Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്; പുറത്താക്കിയത് ജോൺ ബോൾട്ടണെ; അഭിപ്രായ വ്യത്യാസമെന്ന് സൂചന

അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്; പുറത്താക്കിയത് ജോൺ ബോൾട്ടണെ; അഭിപ്രായ വ്യത്യാസമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. വിവിധ പോളിസികളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസമാണ് സ്ഥാനചലനത്തിനു പിന്നിലെന്നാണ് സൂചന.നേരത്തെ ജോൺ ബോൾട്ടണെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ഷംഖാനി രംഗത്തെത്തിയിരുന്നു ട്രംപ് ഭരണകൂടത്തിന്റേത് നാണംകെട്ട നടപടിയാണെന്നാണ് ഷംഖാനിയുടെ പരിഹാസിച്ചത് .

ഭീകരസംഘടനകളുടെ പട്ടികയിൽ പേരുള്ള മുജാഹിദ്ദീൻഇഖൽക്ക് എന്ന സംഘടനയുമായി ബോൾട്ടിന് ബന്ധമുണ്ടെന്നും അവരിൽ നിന്ന് പ്രതിഫലം പറ്റുന്നയാളാണ് അദ്ദേഹമെന്നുമാണ് ഷംഖാനിയുടെ ആരോപണം.ഉത്തരകൊറിയയേയും ഇറാനെയും അമേരിക്ക ആക്രമിക്കണമെന്നു വാദിക്കുന്നയാളാണ് ജോൺ ബോൾട്ടണെന്നാണ് വിലയിരുത്തൽ.

ഇറാനുമായുള്ള ആണവകരാർ റദ്ദാക്കണമെന്നു വാദിക്കുന്ന ബോൾട്ടൺ യുദ്ധാനുകൂല നിലപാടുകൾക്കു കുപ്രസിദ്ധനാണ്. മുൻ പ്രസിഡന്റ് ജോർജ്.ഡബ്ല്യു. ബുഷിന്റെ ഭരണത്തിൽ അമേരിക്കയുടെ യുഎൻ അംബാസഡറായിരുന്ന ബോൾട്ടൺ ഇറാക്കിൽ അധിനിവേശം നടത്താനുള്ള ബുഷിന്റെ നയത്തെ ശക്തമായി പിന്തുണച്ച വ്യക്തിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP