Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മസൂദ് അസർ, ഹാഫിസ് സയ്ദ്, സാക്കിയുർ റഹ്മാൻ ലഖ്വി, ദാവൂദ് ഇബ്രഹിം എന്നിവരെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ നടപടിയെ സ്വാഗതം ചെയ്ത് അമേരിക്ക; നടപടി ഭീകരവാദത്തിനെതിരായ നീക്കത്തിന് തുണയാകുമെന്ന് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി വെൽസ്

മസൂദ് അസർ, ഹാഫിസ് സയ്ദ്, സാക്കിയുർ റഹ്മാൻ ലഖ്വി, ദാവൂദ് ഇബ്രഹിം എന്നിവരെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ നടപടിയെ സ്വാഗതം ചെയ്ത് അമേരിക്ക; നടപടി ഭീകരവാദത്തിനെതിരായ നീക്കത്തിന് തുണയാകുമെന്ന് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി വെൽസ്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: മസൂദ് അസർ, ഹാഫിസ് സയ്ദ്, സാക്കിയുർ റഹ്മാൻ ലഖ്വി, ദാവൂദ് ഇബ്രഹിം എന്നിവരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യയുടെ നടപടിക്ക് അമേരിക്കയുടെ പിന്തുണ. പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസർ, ലഷ്‌കർ ഇ ത്വയ്ബ നേതാവ് ഹാഫിസ് സയ്ദ്, സാക്കിയുർ റഹ്മാൻ ലഖ്വി, 1993ലെ മുംബയ് സ്ഫോടനത്തിന്റെ സൂത്രധാരനും അധോലോക നേതാവുമായ ദാവൂദ് ഇബ്രഹിം എന്നിവരെയാണ് യുഎപിഎ നിയമപ്രകാരം കേന്ദ്രസർക്കാർ ഭീകരരായി പ്രഖ്യാപിച്ചത്.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ പിന്തുണ നൽകുന്നതായും അമേരിക്ക വ്യക്തമാക്കി. തീവ്രവാദികളായ നാല് പേരെ ഭീകരരായി പ്രഖ്യാപിക്കാൻ നിയമം ഭേദഗതി വരുത്തിയത് ഭീകരവാദത്തിനെതിരായ യുഎസിന്റെയും ഇന്ത്യയുടെയും നീക്കത്തിന് തുണയാകുമെന്ന് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി.വെൽസ് അറിയിച്ചു.

കഴിഞ്ഞ ജൂലൈയിൽ പാസാക്കിയ യുഎപിഎ നിയമഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാമെന്ന ചട്ടപ്രകാരമാണ് കേന്ദ്രസർക്കാരിന്റെ നടപടി. ഭീകരസംഘടനകളുമായി ശക്തമായ ബന്ധമുള്ളതിന് തെളിവുകൾ ലഭിച്ചാൽ എൻഐഎക്ക് വ്യക്തികളുടെ സ്വത്ത് പിടിച്ചെടുക്കാനും ഭീകരരായി പ്രഖ്യാപിക്കാനുമുള്ള അനുവാദം നൽകുന്നതാണ് നിയമഭേദഗതി. ഇതിന് സംസ്ഥാന പൊലീസിന്റെ അനുമതി എൻഐഎയ്ക്ക് തേടേണ്ടതില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP