Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വൈറസ് വ്യാപനത്തോടെ വിള്ളൽ വീണ അമേരിക്ക-ചൈന ബന്ധം വീണ്ടും വഷളാകുന്നു; ചൈനയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ അമേരിക്ക: വിമാന സർവീസുകൾ നിർത്തിവെയ്ക്കുന്നത് അമേരിക്കൻ വിമാനങ്ങൾക്ക് ചൈന അനുമതി നിഷേധിച്ചതോടെ

കൊറോണ വൈറസ് വ്യാപനത്തോടെ വിള്ളൽ വീണ അമേരിക്ക-ചൈന ബന്ധം വീണ്ടും വഷളാകുന്നു; ചൈനയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ അമേരിക്ക: വിമാന സർവീസുകൾ നിർത്തിവെയ്ക്കുന്നത് അമേരിക്കൻ വിമാനങ്ങൾക്ക് ചൈന അനുമതി നിഷേധിച്ചതോടെ

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: കൊറോണ വൈറസ് വ്യാപനത്തോടെ വിള്ളൽ വീണ അമേരിക്ക-ചൈന ബന്ധം വീണ്ടും വഷളാകുന്നു. ചൈനയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും അമേരിക്ക നിർത്തിവയ്ക്കാൻ ഒരുങ്ങുകയാണ്. ചൈനയിലേക്ക് സർവീസ് നടത്താൻ അമേരിക്കൻ വിമാന കമ്പനികൾക്ക് ചൈന അനുമതി നൽകാത്ത സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം. ജൂൺ 16 മുതൽ ചൈനയിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാനാണ് നീക്കം.

അമേരിക്കയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾക്കും അനുമതി നൽകണമെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന അനുമതി നൽകാൻ തയാറായില്ല. അമേരിക്കയിൽ കോവിഡ് രൂക്ഷമായതോടെയാണ് ചൈന അമേരിക്കയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് അനുമതി നിഷേധിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. പിന്നാലെയാണ് വിമാന സർവീസുകളെയും ബാധിക്കുന്ന തരത്തിലുള്ള നീക്കം ഉണ്ടായത്.

അമേരിക്കയിൽ കൊറോണ വൈറസ് പടർന്നു പിടിച്ചതോടെ ചൈനയെ കുറ്റപ്പെടുത്തിയാണ് അമേരിക്ക രംഗത്തെത്തിയത്. ചൈനയിലെ ലാബിൽ മനുഷ്യ നിർമ്മിതമായ വൈറസാണ് കൊറോണ എന്നാണ് ഡൊണാൾഡ് ട്രംപ് ആരോപിച്ചത്. കൊറോണ വൈറസ് ലോകത്ത് പടർന്ന് പിടിച്ചതിന് ഉത്തരവാദി ചൈനയാണെന്നും ചൈനയെ ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തണമെന്നും ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ പ്രസംഗങ്ങളോട് മൗനം പാലിച്ച ചൈന അമേരിക്കൻ വിമാനങ്ങൾക്കുള്‌ല അഅനുമതി നിഷേധിച്ചു കൊണ്ട് പ്രതികാരം വീട്ടി. ഇതോടെയാണ് അമേരിക്കയും ചൈനീസ് വിമാനങ്ങൾ നിർത്തലാക്കാൻ ഒരുങ്ങുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP