Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'മതപരമായ അസഹിഷ്ണുതയും ആക്രമണവും ഭീതിപ്പെടുത്തുന്നത്; മുസ്ലീങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ നിശബ്ദരായി ഇരിക്കാനാകില്ല'; ഡൽഹി കലാപത്തെ അപലപിച്ച് അമേരിക്കൻ നേതാക്കൾ

'മതപരമായ അസഹിഷ്ണുതയും ആക്രമണവും ഭീതിപ്പെടുത്തുന്നത്; മുസ്ലീങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ നിശബ്ദരായി ഇരിക്കാനാകില്ല'; ഡൽഹി കലാപത്തെ അപലപിച്ച് അമേരിക്കൻ നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ തലസ്ഥാനത്തെ വർഗീയ ലഹളയെ അപലപിച്ച് അമേരിക്കൻ നേതാക്കൾ. കലാപത്തിൽ നിരവധി പേർ കൊല്ലപ്പെടുന്നതായുള്ള അന്താരാഷ്ട്ര മാധഘ്യമങ്ങളുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയിലെ രാഷ്ട്രീയ നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യയിൽ നടക്കുന്ന മതപരമായ അസഹിഷ്ണുതയും ആക്രമണവും ഭീതിപ്പെടുത്തുന്നതാണെന്ന് അമേരിക്കയിലെ ജനപ്രതിനിധിയായ പ്രമീള ജയപാൽ ട്വിറ്ററിൽ കുറിച്ചു.

ലോകം നിങ്ങളെ കാണുന്നുണ്ട്. കലാപത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായുള്ള ദ ന്യൂയോർക്ക് ടൈസിന്റെ വാർത്തയോടൊപ്പമാണ് പ്രമീള ജയപാലിന്റെ ട്വീറ്റ്. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങളും വിവേചനങ്ങളും വിഭജനങ്ങളും ജനാധിപത്യം വച്ചുപൊറുപ്പിക്കരുതെന്ന് പ്രമീള ജയപാൽ ട്വീറ്റിൽ ആവശ്യപ്പെടുന്നു. ജമ്മുകശ്മീരിലെ വാർത്താ വിനിമയ സംവിധാനങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം തയ്യാറാക്കിയ വ്യക്തിയാണ് പ്രമീള ജയപാൽ.

യുഎസ് കോൺഗ്രസ് നേതാവ് റഷീദ ത്‌ലയ്ബ് കലാപത്തിനെതിരെ ശക്തമായി പ്രതികരിച്ചു. ട്രംപ് ഇന്ത്യ സന്ദർശിച്ചു. എന്നാൽ ഡൽഹിയിൽ വംർഗീയ സംഘർഷം നടക്കുന്നതാണ് യഥാർത്ഥ സംഭവം. മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടാണ് അക്രമം. ഇന്ത്യയിൽ മുസ്‌ലിമുകൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ നിശബ്ദരായി ഇരിക്കാനാവില്ലെന്ന് റഷീദ പറയുന്നു. പ്രസിഡന്റ് ട്രംപ് ഡൽഹിയിൽ സന്ദർശനം നടത്തുന്നതിനിടെ വർഗീയ സംഘർഷത്തിൽ പതിനൊന്ന് പേർ പരിസരത്തുകൊല്ലപ്പെട്ടുവെന്നായിരുന്നു ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.

ഡൽഹിയിലെ കലാപം ധാർമ്മിക നേതൃത്വത്തിന്റെ പരാജയമെന്നാണ് യുഎസ് കോൺഗ്രസ് പ്രതിനിധി അലൻ ലോവെന്തൽ പ്രതികരിച്ചത്. സെനറ്റർ എലിസബത്ത് വാരനും കലാപത്തെ ശക്തമായി അപലപിച്ചു. ജനാധിപത്യ പങ്കാളിയായ ഇന്ത്യയുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. എന്നാൽ മത സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവ പാലിക്കപ്പെടണം. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേരെയുള്ള അക്രമം പ്രോൽസാഹിപ്പിക്കപ്പെടാവുന്നതല്ലെന്ന് എലിസബത്ത് വാറൻ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP