്ക്ക് ഇയാൾ തുടങ്ങിയ ഗ്രൂപ് നിരവധി പേർ ഏറ്റെടുക്കുകയും കൂടുതൽ അറിയാനായി എത്തുകയും ചെയ്തു. എന്നാൽ സംഭവം വിവാദമായതോടെ അമേരിക്കൻ പൊലീസ് ഇതിൽ പങ്കെടുക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പു നൽകിയിരുന്നു. തുടർന്ന് മാറ്റി റോബട്സ് താൻ തമാശയ്ക്ക് തുടങ്ങിയതാണ് ഈ ക്യാംപെയ്ൻ എന്ന് പറഞ്ഞ് രംഗത്തെത്തി.

അന്യഗ്രഹ ജീവികൾ ഉണ്ടോ എന്ന രീതിയിൽ സംശയങ്ങൾ ഉയരുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം അന്യഗ്രഹ ജീവികളുടെ സാന്നിധ്യം തേടുന്ന ചൈനയുടെ പടുകൂറ്റൻ ടെലിസ്‌കോപ് 100 നിഗൂഢമായ റേഡിയോ സിഗ്‌നലുകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇവ 300 കോടി പ്രകാശ വർഷങ്ങൾക്ക് അപ്പുറത്ത് നിന്ന് എത്തിയവയാണെന്നാണ് കരുതപ്പെടുന്നത്. പുതിയ സിഗ്‌നലുകളെക്കുറിച്ച് പഠിക്കാൻ ചൈനയുടെയും അമേരിക്കയുടെയും ശാസ്ത്രജ്ഞർ ഒരുമിച്ചു പ്രവർത്തിക്കുകയാണ്. സിഗ്‌നലുകൾ ഡികോഡ്‌ചെയ്തു കഴിയുമ്പോൾ മാത്രമെ ഇവയെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP