Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾക്കിടയിലൂടെ സ്ത്രീകളുടെ ശരീരഭാഗങ്ങൾ ക്യാമറയിൽ പകർത്തുന്ന വൈകൃതത്തിന് കടിഞ്ഞാൺ; 'അപ്പ് സ്‌കർട്ടിങ്ങ്' ക്രിമിനൽ കുറ്റമാണെന്ന നിയമത്തിൽ ഒപ്പുവെച്ച് എലിസബത്ത് രാജ്ഞി; ലൈംഗിക വൈകൃതത്തിന് ഇരയായ ജീന മാർട്ടിൻ എന്ന യുവതിയുടെ പോരാട്ടം ഫലം കണ്ടു; ക്യാമറാ 'ഞരമ്പ് രോഗികൾ' സൂക്ഷിച്ചോളൂ

ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾക്കിടയിലൂടെ സ്ത്രീകളുടെ ശരീരഭാഗങ്ങൾ ക്യാമറയിൽ പകർത്തുന്ന വൈകൃതത്തിന് കടിഞ്ഞാൺ; 'അപ്പ് സ്‌കർട്ടിങ്ങ്' ക്രിമിനൽ കുറ്റമാണെന്ന നിയമത്തിൽ ഒപ്പുവെച്ച് എലിസബത്ത് രാജ്ഞി; ലൈംഗിക വൈകൃതത്തിന് ഇരയായ ജീന മാർട്ടിൻ എന്ന യുവതിയുടെ പോരാട്ടം ഫലം കണ്ടു; ക്യാമറാ 'ഞരമ്പ് രോഗികൾ' സൂക്ഷിച്ചോളൂ

മറുനാടൻ ഡെസ്‌ക്‌

തിയേറ്ററിലും, പാർക്കിലും തുടങ്ങി മിക്ക പൊതു സ്ഥലങ്ങളിലും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുപോയതിന്റെ പേരിൽ 'ക്യാമറ' കൊണ്ടുള്ള ലൈംഗിക വൈകൃത്തിന് ഇനി സ്ത്രീകൾ ഇരയാകില്ല. അപ്‌സകർട്ടിങ്ങിനെ ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന നിയമത്തിൽ എലിസബെത്ത് രാജ്ഞി ഒപ്പിട്ടുവെന്ന വാർത്തയാണ് ഇപ്പോൾ ചൂടേറിയ ചർച്ചയായിരിക്കുന്നത്. യുവതികളുടെ അനുവാദമില്ലാതെ അവരുടെ ശരീരഭാഗങ്ങളുടെ മോശം ചിത്രങ്ങൾ പകർത്തുന്നതാണ് അപ്‌സ്‌കർട്ടിങ്. ആഗോളതലത്തിൽ ഈ വൈകൃതത്തിന് സ്ത്രീകൾ ഇരയാകുന്നത് തടഞ്ഞത് ജീന മാർട്ടിൻ എന്ന യുവതിയുടെ നാളുകൾ നീണ്ട പോരാട്ടമാണ്.

നാളുകൾക്ക് മുൻപ് ഒരു ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടെ അപ്‌സ്‌കർട്ടിങ്ങിന് ഇരയായതോടെയാണ് ജീന തന്റെ പോരാട്ടം തുടങ്ങിയത്. രണ്ടുപേർ ജീന അറിയാതെ അവരുടെ സ്വകാര്യ ശരീര ഭാഗങ്ങളുടെ ചിത്രം പകർത്തുകയായിരുന്നു. അതോടെയാണ് ജീന വിശ്രമമില്ലാത്ത സമരത്തിന് ഇറങ്ങുകയായിരുന്നു. പാർലമെന്റ് എംപിമാർ പിന്തുണ അറിയിച്ചു. അപ്സ്‌കർട്ടിങ് ക്രിമിനൽ കുറ്റമായി പരിഗണിക്കുകയും കുറ്റവാളികൾക്ക് ശിക്ഷ നൽകുകയും വേണം എന്നതായിരുന്നു ജീനയുടെ ആവശ്യം. സർക്കാരും ജീനയുടെ ഭാഗത്തു തന്നെയായിരുന്നു.

ഒടുവിൽ അപ്സ്‌കർട്ടിങ് ക്രിമിനൽ കുറ്റമായിക്കാണുന്ന നിയമത്തിൽ രാജ്ഞി ഒപ്പുവച്ചു. അതായത് രാജകീയ അംഗീകാരവും ലഭിച്ചു. അപ്സ്‌കർട്ടിങ്ങ് കുറ്റം ചെയ്യുന്നവർക്ക് ഇനിമുതൽ ബ്രിട്ടനിൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാം. കൂടാതെ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ അവരുടെ പേരു ചേർക്കുകയും ചെയ്യും. സന്നദ്ധ സംഘടനകളും അണിചേർന്നു. 'ഒരു നീണ്ട യാത്രയായിരുന്നു എന്റേത്. വിജയം വരെയുള്ള യാത്ര. കഠിനമായിരുന്നെങ്കിലും ആ യാത്രയുടെ അവസാനത്തിൽ ഞാൻ വിജയിച്ചിരിക്കുന്നു എന്റെ സഹോദരിമാർക്കു വേണ്ടി.

ഇനി പേടിക്കാതെ സുരക്ഷിതരായി ബ്രിട്ടനിലെ സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാം' ജീന പറയുന്നു. നിയമം നടപ്പിലാകുന്നതോടെ കുറ്റവാളികളെ ശിക്ഷിക്കാനും അതുവഴി ബ്രിട്ടനിലെ സ്ത്രീകളുടെ അന്തസ്സും മാന്യതയും നിലനിർത്താനും കഴിയുമെന്നും ബ്രിട്ടീഷ് ഗവൺമെന്റും പത്രക്കുറിപ്പിൽ അറിയിച്ചു. ഇരകളുടെ പരാതികൾ ഇനി അതീവ ഗൗരവത്തോടെയായിരിക്കും പരിഗണിക്കുക. അതുകൊണ്ടു തന്നെ ലൈംഗിക വൈകൃതത്തിൽ ഏർപ്പെടുന്നവർക്ക് ജയിൽശിക്ഷ തന്നെ ലഭിക്കുമെന്നുറപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP