Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൂട് വീണ്ടും കുതിച്ചുയരുന്നു; തുണിയഴിച്ച് സുന്ദരിമാർ തെരുവിൽ; അൽപവസ്ത്രധാരണവും ഫാഷനും ഇടകലർന്ന് നോട്ടിങ്ഹാം കാർണിവൽ; സമ്മർ ആഘോഷമാക്കി വേനലവധി തകർത്താഘോഷിച്ച് ബ്രിട്ടൻ

ചൂട് വീണ്ടും കുതിച്ചുയരുന്നു; തുണിയഴിച്ച് സുന്ദരിമാർ തെരുവിൽ; അൽപവസ്ത്രധാരണവും ഫാഷനും ഇടകലർന്ന് നോട്ടിങ്ഹാം കാർണിവൽ; സമ്മർ ആഘോഷമാക്കി വേനലവധി തകർത്താഘോഷിച്ച് ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

നോട്ടിങ്ഹാം: നാളിതുവരെയുണ്ടായ ഏറ്റവും ചൂടാർന്ന ഓഗസ്റ്റ് ബാങ്ക് ഹോളിഡേ വീക്കെൻഡാണ് കഴിഞ്ഞ് പോയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ താപനില 33 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയിരുന്നു. ചൂട് ഇത്തരത്തിൽ വീണ്ടും കുതിച്ചുയരുന്ന അവസ്ഥയിൽ സുന്ദരിമാർ തെരുവിലേക്ക് തുണിയഴിച്ചിറങ്ങുന്നത് വർധിച്ചിട്ടുണ്ട്.മാറിയ കാലാവസ്ഥയിൽ അൽപവസ്ത്രധാരണവും ഫാഷനും ഇടകലർന്ന് നോട്ടിങ്ഹാം കാർണിവൽ അരങ്ങേറുന്നുമുണ്ട്.സമ്മർ ആഘോഷമാക്കി വേനലവധി തകർത്താഘോഷിച്ചാണ് ബ്രിട്ടൻ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

കടുത്ത ചൂടിൽ നിന്നും രക്ഷ നേടുന്നതിനായി നിരവധി പേരാണ് ബീച്ചുകളിലെത്തി കടലിൽ കുളിക്കാൻ തിക്കും തിരക്കും കൂട്ടിയെത്തിക്കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് ബാങ്ക് ഹോളിഡേക്ക് ഇത്തരത്തിൽ നിരവധി പേർ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും അധികമായി എത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഹീത്രോവിൽ റെക്കോർഡ് ചൂടായ 31.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.2001ൽ ഇതേ സ്ഥലത്ത് റെക്കോർഡ് താപനില രേഖപ്പെടുത്തിയിരുന്നുവെന്ന് മെറ്റ് ഓഫീസ് വെളിപ്പെടുത്തുന്നു. ഇന്നലെ രാവിലെ തന്നെ ബോൺമൗത്ത് ബീച്ചിലേക്ക് ജനപ്രവാഹമായിരുന്നു.

നിരവധി പേർ സ്വിമ്മിങ് ഷോർട്ട്സുകളും ബിക്കിനിയും ധരിച്ചായിരുന്നു എത്തിച്ചേർന്നത്. ചൂട് സംബന്ധിച്ച് 1841 ൽ രേഖപ്പെടുത്താൻ തുടങ്ങിയത് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും ചൂടാർന്ന ഓഗസ്റ്റ് ബാങ്ക് ഹോളിഡേ വീക്കെൻഡാണ് കടന്ന് പോയിരിക്കുന്നത്.ഇതിന് മുമ്പ് 1864ലായിരുന്നു ഇതിന് മുമ്പത്തെ റെക്കോർഡ് താപനിലയായ 32 ഡിഗ്രി സെൽഷ്യല് നോർഫോക്കിലെ ക്രോമെറിൽ രേഖപ്പെടുത്തിയിരുന്നത്.വീക്കെൻഡിൽ കോൺവാളിൽ ഒരു മില്യൺ സന്ദർശകരാണെത്തിയത്. ബ്രൈട്ടനിൽ നാല് ലക്ഷത്തോളം ടൂറിസ്റ്റുകളുമെത്തിയിരുന്നു. ബ്ലാക്ക്പൂിൽ 225,000 പേരും ബേൺമൗത്തിൽ രണ്ട് ലക്ഷത്തോളം പേരും ഗ്രേറ്റ് യാർമൗത്തിൽ 175,000 പേരും ഈ അവസരത്തിൽ ചൂടിൽ നിന്നും രക്ഷപ്പെടാനെത്തിയിരുന്നു.

അൽപവസ്ത്രധാരണവും ഫാഷനും ഇടകലർന്ന് നോട്ടിങ്ഹാം കാർണിവൽ

നൃത്തമാടിയും പരസ്പരം പെയിന്റുകൾ വാരിത്തേച്ചും നോട്ടിങ്ഹാം കാർണിവൽ ഇപ്രാവശ്യവും ശ്രദ്ധേയമാകുന്നു. ഇന്നലെയും ഇന്നുമായാണ് കാർണിവൽ നടക്കുന്നത്.കടുത്ത ചൂട് കാരണം കാർണിവലിൽ പങ്കെടുക്കാനെത്തിയവർ അൽപവസ്ത്രം ധരിക്കുന്ന പ്രവണത വർധിച്ചിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അൽപവസ്ത്രധാരണവും ഫാഷനും ഇടകലർന്നാണ് നോട്ടിങ്ഹാം കാർണിവൽ ശ്രദ്ധേയമാകുന്നത്. രണ്ടു ദിവസങ്ങളിലായി ഒരു മില്യണോളം പേർ വെസ്റ്റ്ലണ്ടനിൽ വച്ച് നടക്കുന്ന ഈ കാർണിവലിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ നടന്ന കളർഫുൾ പരേഡിൽആയിരക്കണക്കിന് പേരാണ് അണിനിരന്നത്. വർഷം തോറും നടത്തി വരുന്ന പരിപാടിയിൽ ഇപ്രാവശ്യ ഡാൻസിന് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് ഇവിടെ 12,000ത്തിൽ കൂടുതൽ പൊലീസ് ഓഫീസർമാരെ നിയോഗിച്ചിരുന്നു. പരമ്പരാഗത ജോവേർട്ട് ഓപ്പണിങ് പരേഡിൽ പങ്കെടുക്കാനെത്തിയവർ കരിബിയൻ പാരമ്പര്യമനുസരിച്ച് പരസ്പരം കളറും ചോക്കളേറ്റും വാരിത്തേക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP