Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിൽ ഗോൾഡൻ വിസ അനുവദിച്ചത് 400 പേർക്ക്; പത്തു വർഷത്തേക്ക് താമസാനുമതി നൽകുന്ന വിസ ഈ വർഷം അനുവദിക്കുക 6,800 പേർക്ക്; യുഎഇയുടെ ഗോൾഡൻ വിസയുടെ പ്രയോജനം ലഭിക്കുക നിക്ഷേപകർക്കും പ്രതിഭകൾക്കും പ്രഫഷണലുകൾക്കും

പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിൽ ഗോൾഡൻ വിസ അനുവദിച്ചത് 400 പേർക്ക്; പത്തു വർഷത്തേക്ക് താമസാനുമതി നൽകുന്ന വിസ ഈ വർഷം അനുവദിക്കുക 6,800 പേർക്ക്; യുഎഇയുടെ ഗോൾഡൻ വിസയുടെ പ്രയോജനം ലഭിക്കുക നിക്ഷേപകർക്കും പ്രതിഭകൾക്കും പ്രഫഷണലുകൾക്കും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യുഎഇ യിൽ ദീർഘകാല താമസത്തിന് അനുമതി നൽകുന്ന വിസ ഒരു മാസത്തിനിടയിൽ അനുവദിച്ചത് 400 പേർക്ക്. രാജ്യത്ത് ദീർഘകാല താമസത്തിന് അനുമതി നൽകുന്ന ഗോൾഡ് വിസ ഇതിനകം 400 പേർക്ക് അനുവദിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ദുബായ് എമിഗ്രേഷൻ) ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മറി പറഞ്ഞു. യുഎഇയുടെ മുന്നേറ്റത്തിന് കരുത്തു പകരുന്ന നിക്ഷേപകർക്കും പ്രഫഷണലുകൾക്കും പ്രതിഭകൾക്കുമാണ് ഗോൾഡ് വിസ ലഭിക്കുക. യുഎഇയിൽ 100 ബില്യനിലേറെ നിക്ഷേപമുള്ള വ്യവസായികൾ, റിയൽ എസ്റ്റേറ്റ് സംരംഭകർ, മെഡിക്കൽ പ്രഫഷനലുകൾ, ശാസ്ത്രജ്ഞർ എന്നിങ്ങനെയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഗോൾഡൻ വീസ പാസ്‌പോർടിൽ പതിച്ചു നൽകുക. ശാസ്ത്രജ്ഞർ, അംഗീകൃത പേറ്റന്റ് ഉള്ള നൂതന ആശയങ്ങൾ കണ്ടുപിടിച്ചവർ എന്നിവർക്ക് യുഎഇയുടെ പുറത്തു നിന്നും ഗോൾഡൻ കാർഡിന് അപേക്ഷിക്കാമെന്നും അൽ മറി പറഞ്ഞു.

10 വർഷത്തേയ്ക്ക് പുതുക്കൽ, ആരോഗ്യ പരിശോധന തുടങ്ങിയ നടപടിക്രമങ്ങൾ ഉൾപ്പെടെ ഒഴിവാക്കപ്പെടുന്നു എന്നതാണ് ഗോൾഡ് വിസയുടെ പ്രത്യേകത. 10 വർഷം കഴിഞ്ഞ് വീണ്ടും 10 വർഷത്തേയ്ക്ക് പുതുക്കുകയുമാവാം. ആറു മാസത്തിലേറെ രാജ്യത്തിന് പുറത്തു കഴിഞ്ഞാൽ വിസ അസാധു ആവുകയില്ല. ഗോൾഡൻ വിസയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് വിസ തുടർന്നും ലഭിക്കും. ഈ കാലയളവിൽ നിക്ഷേപകരുടെ സംരംഭങ്ങൾ തകർന്നാൽ അതു പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. ഗോൾഡൻ വിസാ പദ്ധതി മുഖേന മികച്ച നിക്ഷേപ സൗഹൃദ സാഹചര്യം സൃഷ്ടിക്കുവാനാണ് യുഎഇ ലക്ഷ്യമിടുന്നത്. നിക്ഷേപകരുടെ രാഷ്ട്രമോ പ്രായമോ ലിംഗമോ വിസ നൽകുന്നതിൽ പരിഗണിക്കാറില്ലെന്നും മേജർ ജനറൽ മുഹമ്മദ് അൽ മറി വ്യക്തമാക്കി.

ഒരുകോടി ദിർഹത്തിനുമുകളിൽ നിക്ഷേപമുള്ളവർക്കാണ് പത്ത് വർഷത്തേക്കുള്ള വിസ ലഭിക്കുന്നത്. ഇത്തരത്തിലുള്ള നിക്ഷേപം ബാങ്കിൽനിന്ന് വായ്പ എടുക്കാതെ സ്വന്തം പേരിലുള്ളതായിരിക്കണമെന്ന് നിർബന്ധമുണ്ട്. നിലവിലുള്ള വിസാനടപടി ക്രമത്തിന്റെ മാനദണ്ഡങ്ങൾ ഇവർ വീണ്ടും പാലിച്ചാൽ അവർക്ക് വീണ്ടും എമിഗ്രേഷൻ വകുപ്പ് വിസ പുതുക്കി നൽകും. സാധാരണ വിസാനടപടികൾക്ക് വേണ്ട മെഡിക്കൽ പരിശോധനയും മറ്റു നടപടിക്രമങ്ങളും ഇവ പുതുക്കുന്നസമയത്തും അവശ്യമാണ്. ഗവേഷകർക്കും ഇത്തരത്തിൽ 10 വർഷം കാലവധിയുള്ള വിസ നൽകുന്നുണ്ട്. ഡോക്ടർമാർ, ശാസ്ത്രജ്ഞർ, വിവിധ രംഗങ്ങളിലെ വിദഗ്ദ്ധർ തുടങ്ങിയവർക്കും ഇവരുടെ കുടുംബങ്ങൾക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. യു.എ.ഇ. സാംസ്‌കാരിക-വൈജ്ഞാനിക വികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കലകളിലെ പ്രതിഭതെളിയിച്ചവർക്കും ദീർഘകാലം രാജ്യത്ത് താമസിക്കാൻ വിസ അനുവദിക്കും.

വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസ ലഭിക്കണമെങ്കിൽ പബ്ലിക് സെക്കൻഡറി സ്‌കൂളുകളിൽനിന്ന് 95 ശതമാനം മാർക്കോടെയുള്ള വിജയമോ സർവകലാശാലകളിൽനിന്ന് കുറഞ്ഞത് 3.75 ജി.പി.എ.യോടുകൂടി ഡിസ്റ്റിങ്ഷനോ ആണ് യോഗ്യത. ഇവരുടെ അപേക്ഷകൾ പ്രത്യേക കമ്മിറ്റിയുടെ സാന്നിധ്യത്തിലായിരിക്കും അനുവദിക്കുന്നത്. വിസ ലഭിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കും വിദ്യാർത്ഥിവിസയുടെ ആനുകൂല്യം ലഭിക്കും. മികച്ച ഡോക്ടർമാരും എൻജിനീയർമാരും ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾക്കും വിസ ലഭിക്കാനുള്ള യോഗ്യതയുണ്ട്. ഇവർ എപ്പോഴും നിബന്ധനകളും വ്യവസ്ഥകളും പാലിക്കുകയും അതേ പ്രവൃത്തിയിൽ തുടരുകയും ചെയ്യുന്നിടത്തോളംകാലം വിസ തുടരും.

ഈ വർഷാവസാനത്തോടെ 6,800 പേർക്ക് 10 വർഷത്തേയ്ക്കുള്ള ഗോൾഡൻ വീസ നൽകും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശാനുസരണം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ നഹ്യാൻ കഴിഞ്ഞ മാസം 21ന് പ്രഖ്യാപിച്ചതാണ് ഗോൾഡ് വിസാ പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP