Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്‌ട്രേലിയയെ ചുട്ടെരിച്ച കാട്ടു തീയ്ക്ക് പിന്നാലെ പെയ്ത മഴയിൽ നൃത്തം ചവിട്ടി കംഗാരുക്കൾ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വാസ്തവം വെളിപ്പെടുത്തി ഫോട്ടോഗ്രാഫർ

ഓസ്‌ട്രേലിയയെ ചുട്ടെരിച്ച കാട്ടു തീയ്ക്ക് പിന്നാലെ പെയ്ത മഴയിൽ നൃത്തം ചവിട്ടി കംഗാരുക്കൾ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വാസ്തവം വെളിപ്പെടുത്തി ഫോട്ടോഗ്രാഫർ

സ്വന്തം ലേഖകൻ

കാൻബറ: ഓസ്‌ട്രേലിയയെ ചുട്ടെരിച്ച കാട്ടു തീയ്ക്ക് പിന്നാലെ പെയ്ത മഴയിൽ രണ്ട് കംഗാരുക്കൾ നൃത്തം ചവിട്ടുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാട്ടു തീയ്ക്ക് പിന്നാലെ വന്ന മഴയിൽ തുള്ളിക്കളിക്കുന്ന ഈ കംഗാരുക്കളുടെ ഫോട്ടോ ജനങ്ങളുടെ മനം കവരുകയും ചെയ്തു. എന്നാൽ ഈ ഫോട്ടോയ്ക്ക് പിന്നിലെ വാസ്തവം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ ചിത്രം എടുത്ത ഫോട്ടോ ഗ്രാഫർ ചാൾസ് ഡേവിസ്.

ഈ ചിത്രം ആറു വർഷങ്ങൾക്ക് മുമ്പ് എടുത്തതാണെന്നും ജനങ്ങൾ കരുതും പോലെ കാട്ടു തീയ്ക്ക് ശേഷം മഴ ആഘോഷിക്കുന്ന കംഗാരുക്കളുടെ ചിത്രമല്ലെന്നുമാണ് ചാൾസ് ഡേവിസ് എന്ന ഫോട്ടോഗ്രാഫർ വ്യക്തമാക്കിയത്. തന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് ചിത്രത്തിന് പിന്നിലെ വാസ്തവം എന്തെന്ന് വെളിപ്പെടുത്തി ചാൾസ് ഡേവിസ് രംഗത്ത എത്തിയത്. 2014ൽ കൊസിസ്‌കോ നാഷണൽ പാർക്കിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയത്. ഈ ചിത്രത്തിൽ കാണുന്ന കംഗാരുക്കൾ പ്രത്യേകിച്ച് ഒന്നും ആഘോഷിക്കുകയല്ലെന്നുമാണ് ചാൾസ് ഡേവിസിന്റെ വെളിപ്പെടുത്തൽ.

33കാരനായ ചാൾസ് ഡേവിസ് മൂന്ന് മണിക്കൂറോളം നിരീക്ഷിച്ച ശേഷമാണ് മഴയിൽ തുള്ളിക്കളിക്കുന്ന കംഗാരുക്കളുടെ ഫോട്ടോ പകർത്തിയത്. ആ വർഷം തന്നെ ഈ ഫോട്ടോയ്ക്ക് ഓസ്‌ട്രേലിയൻ ജിയോഗ്രഫിക്കിന്റെ അവാർഡും ലഭിച്ചിരുന്നു. വ്യാജ സന്ദേശവുമായി ചിത്രം പരക്കുന്നതിലെ വിഷമം കൊണ്ടാണ് താൻ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയതെന്നനും ചാൾസ് പറഞ്ഞു. ആരോ ഒരാൾ പകർത്തിയ ചിത്രം എന്നു പറഞ്ഞാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതെന്നും 33കാരനായ ചാൾസിന് വേദനയുണ്ടാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP