Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോഷ്യൽ മീഡിയയിലൂടെ പണം പിരിക്കുന്നവർ ഒന്നു ശ്രദ്ധിച്ചോളു; കനത്ത പിഴ ഏർപ്പെടുത്താൻ ഒരുങ്ങി ഭരണകൂടം; കുറ്റക്കാരിൽ നിന്നും അഞ്ച് ലക്ഷം ദർഹം വരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്

സോഷ്യൽ മീഡിയയിലൂടെ പണം പിരിക്കുന്നവർ ഒന്നു ശ്രദ്ധിച്ചോളു; കനത്ത പിഴ ഏർപ്പെടുത്താൻ ഒരുങ്ങി ഭരണകൂടം; കുറ്റക്കാരിൽ നിന്നും അഞ്ച് ലക്ഷം ദർഹം വരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്

അബുദാബി: സോഷ്യൽ മീഡിയ വഴി അനധികൃതമായി പണം ശേഖരിച്ചാൽ യുഎഇയിൽ ഇനി പിടി വീഴും. അനധികൃതമായി പണം ശേഖരിക്കുന്നവർക്ക് കനത്ത പിഴ ഏർപ്പെടുത്തുമെന്ന് അറ്റോണി ജനറൽ ശുപാർശ ചെയ്തിരിക്കുകയാണ്.ഇന്റർനെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവരിൽ നിന്ന് 500000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അറ്റോണി ജനറൽ മുന്നറിയിപ്പ് നൽകി. അടുത്തിടെ ഇതിന്റെ പേരിൽ വർധിക്കുന്ന സൈബർ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎഇ അറ്റോണി ജനറൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ജനങ്ങളെ പറ്റിച്ചുകൊണ്ടുള്ള ഇത്തരം തട്ടിപ്പുകളെ അത്യന്തം ഗൗരവകരമായി തന്നെ കാണുമെന്നും, നിയമപരമായ രീതിയിൽ പണം ശേഖരിച്ച് പാവപ്പെട്ടവരെ സഹായിക്കുന്നവരെയാകും ഇത്തരം തട്ടിപ്പുകൾ മോശമായി ബാധിക്കുക എന്നും യുഎഇ അറ്റോണി ജനറൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP