Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീണ്ടും ദമ്പതികളെ വിമാനത്തിൽനിന്ന് പുറത്താക്കി യുണൈറ്റെഡ് എയർലൈൻസ്; പുറത്താക്കിയത് ഹൂസ്റ്റണിൽനിന്ന് കോസ്റ്റാറിക്കയിലേക്ക് ടിക്കറ്റെടുത്ത കമിതാക്കളെ; പുതിയ വിവാദം വിയ്റ്റ്‌നാം വംശജനായ ഡോക്ടറെ വലിച്ചിഴച്ചതിന് പിന്നാലെ

വീണ്ടും ദമ്പതികളെ വിമാനത്തിൽനിന്ന് പുറത്താക്കി യുണൈറ്റെഡ് എയർലൈൻസ്; പുറത്താക്കിയത് ഹൂസ്റ്റണിൽനിന്ന് കോസ്റ്റാറിക്കയിലേക്ക് ടിക്കറ്റെടുത്ത കമിതാക്കളെ; പുതിയ വിവാദം വിയ്റ്റ്‌നാം വംശജനായ ഡോക്ടറെ വലിച്ചിഴച്ചതിന് പിന്നാലെ

ന്യൂയോർക്ക്: യാത്രക്കാർ അധികമെന്ന കാരണത്താൽ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽനിന്ന് ഏഷ്യൻ വംശജനെ വലിച്ചിഴച്ച് പുറത്താക്കിയ വിവാദം കെട്ടടങ്ങുന്നതിനു മുൻപേ കമ്പനി വീണ്ടും പുലിവാൽ പിടിച്ചു. വിവാഹ ചടങ്ങിനായി ഹ്യൂസ്റ്റണിൽനിന്ന് കോസ്റ്റാറിക്കയിലേയ്ക്ക് പോകുകയായിരുന്ന കമിതാക്കളെ ബലം പ്രയോഗിച്ച് പുറത്താക്കിയതോടെയാണ് യുണൈറ്റെഡ് എയർലൈൻസ് വീണ്ടും വിവാദത്തിൽപ്പെട്ടത്.

ഹ്യൂസ്റ്റണിൽ നിന്നും കോസ്റ്റാറിക്കയിലേയ്ക്ക് യാത്ര തിരിച്ച മൈക്കൽ ഹോൽ, പ്രതിശ്രുത വധു ആംബർ മാക്‌സ്വെൽ എന്നിവരെയാണ് യുണൈറ്റഡ് എയർലൈൻസ് ജീവനക്കാർ ബലം പ്രയോഗിച്ച് പുറത്താക്കിയത്. എക്കോണമി ക്ലാസിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്ത ഹോലും പ്രതിശ്രുത വധുവും അനുവാദമില്ലാതെ ഉയർന്ന ക്ലാസിൽ ചെന്നിരിക്കുകയും നിർദ്ദേശങ്ങൾ അനുസരിക്കാൻ കൂട്ടാക്കിയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

എന്നാൽ എക്കണോമി ക്ലാസിലുള്ള തങ്ങളുടെ സീറ്റിൽ ഒരു യാത്രക്കാരൻ ഉറങ്ങുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഒഴിഞ്ഞ സീറ്റുകൾ അനുവദിക്കണമെന്നും കൂടുതൽ പണം നൽകാമെന്നും അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് കമിതാക്കളുടെ വിശദീകരണം. തങ്ങൾ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തുവെന്ന വാദം ശരിയല്ലെന്നും ഹോൽ പറഞ്ഞു.

യാത്രക്കാർ അധികമെന്ന കാരണത്താൽ കഴിഞ്ഞ ആഴ്ചയാണ് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽനിന്ന് വിയ്റ്റ്‌നാം വംശജനായ ഡോക്ടറെ വലിച്ചിഴച്ച് പുറത്താക്കിയത്. സഹയാത്രികരിലൊരാൾ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP