Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താടിവച്ച ആൾ ഒരു ഇ സിഗരറ്റ് വലിച്ചപ്പോൾ കരുതി ബോംബാണെന്ന്; ബസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്ത് പൊലീസ്: ഭീകരാക്രമണ ഭീതിയെ ഭയന്ന് ബ്രിട്ടൻ നടപടി കർക്കശമാക്കിയപ്പോൾ വലയുന്നത് താടി വയ്ക്കുന്ന ഏഷ്യൻ വംശജർ

താടിവച്ച ആൾ ഒരു ഇ സിഗരറ്റ് വലിച്ചപ്പോൾ കരുതി ബോംബാണെന്ന്; ബസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്ത് പൊലീസ്: ഭീകരാക്രമണ ഭീതിയെ ഭയന്ന് ബ്രിട്ടൻ നടപടി കർക്കശമാക്കിയപ്പോൾ വലയുന്നത് താടി വയ്ക്കുന്ന ഏഷ്യൻ വംശജർ

ലണ്ടൻ: പാരീസാക്രമണത്തിന് ശേഷം യുകെയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പ്രഖ്യാപിച്ചതിന് ശേഷം കനത്ത മുൻകരുതൽ നടപടികളും സുരക്ഷാ നടപടികളുമാണ് യുകെയിൽ അനുവർത്തിച്ച് വരുന്നത്. എന്തിനേയും ഏതിനേയും സംശയത്തിന്റെ മഞ്ഞക്കണ്ണട വച്ച് നോക്കുന്നവരേറെയാണ്. പഴുതടച്ച സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സംശയമുള്ള വ്യക്തികളെയെല്ലാം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാക്കാനും വേണമെങ്കിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനും സുരക്ഷാ സേനകൾ സദാ ജാഗരൂകരാണ്. ഇത്തരം സാഹചര്യങ്ങളിൽ മിക്കവാറും ഇരകളാക്കപ്പെടുന്നത് താടിവച്ച ഏഷ്യൻ വംശജരാണ്. കഴിഞ്ഞ ദിവസം എം77 മോട്ടോർവേയിലെ ബസിൽ നിന്നും ഇസിഗററ്റ് വലിച്ച താടിക്കാരനെ പിടികൂടി ചോദ്യം ചെയ്തതും ഇതിന്റെ പേരിലാണ്. ഇസിഗററ്റ് ബോംബാണെന്ന ഭീതിയിലായിരുന്നു ബസ് തടഞ്ഞ് വയ്ക്കപ്പെട്ടത്. ഇതിനെ തുടർന്ന് എം77ൽ മണിക്കൂറുകളോളം ഗതാഗത തടസങ്ങൾ സംജാതമാവുകയും ചെയ്തു.

അയിറിലെ ക്രിസ് ബറോൻ എന്ന 25കാരനായ യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാലും ഇയാൾ വലിക്കുന്ന ഇസിഗററ്റ് ബോംബാണെന്ന ഭയത്താലുമാണ് ഈ ഭീകരാവസ്ഥ സംജാതമായത്. ഇസിഗറ്റിൽ നിന്നും വന്ന അസാധാരണമായ ഗന്ധമറിഞ്ഞാണ് സഹയാത്രക്കാർ ആശങ്കപ്പെടാൻ തുടങ്ങിയത്. ഇയാൾ താടി വച്ചയാളായതിനാൽ ഭീകരനാണെന്ന് സംശയത്തിന് കാരണമാവുകയും സഹയാത്രക്കാരുടെ ആശങ്ക ഇരട്ടിക്കുകയുമായിരുന്നു. തുടർന്ന് ബസ് നിർത്തുകയും ശക്തമായ മഴയത്ത് യാത്രക്കാർ റോഡിൽ മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടി വരുകയും ചെയ്തു. ഗ്ലാസ്‌കോയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും വരുന്നതിനിടിയിലാണ് ക്രിസിന് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്.തുടർന്ന് എം77 മോട്ടോർ വേ പൊലീസ് അടയ്ക്കുകയും ബസിൽ കയറി അരിച്ച് പെറുക്കുകയുമായിരുന്നു.യുഎസിൽ വളർന്ന ക്രിസ് 2001 മുതൽ സ്‌കോട്ട്‌ലൻഡിലാണ് ജീവിക്കുന്നത്. അദ്ദേഹത്തിന്റെ കറുത്ത താടിയും തലമുടിയും കാരണമാണ് ഭീകരനാണെന്ന് സംശയിക്കാൻ ഇടയാക്കിയത്.താനിക്ക് വെളുത്ത തലമുടിയും ഷേവ് ചെയ്ത മുഖവുമാണുണ്ടായിരുന്നതെങ്കിൽ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും ക്രിസ് പറയുന്നു.താടിവച്ചവരെ തീവ്രവാദികളായി കാണുന്ന മനോഭാവം ഇന്നത്തെ പശ്ചാത്തലത്തിൽ വർധിച്ച് വരുന്നുവെന്നും ക്രിസ് ചൂണ്ടിക്കാട്ടുന്നു.

ഗ്ലാസ്‌കോയിലെ വീട്ടിൽ നിന്നും വരുമ്പോഴുള്ള യാത്രയ്ക്കാണ് ക്രിസ് സ്‌റ്റേജ്‌കോച്ച് എക്‌സ് 77 ഡബിൾഡക്കർ ബസിൽ കയറിയത്. ഈ ബസിൽ താൻ മാസത്തിൽ 10 തവണയെങ്കിലും കയറാറുണ്ടെന്നാണ് ക്രിസ് പറയുന്നത്. അരമണിക്കൂറെടുക്കുന്ന യാത്രയ്ക്കിടയിൽ ക്രിസ് ഇസിഗററ്റ് പുറത്തെടുത്തിരുന്നു. എന്നാൽ യാത്രക്കിടയിൽ അത് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായതിനാൽ കത്തിച്ചിരുന്നില്ലെന്നാണ് ക്രിസ് പറയുന്നത്.തുടർന്ന് എന്തോ കത്തുന്ന മണം അനുഭവിക്കുന്നുവെന്ന് ഒരു സഹയാത്രക്കാരൻ വിളിച്ച് പറയുകയായിരുന്നു. അത് ബട്ടേർസ്‌കോച്ച് ഫ്‌ലേവറിന്റെ മണമായിരുന്നുവെന്നാണ് ക്രിസ് പറയുന്നത്.

തുടർന്ന് ബസ് നിർത്തുകയും പെരുമഴയത്ത് യാത്രക്കാരെ ഇറക്കുകയുമായിരുന്നു. അത് ക്രിസിന്റെ കൈയിലുള്ള ഉപകരണത്തിൽ നിന്നാണെന്ന് ചിലർ ആരോപിച്ചിരുന്നു. തുടർന്ന് താൻ ബസ് ഡ്രൈവറുടെ അടുത്തെത്തി തന്റെ ഇസിഗററ്റ് ഉപകരണം കാണിക്കുകയും അത് മണത്ത് നോക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് 45 മിനുറ്റുകൾക്കുളിൽ പൊലീസ് എത്തി ബസിൽ പരിശോധന നടത്തുകയും ചെയ്തു. തന്റെ പക്കൽ എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണമുണ്ടോയെന്ന് പൊലീസ് ചോദിച്ചപ്പോൾ താൻ ഇസിഗററ്റ് എടുത്ത് കാണിച്ചിരുന്നുവെന്നും ക്രിസ് പറയുന്നു. സംഗതി ബോധ്യപ്പെട്ടതിനെ തുടർന്ന് തന്നെ സംശയിച്ചതിന് പൊലീസ് തന്നോട് ക്ഷമാപണം നടത്തിയിരുന്നുവെന്നും ക്രിസ് പറയുന്നു. തുടർന്ന് ഏവരും ബസിൽ കയറിയിരുന്നിട്ടും തന്നെ പലരും സംശയത്തോടെ തുറിച്ച് നോക്കിയിരുന്നുവെന്നും അത് തനിക്ക് വേദനയുളവാക്കിയെന്നും ക്രിസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP