Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രംമ്പിന്റെ എയർഫോഴ്‌സ് വൺസുരക്ഷ ഇനി മോദിക്കും; യു.എസിന്റെ പ്രതിരോധസംവിധാനം; ഇന്ത്യയ്ക്കും ഇനി എയർഫോഴ്‌സ് വൺ കരുത്ത്; ബോയിങ് 777 വിമാനങ്ങൾക്ക് രണ്ട് അത്യാധുനിക മിസൈൽ പ്രതിരോധസംവിധാനം വാങ്ങാൻ ധാരണയായി; ട്രംമ്പ് ഇടപാടിന് അംഗീകാരം നൽകിയതായി യു.എസ്. പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി

ട്രംമ്പിന്റെ എയർഫോഴ്‌സ് വൺസുരക്ഷ ഇനി മോദിക്കും; യു.എസിന്റെ പ്രതിരോധസംവിധാനം; ഇന്ത്യയ്ക്കും ഇനി എയർഫോഴ്‌സ് വൺ കരുത്ത്; ബോയിങ് 777 വിമാനങ്ങൾക്ക് രണ്ട് അത്യാധുനിക മിസൈൽ പ്രതിരോധസംവിധാനം വാങ്ങാൻ ധാരണയായി; ട്രംമ്പ് ഇടപാടിന് അംഗീകാരം നൽകിയതായി യു.എസ്. പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ;രാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങൾക്ക് രണ്ട് അത്യാധുനിക മിസൈൽ പ്രതിരോധസംവിധാനം നൽകാൻ അമേരിക്കയുമായി ധാരണ. 1350 കോടി രൂപയാണ് (19 കോടി ഡോളർ) ഇവയുടെ വില. വിൽപനയ്ക്ക് യുഎസ് കോൺഗ്രസ് അംഗീകാരം നൽകി.

എയർ ഇന്ത്യയുടെ 2 ബോയിങ് 777 വിമാനങ്ങളിൽ പുതിയ സംവിധാനങ്ങൾ പിടിപ്പിക്കും. ഇതോടെ, യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിന്റെ അതേ സുരക്ഷാസംവിധാനങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വണ്ണിലും യാഥാർഥ്യമാകും. ഓഫ്‌സെറ്റ് പങ്കാളിത്തം സംബന്ധിച്ച് ചർച്ചയിൽ തീരുമാനിക്കും. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്‌സ് (LAIRCM), സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്‌സ് (SPS) എന്നിവയാണ് യുഎസിൽ നിന്ന് വാങ്ങുന്നത്.

അമേരിക്കയുടെ വിദേശനയത്തിലും ദേശീയസുരക്ഷയിലും ഊന്നിയുള്ള ഈ കരാർ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനബന്ധം ശക്തിപ്പെടുത്തുമെന്ന് പെന്റഗൺ അഭിപ്രായപ്പെട്ടു.വലിയ വിമാനങ്ങൾക്ക് പ്രതിരോധത്തിനുള്ള ഇൻഫ്രാറെഡ് സുരക്ഷാ സംവിധാനം (ലെയർസം), അഡ്വാൻസ്ഡ് ഇന്റഗ്രേറ്റഡ് ഡിഫൻസീവ് ഇലക്ട്രോണിക് വാർഫേർ സ്യൂട്ട് (ഐഡ്യൂസ്) എന്നിവയാണ് ഇന്ത്യയ്ക്ക് ലഭിക്കുക. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപാടിന് അംഗീകാരം നൽകിയതായി യു.എസ്. പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡി.എസ്.സി.എ.) ബുധനാഴ്ച യു.എസ്. കോൺഗ്രസിൽ അറിയിച്ചു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഭീഷണി വർധിച്ചതോടെ ഇന്ത്യ ഇത്തരമൊരു പ്രതിരോധസംവിധാനത്തിനായി യു.എസിനെ സമീപിച്ചിരുന്നു.

എല്ലാത്തരം മിസൈലുകളിൽനിന്ന് സുരക്ഷനൽകാൻ പൈലറ്റിന്റെ സഹായമില്ലാതെ ഈ സംവിധാനത്തിനാകുമെന്ന് ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ് പറഞ്ഞു. ഇത് ഉപയോഗിക്കുന്നതിൽ ഇന്ത്യയ്ക്ക് തടസ്സമൊന്നും ഉണ്ടാവില്ല.അടുത്തിടെ ഇന്ത്യയെ തന്ത്രപ്രധാന പ്രതിരോധപങ്കാളിയായി യു.എസ്. പ്രഖ്യാപിച്ചിരുന്നു. 2018-ൽ ഇന്ത്യയ്ക്ക് യു.എസ്. സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ -1 പദവിയും നൽകി. ജപ്പാനും കൊറിയയ്ക്കുംശേഷം ഈ പദവി ലഭിക്കുന്ന മൂന്നാം ഏഷ്യൻ രാജ്യമാണ് ഇന്ത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP