Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുസ്ലിംകളോടുള്ള അസഹിഷ്ണുതാ നിലപാട് തുടർന്ന് ട്രംപ് ഭരണകൂടം; എട്ട് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളിലെ ക്യാബിൻ ബാഗേജിൽ ലാപ്‌ടോപും ക്യാമറയും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പാടില്ല; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടക്കം നിയന്ത്രണങ്ങൾ ബാധകം

മുസ്ലിംകളോടുള്ള അസഹിഷ്ണുതാ നിലപാട് തുടർന്ന് ട്രംപ് ഭരണകൂടം; എട്ട് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളിലെ ക്യാബിൻ ബാഗേജിൽ ലാപ്‌ടോപും ക്യാമറയും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പാടില്ല; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടക്കം നിയന്ത്രണങ്ങൾ ബാധകം

വാഷിങ്ടൺ: മുസ്ലിം സമുദായത്തോടുള്ള കടുത്ത അസഹിഷ്ണുതാ നിലപാട് തുടർന്ന് അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം. എട്ട് മുസ്ലിം രാജ്യങ്ങളിൽനിന്ന് അമരിക്കയിലേക്കു സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടക്കം പത്തു വിമാനത്താവളങ്ങൾക്കാണ് നിയന്ത്രണങ്ങൾ ബാധകമാകുക.

വിമാനത്തിനകത്തുകൊണ്ടുപോകാവുന്ന ക്യാബിൻ ബാഗേജിൽ ലാപ്ടോപ്, ടാബ്ലെറ്റ്, ക്യാമറ, ഡിവിഡി പ്ലെയർ തുടങ്ങിയ വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവ ചെക്ക്ഡ് ബാഗേജിൽ കൊണ്ടുപോകാം. മൊബൈൽ ഫോണുകളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവ യാത്രക്കാർക്ക് കൈയിൽ കരുതാം.

പ്രതിദിനം അമ്പതോളം വിമാന സർവീസുകളെ നിയന്ത്രണം ബാധിക്കും. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽ നിന്നുള്ള 10 വിമാനത്താവളങ്ങളാണ് വിലക്കിന്റെ പരിധിയിൽ വരിക. യുഎഇ, സൗദി, കുവൈറ്റ്, ഖത്തർ, ഈജിപ്റ്റ്, തുർക്കി, ജോർദാൻ, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സുരക്ഷാ കാരണങ്ങളാലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നതെന്ന് അമേരിക്കൻ സുരക്ഷാ വകുപ്പ് അറിയിച്ചു. ബോംബ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ ഒളിപ്പിക്കാം എന്നതിനാലാണ് വലിയ ഉപകരണങ്ങൾ വിലക്കിയിരിക്കുന്നത്. അതേസമയം വിലക്കിനെതിരെ പ്രതിഷേധവുമായി തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. നിയന്ത്രണം പിൻവലിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു.

സൗദി ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ, റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷണൽ, യുഎഇയിലെ ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, അബുദാബി ഇന്റർനാഷണൽ എയർപോർട്ട്, കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട്, ഖത്തറിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്, തുർക്കി തലസ്ഥാനമായ ഇസ്താംബൂളിലെ അത്താത്തുർക്ക് എയർപോർട്ട്, ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിലെ ഇന്റർനാഷണൽ എയർപോർട്ട്, ജോർദാനിലെ അമ്മാനിലെ ക്വീൻ ആലിയ ഇന്റർനാഷണൽ എയർപോർട്ട്, മൊറോക്കോയിലെ മുഹമ്മദ് വി ഇന്റർനാഷണൽ എയർപോർട്ട് എന്നീ വിമാനത്താവളങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കാണ് നിയന്ത്രണങ്ങൾ ബാധകമാകുക.

ഒമ്പത് വിമാനക്കമ്പനികളാണ് നിയന്ത്രണമേർപ്പെടുത്തിയ എയർപോർട്ടുകളിൽ നിന്ന് അമേരിക്കയിലേക്ക് സർവീസ് നടത്തുന്നത്. എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ്, കുവൈറ്റ് എയർവേയ്സ്, സൗദി അറേബ്യൻ എയർലൈൻസ്, ഖത്തർ എയർവേയ്സ്, ഈജിപ്ത് എയർ, ടർക്കിഷ് എയർലൈൻസ്, റോയൽ എയർ മറോക്ക്, റോയൽ ജോർദാനിയൻ എന്നീ കമ്പനികളുടെ വിമാനക്കമ്പനികളുടെ ഫ്ളൈറ്റുകളെയാകും നിയന്ത്രണം ബാധിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP