റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം വിച്ഛേദിച്ചു; യുക്രെയ്ൻ ഓർത്തഡോക്സ് സഭ ഇനി സ്വതന്ത്രം; കുസ്തന്തിനോസ് പാത്രിയർക്കീസുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നറിയിച്ച് റഷ്യൻ സഭാ കുറിപ്പ്
January 06, 2019 | 09:54 AM IST | Permalink

മറുനാടൻ ഡെസ്ക്
ഇസ്തംബുൾ (തുർക്കി) : യുക്രെയ്ൻ ഓർത്തഡോക്സ് സഭ ഇനി സ്വതന്ത്രം. റഷ്യൻ ഓർത്തഡോക്സ് സഭയുമായി വർഷങ്ങൾ നീണ്ട ബന്ധം വിച്ഛേദിച്ചുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ഇസ്താംബുളിൽ നടന്ന ചടങ്ങിൽ എക്യുമെനിക്കൽ പാത്രിയർക്കീസ് (കുസ്തന്തിനോസ്) ബർത്തലോമി ബാവാ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. യുക്രെയ്ൻ മുൻ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റും സാക്ഷ്യം വഹിച്ചു. ഈ നടപടിയിൽ അമർഷം പൂണ്ട റഷ്യൻ ഓർത്തഡോക്സ് ചർച്ച് കുസ്തന്തിനോസ് പാത്രിയർക്കീസുമായുള്ള ബന്ധം വിച്ഛേദിച്ചു.
