Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയിൽ പൊലീസ് അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരന് നീതി തേടിയുള്ള പ്രതിഷേധം ആളിക്കത്തുന്നു; 22 നഗരങ്ങളിൽ പ്രതിഷേധവും ആക്രമണവുമായി ആയിരക്കണക്കിന് ആളുകൾ തെരുവിൽ; ഇന്ത്യാനാപോളിസിൽ പൊലീസ് നടത്തിയ വെടിവയ്പിൽ ഒരു മരണം: പ്രതിഷേധക്കാർ വൈറ്റ് ഹൗസിലെത്തിയാൽ പട്ടിയെ വിട്ട് കടിപ്പിക്കുമെന്ന് ട്രംപ്

അമേരിക്കയിൽ പൊലീസ് അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരന് നീതി തേടിയുള്ള പ്രതിഷേധം ആളിക്കത്തുന്നു; 22 നഗരങ്ങളിൽ പ്രതിഷേധവും ആക്രമണവുമായി ആയിരക്കണക്കിന് ആളുകൾ തെരുവിൽ; ഇന്ത്യാനാപോളിസിൽ പൊലീസ് നടത്തിയ വെടിവയ്പിൽ ഒരു മരണം: പ്രതിഷേധക്കാർ വൈറ്റ് ഹൗസിലെത്തിയാൽ പട്ടിയെ വിട്ട് കടിപ്പിക്കുമെന്ന് ട്രംപ്

സ്വന്തം ലേഖകൻ


അമേരിക്കയിൽ പൊലീസ് അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരന് നീതി തേടിയുള്ള പ്രതിഷേധം ആളിക്കത്തുന്നു; 22 നഗരങ്ങളിൽ പ്രതിഷേധവും ആക്രമണവുമായി ആയിരക്കണക്കിന് ആളുകൾ തെരുവിൽ; ഇന്ത്യാനാപോളിസിൽ പൊലീസ് നടത്തിയ വെടിവയ്പിൽ ഒരു മരണം: പ്രതിഷേധക്കാർ വൈറ്റ് ഹൗസിലെത്തിയാൽ പട്ടിയെ വിട്ട് കടിപ്പിക്കുമെന്ന് ട്രംപ്

വാഷിങ്ടൻ: അമേരിക്കയിൽ പൊലീസിന്റെ അതിക്രമത്തിൽ കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരൻ ജോർജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം കൂടുതൽ ശക്തമായി. അമേരിക്കയിൽ നിന്നും അയൽരാജ്യങ്ങളിലേക്ക് പോലും പ്രതിഷേധം കത്തി പടരുമ്പോൾ നീതിക്ക് വേണ്ടിയുള്ള സമരത്തിൽ ഒരു ജനതയെ മുഴുവൻ വെല്ലുവിളിക്കുക മാത്രമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെയ്യുന്നത്. അതേസമയം അമേരിക്കയിലെ 22 നഗരങ്ങളിൽ കടുത്ത പ്രതിഷേധവും അക്രമവുമാണ് നടക്കുന്നത്. ഇന്നലെ പ്രതിഷേധക്കാർക്കിടയിലേക്ക് പൊലീസ് നടത്തിയ വെടിവയ്പിൽ ഇന്ത്യാനാപോളിസിൽ ഒരാൾ മരിച്ചു.

വൈറ്റ്ഹൗസിനു മുന്നിലും അക്രമം അരങ്ങേറി. അപ്പോഴും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നത് പോലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പെരുമാറിയത്. വൈറ്റ്ഹൗസിലേക്ക് പ്രതിഷേധക്കാരെത്തിയാൽ പട്ടികളെ അഴിച്ച് വിട്ട് കടിപ്പിക്കും എന്നാണ് ട്രംപ് പ്രതികരിച്ചത്. പൊലീസ് വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തീവച്ച പ്രതിഷേധക്കാർ വെർജീനിയ, മിസിസിപ്പി തുടങ്ങിയ നഗരങ്ങളിലെ യുദ്ധസ്മാരകങ്ങളും നശിപ്പിച്ചു.

അതേസമയം വാഷിങ്ടണിലും അറ്റാലന്റയിലേയും മേയർമാർ പ്രതിഷേധക്കാർക്ക് ഉപദേശവുമായാണ് രംഗത്തെത്തിയത്. ജൗോർജ് ഫ്‌ളോയിഡിന് നീതി ലഭിക്കാനായി സമാധാനപരമായി പ്രതിഷേധം നടത്താനും സിറ്റിയെ നശിപ്പിക്കുന്ന ആക്രമണങ്ങൾ നിർത്താനും മേയർമാർ പ്രതിഷേധക്കാരോടായി പറഞ്ഞു. പ്രതിഷഏധിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടെന്നും എന്നാൽ പൊതുമുതൽ നശിപ്പിക്കാനോ അക്രമം അഴിച്ചു വിടാനോ പാടില്ലെന്നും മേയർമാർ പറഞ്ഞു.

ഫ്‌ളോറിഡയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ ഡ്രൈവർ അറസ്റ്റിലായി. ലൊസാഞ്ചലസ് ഉൾപ്പെടെ പലയിടത്തും അക്രമം തടയാൻ നാഷനൽ ഗാർഡ് രംഗത്തിറങ്ങി. 22 നഗരങ്ങളിലായി നാലു ദിവസത്തിനകം 1,669 പേരാണ് അറസ്റ്റിലായത്. ജോർജ് ഫ്‌ളോയ്ഡിനെ പൊലീസ് ശ്വാസംമുട്ടിച്ചു കൊന്നതിനെതിരെ ഇന്നലെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ആയിരക്കണക്കിനാളുകൾ അണിചേർന്നു. സമാധാനപരമായി നടന്ന റാലികൾ ചിലയിടത്ത് അക്രമത്തിലേക്കു തിരിയുകയായിരുന്നു. ഇന്ത്യാനാപോളിസിൽ പലതവണ വെടിവയ്പുണ്ടായെങ്കിലും ഒരു മരണമേ സ്ഥിരീകരിച്ചിട്ടുള്ളൂ. കഴിഞ്ഞദിവസം ഡെട്രോയിറ്റിലും ഒരാൾ വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.

എന്നാൽ പ്രതിഷേധം ഇത്രയധികം ആളിക്കത്തിയിട്ടും ജോർജ് ഫ്‌ളോയിഡ് എന്ന മനുഷ്യനെ ശ്വാസം മുട്ടിച്ച് കൊന്ന പൊലീസുകാരനെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ഒന്നും അമേരിക്കൻ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. പ്രതിഷേധത്തിനു തുടക്കമിട്ട മിനയപ്പലിസ് ഉൾപ്പെടെ ഒരു ഡസനിലധികം പ്രധാന നഗരങ്ങളിൽ ഇന്നലെ നിശാനിയമം പ്രഖ്യാപിച്ചിരുന്നു. ഫിലഡൽഫിയയിൽ 13 പൊലീസുകാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. മിയാമിയിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പലതവണ കണ്ണീർവാതകം പ്രയോഗിക്കുകയും ദേശീയപാത അടച്ചിടുകയും ചെയ്തു.

ന്യൂയോർക്ക് നഗരത്തിലും ഏറ്റുമുട്ടലുണ്ടായി. അക്രമസംഭവങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലായത് ലൊസാഞ്ചലസിലാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇവിടെ 10,000 ഓളം പൊലീസ് രംഗത്തെത്തി. മിനിയപ്പലിസിൽ മാത്രം 4000 സുരക്ഷാഭടന്മാർ അണിനിരന്നിട്ടുണ്ട്.11,000 പേരെ രംഗത്തിറക്കാനാണു ശ്രമം. ഇതിനിടെ, മിനിയപ്പലിസ് പൊലീസിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്യപ്പെട്ടു. ജോർജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ബ്രിട്ടനിലും കറുത്ത വർഗ്ഗക്കാർ നിരത്തിലിറങ്ങി. നിരവധി പേരെ പൊലീസ് അറസ്റ്റഅ ചെയ്തു.

''എന്റെ സ്ഥാപനം കത്തിനശിച്ചാലും വേണ്ടില്ല, നീതി നടപ്പാവണം''മിനിയപ്പലിസിൽ പ്രതിഷേധക്കാർ തീവച്ച ഇന്ത്യൻ റസ്റ്ററന്റിന്റെ ഉടമ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പൊലീസ് ആസ്ഥാനത്തുനിന്ന് ഏതാനും വാരമാത്രം അകലെയാണ് ബംഗ്ലാദേശുകാരനായ റുഹെലിന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിമഹൽ റസ്റ്ററന്റ് കത്തിനശിച്ചത്.

മഹാത്മാഗന്ധിയുടെ സ്മരണയിലാണ് റുഹെൽ തന്റെ സ്ഥാപനത്തിനു പേരിട്ടത്. ജോർജ് ഫ്‌ളോയ്ഡിന്റെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെ ജയിലിൽ അടയ്ക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ചും റുഹെലിന്റെ പതിനെട്ടുകാരിയായ മകൾ ഹഫ്‌സ കുറിച്ച ഫേസ്‌ബുക് പോസ്റ്റും വൈറലായി. കൊല്ലപ്പെട്ട ജോർജ് ഫ്‌ളോയ്ഡും ഒരു ഭക്ഷണശാലയിലെ ജീവനക്കാരനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP