Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർവം തകർത്തെറിയാൻ കെൽപുള്ള ഡെന്നീസ് കൊടുങ്കാറ്റ് ബ്രിട്ടനിൽ വീശിത്തുടങ്ങി; രണ്ട് മരണത്തിനൊപ്പം മിക്ക വിമാനങ്ങളും ഇന്നലെ റദ്ദ് ചെയ്തു; ബോംബ് സൈക്ലോൺ ആക്രമണം ഭയന്ന് ബ്രിട്ടൻ

സർവം തകർത്തെറിയാൻ കെൽപുള്ള ഡെന്നീസ് കൊടുങ്കാറ്റ് ബ്രിട്ടനിൽ വീശിത്തുടങ്ങി; രണ്ട് മരണത്തിനൊപ്പം മിക്ക വിമാനങ്ങളും ഇന്നലെ റദ്ദ് ചെയ്തു; ബോംബ് സൈക്ലോൺ ആക്രമണം ഭയന്ന് ബ്രിട്ടൻ

സ്വന്തം ലേഖകൻ

കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം ഡെന്നീസ് എന്ന് പേരുള്ള മറ്റൊരു കൊടുങ്കാറ്റ് യുകെയെ വിഷമത്തിലാക്കിത്തുടങ്ങിയെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 60 മൈൽ വേഗതയിൽ വീശിയടിക്കാനും 100 മില്ലീമീറ്റർ മഴ പെയ്യിക്കാനും ശേഷിയുള്ള കാറ്റാണിത്. ചുരുക്കിപ്പറഞ്ഞാൽ സർവം തകർത്തെറിയാൻ കെൽപുള്ള കാറ്റാണിത്. ഈ കാറ്റ് വീശിയടിക്കാൻ തുടങ്ങിയതിന് ശേഷം രണ്ട് പേർ മരിച്ചുവെന്നും ഇന്നലെ മിക്ക വിമാനങ്ങളും റദ്ദ് ചെയ്യുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. ബോംബ് സൈക്ലോൺ എന്ന വിളിപ്പേരുള്ള ഈ കാറ്റിനെ ഭയന്നാണ് ബ്രിട്ടൻ ഇപ്പോൾ മുന്നോട്ട് പോകുന്നത്.

കടുത്ത കാറ്റ് മൂലം യുകെയിൽ പലയിടത്തും മണ്ണിടിച്ചിലുകളുണ്ടായെന്നും വെളിപ്പെട്ടിട്ടുണ്ട്. വിമാനങ്ങൾക്ക് പുറമെ രാജ്യമുടനീളം നിരവധി ട്രെയിനുകളും റോഡ് സർവീസുകളും റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. കാറ്റ് വീശിയടിച്ചതിനെ തുടർന്നുണ്ടായ കടുത്ത മഴയിൽ നിരവധി പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിലായിരിക്കുന്നത്. കാറ്റിന് ഇനിയും ശക്തി കൂടുമെന്നിരിക്കേ വെള്ളപ്പൊക്ക ഭീഷണി മിക്കയിടങ്ങളിലും ശക്തമായിട്ടുമുണ്ട്. ബഡ്ജറ്റ് എയർലൈൻസായ ഈസി ജെറ്റ് 234 വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് 40,000 ഓളം യാത്രക്കാരാണ് വലഞ്ഞത്.

കടുത്ത കാറ്റ് കാരണം ഇന്ന് മറ്റ് 60 വിമാനങ്ങൾ കൂടി സർവീസുകൾ റദ്ദാക്കാൻ നിർബന്ധിതമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതിനെ തുടർന്ന് 10,000യാത്രക്കാരെ കൂടി ഇത് ബാധിക്കുന്നതായിരിക്കും. ചിലയിടങ്ങളിൽ ഈ കാറ്റ് മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശിയടിക്കുമെന്നും 100 മില്ലീ മീറ്റർ മഴ പെയ്യിക്കുമെന്നും മുന്നറിയിപ്പുണ്ട്. കടുത്തകാറ്റുണ്ടാകുമെന്ന ഭയത്താൽ ഡാർട്ട്മൂർ, സൗത്ത് ഡേവൻ , വെയിൽസിന്റെ മിക്ക ഭാഗങ്ങൾ ,, പെന്നിനെസ്, യോർക്ക്ഷെയറിന്റെ നിരവധി ഇടങ്ങൾ, എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെ ആംബർ വെതർ വാണിങ് ഉയർത്തിയിട്ടുണ്ട്.

കെന്റിലെ തുറമുഖത്ത് കടുത്ത കാറ്റ് കാരണമാണ് ഒരാൾ വെള്ളത്തിൽ വീണ് മരിച്ചിരിക്കുന്നത്. ഇതിന് മണിക്കൂറുകൾക്ക് മുമ്പ് ഒരു കൗമാരക്കാരനും കാറ്റിന്റെ കെടുതിയാലുണ്ടായ വെള്ളപ്പൊക്കത്തിൽ തീരത്ത് നിന്നൊഴുകി പോയി മരിച്ചിരുന്നു. കടുത്ത കാറ്റ് മൂലം വലഞ്ഞിരിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി മിനിസ്ട്രി ഓഫ് ഡിഫെൻസ് വെസ്റ്റ് യോർക്ക്ഷെയറിൽ ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വീക്കെൻഡിൽ ഇവിടെ വീശിയടിച്ച് സിയാറ കൊടുങ്കാറ്റുണ്ടാക്കിയ ദുരിതങ്ങളിൽനിന്നും കരകയറാൻ തദ്ദേശവാസികളെ ഈ പട്ടാളക്കാർ സഹായിക്കുന്നതായിരിക്കും.

കടുത്ത കാറ്റ് കാരണം ഇന്നലെ ബ്രിട്ടീഷ് എയർവേസ് 20 മുതൽ 30 വരെ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഈസ്റ്റ് മിഡ്ലാൻഡ്സ് റെയിൽവേ, ഗാത്വിക്ക് എക്സ്പ്രസ്, ഗ്രാൻഡ് സെൻട്രൽ, ഗ്രേറ്റ് നോർത്തേൺ, ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ, ഗ്രേറ്റർ ആംഗ്ലിയ, ഹീത്രോ എക്സ്പ്രസ്, ഹുൾ ട്രെയിനുകളാണ് ഇന്നലെ കടുത്ത കാറ്റ് മൂലം റദ്ദാക്കിയവയിൽ ഉൾപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP