Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കാണാതായ' ദുബായ് രാജകുമാരിയുടെ ചിത്രം പുറത്തു വിട്ട് യുഎഇ; മുൻ ഐറീഷ് പ്രസിഡന്റ് മേരി റോബിൻസണും ഷെയ്ഖ ലത്തീഫയും ഒരുമിച്ചു നിൽക്കുന്ന ചിത്രം പുറത്തുവിട്ട് യുഎഇ വിദേശകാര്യമന്ത്രാലയം; വീട്ടിലുണ്ടെന്നും സസുഖം കുടുംബത്തോടൊപ്പം കഴിയുന്നുവെന്നും വിശദീകരണം

'കാണാതായ' ദുബായ് രാജകുമാരിയുടെ ചിത്രം പുറത്തു വിട്ട് യുഎഇ; മുൻ ഐറീഷ് പ്രസിഡന്റ് മേരി റോബിൻസണും ഷെയ്ഖ ലത്തീഫയും ഒരുമിച്ചു നിൽക്കുന്ന ചിത്രം പുറത്തുവിട്ട് യുഎഇ വിദേശകാര്യമന്ത്രാലയം; വീട്ടിലുണ്ടെന്നും സസുഖം കുടുംബത്തോടൊപ്പം കഴിയുന്നുവെന്നും വിശദീകരണം

ദുബായ്: മനുഷ്യാവകാശ പ്രവർത്തകരുടെ ആശങ്കകൾക്ക് മറുപടിയായി ഷെയ്ഖ ലത്തീഫയുടെ ചിത്രം പുറത്തുവിട്ട് യുഎഇ. ഇന്ത്യയിൽ നിന്ന് കാണാതായി എന്നു പറയപ്പെടുന്ന ദുബായ് രാജകുമാരിയെ പിന്നീട് തിരികെ എത്തിച്ചിരുന്നു. എങ്കിലും ഷെയ്ഖ ലത്തീഫയെ ഏറെ നാളായി ആരും കാണാറില്ല എന്ന കളുടെ ആശങ്കകൾക്ക് വിരാമമിടാനാണ് ഐറീഷ് മുൻ പ്രസിഡന്റും ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ മുൻ ഹൈക്കമ്മീഷണറുമായ മേരി റോബിൻസണൊപ്പം ഷെയ്ഖ ലത്തീഫ ഇരിക്കുന്ന ചിത്രം യുഎഇ പുറത്തുവിട്ടിരിക്കുന്നത്.

ലത്തീഫ ദുബായിൽ ഉണ്ടെന്നും കുടുംബത്തോടൊപ്പം സസുഖം താമസിക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് ലത്തീഫയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. റോബിൻസന്റെ ഡിസംബർ 15ന് ദുബായിൽ എടുത്ത ചിത്രമാണ് ഇതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

നേരത്തെ ദുബായിൽ നിന്നും ഒളിച്ചോടിയ ലത്തീഫയെ ദുബായ് രാജകുടുംബം വീണ്ടും തിരികെ എത്തിച്ചിരുന്നു. ഇതിന് ശേഷം രാജകുമാരിയുടെ വിവരങ്ങൾ പുറത്ത് അറിഞ്ഞിരുന്നില്ല. ഇതിൽ മനുഷ്യാവകാശ സംഘടനകൾ ആശങ്ക അറിയിച്ചിരുന്നു.

യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളായ ലത്തീഫയെ കഴിഞ്ഞ മാർച്ച് അഞ്ചിനാണ് ഗോവ തീരത്ത് നിന്നും 50 കിലോമീറ്റർ അകലെ നിന്ന് കാണാതായത്. ഫ്രഞ്ച്-യുഎസ് പൗരനായ ഹെർവ് ഴാങ് പിയറി യോബർട്ട്, ലത്തീഫയുടെ ഉറ്റസുഹൃത്തും ഫിൻലൻഡ് സ്വദേശിനിയുമായ ടീന യോഹ്യാനെൻ എന്നിവരോടൊപ്പം അമേരിക്കൻ പതാക വെച്ച നോസ്ട്രോമോ എന്ന ബോട്ടിൽ ഒമാനിൽ നിന്ന് ഗോവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ലത്തീഫ.

ലത്തീഫയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സേനയ്ക്കെതിരെ ഗുരുതര ആരോപണം ഉയർന്നിരുന്നു. വർഷങ്ങൾ നീണ്ട പീഡനത്തിനും നരകയാതനകൾക്കും ശേഷം പിതാവിന്റെ പിടിയിൽ നിന്നും ഷെയ്ഖ ലത്തീഫ രക്ഷപ്പെടാൻ ശ്രമിച്ചതായി രാജകുമാരി നേരത്തെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നുണ്ട്. 'നൊസ്ട്രോമോ' ഇന്ത്യൻ തീരമണഞ്ഞ 2018 മാർച്ച് 4 നായിരുന്നു മുൻ അമേരിക്കൻ ഫ്രഞ്ച് ചാരനായ ഹെർവ് ജൗബർക്കും ഫിന്നിഷ് വനിതയായ ടിനാ ജൂഹിയാനനും ഫിലിപ്പീൻസുകാരായ മൂന്ന് നൗക ജീവനക്കാർക്കുമൊപ്പം ഷെയ്ഖ ലത്തീഫ രാജകുമാരിയെ കാണാതായത്. പിന്നീട് ദുബായിൽ തിരികെ എത്തിയ ശേഷം ലത്തീഫയിൽ നിന്നും ഒരു വിവരവും പുറത്തുവന്നിട്ടില്ല.

പിതാവിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജൗബർട്ടിനും ജൗഹിയാനെനും ഫിലിപ്പീൻസുകാരായ മൂന്ന് സഹായികൾക്കുമൊപ്പം 2018 ഫെബ്രുവരി 24 ന് ലത്തീഫാ നൊസ്ട്രോമയിൽ പുറപ്പെട്ടത്. ഗോവയിലേക്ക് രക്ഷപ്പെട്ട ശേഷം മുംബൈയിൽ എത്തുകയും അവിടെ നിന്നും വിമാനം കയറി അമേരിക്കയ്ക്ക് പോകാനും അവിടെ രാഷ്ട്രീയാഭയം തേടാനുമായിരുന്നു പദ്ധതി.

തിരികെ ദുബായിൽ എത്തിയിട്ട് ഒമ്പതു മാസത്തോളം ഷെയ്ഖ ലത്തീഫയെ കുറിച്ച് പുറംലോകത്തിന് ഒന്നും അറിയില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയത്. 33കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ക്ലോസ് ചെയ്ത നിലയിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP